1998 മുതൽ 2013 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഡൽഹിയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഷീല ദീക്ഷിത്.(1938-2019) ഏറ്റവും കൂടുതൽ തവണ ഡൽഹി ഭരിച്ച മുഖ്യമന്ത്രിയും ഡൽഹിയുടെ രണ്ടാമത് വനിത മുഖ്യമന്ത്രിയുമാണ്‌. കേരള ഗവർണർ, മൂന്ന് തവണ നിയമസഭാംഗം, ഒരു തവണ വീതം കേന്ദ്രമന്ത്രി, ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2019 ജൂലൈ 20ന് അന്തരിച്ചു.[1][2][3][4]

ഷീല ദീക്ഷിത്
കേരള ഗവർണർ
ഓഫീസിൽ
മാർച്ച് 11 2014 - 4 സെപ്റ്റംബർ 2014
മുൻഗാമിനിഖിൽ കുമാർ
പിൻഗാമിജസ്റ്റീസ് പി.സദാശിവം
ഡൽഹി, മുഖ്യമന്ത്രി
ഓഫീസിൽ
2008-2013, 2003-2008, 1998-2003
മുൻഗാമിസുഷമ സ്വരാജ്
പിൻഗാമിഅരവിന്ദ് കെജരിവാൾ
നിയമസഭാംഗം
ഓഫീസിൽ
2008, 2003, 1998
മണ്ഡലം
 • ന്യൂഡൽഹി
 • ഗോൾ മാർക്കറ്റ്
 • ഈസ്റ്റ് ഡൽഹി
ലോക്സഭാംഗം
ഓഫീസിൽ
1984-1989
മണ്ഡലംകന്നൗജ്
കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല
ഓഫീസിൽ
1984-1989
പ്രധാനമന്ത്രിരാജീവ് ഗാന്ധി
വ്യക്തിഗത വിവരങ്ങൾ
ജനനം
ഷീല കപൂർ

1938 മാർച്ച് 31
കപൂർത്തല, പഞ്ചാബ്
മരണംജൂലൈ 20, 2019(2019-07-20) (പ്രായം 81)
ന്യൂഡൽഹി
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിവിനോദ് ദീക്ഷിത്
കുട്ടികൾ1 son & 1 daughter
As of 21 ജൂലൈ, 2019
ഉറവിടം: വൺ ഇന്ത്യ

ജീവിതരേഖ

തിരുത്തുക

പഞ്ചാബിലെ കപൂർത്തലയിൽ സഞ്ജയ് കപൂറിൻ്റെ മകളായി 1938 മാർച്ച് 31ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം ന്യൂഡൽഹിയിലെ കോൺവെൻ്റ് ജീസസ് & മേരി സ്കൂളിലായിരുന്നു. ഡൽഹിയിലെ മിറാൻഡ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടി.

1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കന്നൗജ് മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായതോടെയാണ് ഷീലയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1984-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതോടെ കേന്ദ്രമന്ത്രിസഭയിൽ അംഗമായി. 1984 മുതൽ 1989 വരെ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.

1998-ലെ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ഭൂരിപക്ഷം നേടിയതോടെ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയായി. 2003, 2008 എന്നീ വർഷങ്ങളിൽ നടന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ചതോടെ മുഖ്യമന്ത്രിയായി തുടർന്നു.

ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ് വൻ പരാജയമേറ്റു വാങ്ങി. പുതുതായി രൂപീകരിച്ച ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ അരവിന്ദ് കെജരിവാളിനോട് ഷീല നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് 2013-ൽ ഷീല മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

2014-ൽ കേരള ഗവർണറായി നിയമിക്കപ്പെട്ടെങ്കിലും അധിക നാൾ തുടർന്നില്ല. ഗവർണറായി നിയമിക്കപ്പെട്ട ദിവസം മുതലുള്ള വിവാദങ്ങളെ തുടർന്ന് ആറ് മാസത്തിനകം ഗവർണർ സ്ഥാനം രാജിവച്ചു.

2017-ലെ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഷീല പിന്നീട് പിന്മാറുകയായിരുന്നു. 2019-ൽ ഡൽഹി പി.സി.സിയുടെ അധ്യക്ഷയായി സ്ഥാനമേറ്റു.

ഡൽഹി നിയമസഭ 1998-2015

 • ആകെ 70 സീറ്റ്

1998

 • കോൺഗ്രസ് : 52 (47.75 %)
 • ബി.ജെ.പി : 15 (34.02 %)
 • ജനതാദൾ : 1 (1.8 %)
 • സ്വതന്ത്രർ : 2 (8.7 %)

2003

 • കോൺഗ്രസ് : 47 (48.13 %)
 • ബി.ജെ.പി : 20 (35.22 %)
 • എൻ.സി.പി : 1 (2.24 %)
 • ജെ.ഡി.യു : 1 (0.75 %)
 • സ്വതന്ത്രർ : 1 (4.86 %)

2008

 • കോൺഗ്രസ് : 43 (40.31 %)
 • ബി.ജെ.പി : 23 (36.34 %)
 • ബി.എസ്.പി : 2 (14.05 %)
 • എൽ.ജെ.പി : 1 (1.35 %)
 • സ്വതന്ത്രർ : 1 (3.92 % )

2013

 • ബി.ജെ.പി : 31 (44.30 %)
 • ആം ആദ്മി : 28 (40 %)
 • കോൺഗ്രസ് : 8 (11.4 %)
 • ജെ.ഡി.യു : 1 (1.4 %)
 • അകാലിദൾ : 1 (1.4 %)
 • സ്വതന്ത്രർ : 1 (1.4 %)

2015

 • ആം ആദ്മി : 67 (54.3 %)
 • ബി.ജെ.പി : 3 (32.20 % )
 • കോൺഗ്രസ് : 0 (9.7 % )

സ്വകാര്യ ജീവിതം

 • ഭർത്താവ് : വിനോദ് ദീഷിത്
 • മക്കൾ :
 • സന്ദീപ്
 • ലതിക

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2019 ജൂലൈ 20ന് ന്യൂഡൽഹിയിൽ വച്ച് അന്തരിച്ചു.[5]

അവലംബങ്ങൾ

തിരുത്തുക
 1. "ഷീല ദീക്ഷിതിനു വിട ചൊല്ലി ഡൽഹി; അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ" https://www.manoramaonline.com/news/latest-news/2019/07/21/sheila-dikshits-last-rites-today.amp.html
 2. "Sheila Dikshit: the woman behind Delhi's infrastructure revolution | India News | English Manorama" https://www.onmanorama.com/news/india/2019/07/20/sheila-dikshit-friendly-politician-obit.amp.html
 3. "Sheila Dikshit Cremated In Delhi With State Honours, Hundreds At Funeral" https://www.ndtv.com/delhi-news/sheila-dikshits-last-rites-today-body-taken-to-her-home-2072794/amp/1
 4. "Former Delhi CM Sheila Dikshit passes away at 81 - The Hindu" https://www.thehindu.com/news/national/former-delhi-cm-sheila-dikshit-passes-away-at-81/article61593248.ece/amp/
 5. "Sheila Dikshit, three-time chief minister of Delhi, dies at 81 | Latest News India - Hindustan Times" https://www.hindustantimes.com/india-news/sheila-dikhsit-congress-longest-serving-cm-of-delhi-dies/story-Kuj6iicVUYxYQd4ZJteHYK_amp.html

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷീല_ദീക്ഷിത്&oldid=3925004" എന്ന താളിൽനിന്ന് ശേഖരിച്ചത്