ഇന്ത്യയിലെ ഏറ്റവും ഉയർന്നതരത്തിലുള്ള റോഡുകളാണ് അതിവേഗപാതകൾ അഥവാ എക്സ്പ്രസ് വേകൾ. ഇന്ത്യയിലെ അതിവേഗപാതകൾ നിയന്ത്രിത-പ്രവേശനമുള്ള പാതകളാണ്.

ആഗ്ര – ലക്നൗ എക്സ്പ്രസ് വേ, നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ
മുംബൈ – പൂനെ എക്സ്പ്രസ് വേ . ഇന്ത്യയിലെ ആദ്യത്തെ 6 വരി വീതിയുള്ള അതിവേഗ പാതയാണിത്.
ഡൽഹി – നോയിഡ ഡയറക്ട് ( ഡിഎൻഡി ഫ്ലൈവേ ). ഇന്ത്യയിലെ ആദ്യത്തെ 8 വരി അതിവേഗ പാതയാണിത്.

ഇന്ത്യയിലെ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് 12- ലെയ്ൻ വീതിയുള്ള എക്സ്പ്രസ് ഹൈവേകളായിട്ടാണ്. ഭാവി വിപുലീകരണത്തിനുള്ള ഭൂമി 4-ലെയ്ൻ ആയി അതിവേഗപാതകളുടെ മധ്യഭാഗത്ത് നീക്കിവെച്ചിരിക്കുന്നു. ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ജനവാസ മേഖലകൾ ഒഴിവാക്കാനും പുതിയ അലൈൻമെന്റുകളിലൂടെ കടന്നുപോകാനും പുതിയ പ്രദേശങ്ങളിലേക്ക് വികസനം കൊണ്ടുവരാനും ഭൂമി ഏറ്റെടുക്കൽ ചെലവുകളും നിർമ്മാണ സമയപരിധികളും കുറയ്ക്കാനുമ് വേണ്ടിയാണ്. തുടക്കത്തിൽ 8-വരിയിൽ നിർമിക്കുകയും ഭാവിയിൽ 12-വരിയായി വികസിപ്പിക്കുകയും ചെയ്യുന്ന ദില്ലി-മുംബൈ എക്സ്പ്രസ് വേ, പുതിയ 12-വരി ഗ്രീൻഫീൽഡ് അതിവേഗപാതക്ക് മികച്ച ഉദാഹരണമാണ്.

എക്സ്പ്രസ് വേകൾ നിർമ്മിക്കുന്നതിന് ആവശ്യമായ നിക്ഷേപത്തിന്റെ ഭൂരിഭാഗവും കേന്ദ്ര സർക്കാരാണ് നൽകുന്നത്. ഇന്ത്യയിൽ ഉത്തർപ്രദേശും മഹാരാഷ്ട്രയും മാത്രമാണ് പ്രത്യേക എക്സ്പ്രസ്വേ കോർപ്പറേഷനുകളിലൂടെ അതിവേഗപാതകൾ നിർമ്മിക്കാൻ നിക്ഷേപം നടത്തുന്ന രണ്ടേരണ്ട് സംസ്ഥാനങ്ങൾ. [1]

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എക്സ്പ്രസ് വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (NEAI) എക്‌സ്പ്രസ് ഹൈവേകളുടെ നിർമ്മാണത്തിന്റെയും പരിപാലനത്തിന്റെയും ചുമതല വഹിക്കുന്നു. [2] ഇന്ത്യൻ ഗവൺമെന്റിന്റെ ദേശീയപാത വികസന പദ്ധതി രാജ്യത്തെ നിലവിലെ എക്സ്പ്രസ് വേ ശൃംഖല വിപുലീകരിക്കാനും 2022 ഓടെ,  നിലവിലുള്ള ദേശീയപാതകൾ കൂടാതെ 18,637കി.മീ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേകൾ അധികമായി കൂട്ടിച്ചേർക്കാനും ലക്ഷ്യമിടുന്നു. [3]

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 83,677 കിലോമീറ്റർ നീളത്തിൽ പുതിയ ഹൈവേകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതമാല, കേന്ദ്ര ഗവണ്മെന്റ്-സ്പോൺസർ ചെയ്യുന്നതും ധനസഹായമുള്ളതുമായ ഒരു റോഡ്-ഹൈവേ പദ്ധതിയാണ് ഭാരത്മാല. [4]   [5] [6] ഭാരത്മാല പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 2021–22 ആകുമ്പോഴേക്കും, 5.35 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 34,800കി.മീ പാതയുടെ നിർമാണം ഉൾക്കൊള്ളുന്നു. (NHDP- യുടെ കീഴിലുള്ള ശേഷിക്കുന്ന പദ്ധതികൾ ഉൾപ്പെടെ). [7]

ദേശീയ അതിവേഗപാതകളുടെ പട്ടിക

തിരുത്തുക

2021 ഏപ്രിൽ വരെ, എട്ട് എക്സ്പ്രസ് ഹൈവേകൾ ദേശീയ എക്സ്പ്രസ് ഹൈവേ (NE) ആയി കേന്ദ്ര സർക്കാറിന്റെ ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെ പട്ടിക ഇപ്രകാരമാണ്:

ദേശീയ എക്സ്പ്രസ്വേ (NE) നീളം(km) NE ആയി പ്രഖ്യാപിച്ചു
NE 1 അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേ
93
13 മാർച്ച് 1986 [8]
NE 2 ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ (KGP)
135
30 മാർച്ച് 2006 [9]
NE 3 ഡൽഹി – മീററ്റ് എക്സ്പ്രസ് വേ
96
18 ജൂൺ 2020 [10]
NE 4 വഡോദര - ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ മുംബൈ ഭാഗം
380
10 ജനുവരി 2020 [11]
NE 5 ഡൽഹി - അമൃത്സർ -കത്ര എക്സ്പ്രസ് വേയുടെ ഡൽഹി - നകോദർ - ഗുരുദാസ്പൂർ സെക്ഷൻ
398
25 ജൂൺ 2020 [12]
NE 5A നകോദർ - ഡൽഹി -അമൃത്സർ -കത്ര എക്സ്പ്രസ് വേയുടെ അമൃത്സർ ഭാഗം
99
17 സെപ്റ്റംബർ 2020 [13]
NE 6 ലക്നൗ – കാൺപൂർ എക്സ്പ്രസ് വേ
74
15 ഡിസംബർ 2020 [14]
NE 7 ബാംഗ്ലൂർ – ചെന്നൈ എക്സ്പ്രസ് വേ
258
01 ജനുവരി 2021 [15]
ആകെ
1,533

അതിവേഗപാതകളുടെ പട്ടിക (പ്രവർത്തനത്തിലുള്ളവ)

തിരുത്തുക

ഉപയോഗത്തിലുള്ള പാതയുടെ ദൈർഘ്യവും അന്തിമ പൂർത്തീകരണ വർഷവും മാത്രമാണ് കാണിച്ചിരിക്കുന്നത്. ഈ പട്ടികയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന മൊത്തം നീളം 1,728 കി.മീ (1,073.7 മൈ) . കുറിപ്പ്: എസി = ആക്സസ് നിയന്ത്രിത എക്സ്പ്രസ് വേ.

പേര് സംസ്ഥാനങ്ങൾ നീളം

(കി.മീ/mi)

വരികൾ നിർമാണം

പൂർത്തിയായ

വർഷം

OSM കുറിപ്പ്
ആഗ്ര–ലഖ്നൗഎക്സ്പ്രസ്സ് വേ (AC)[16] ഉത്തർ പ്രദേശ് 302.2 കി.മീ
187.8 മൈ
6 2017 February [17] ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് വേ[18]
അഹമ്മദാബാദ്–വഡോദര എക്സ്പ്രസ്സ് വേ (AC)[19] ഗുജറാത്ത് 93.1 കി.മീ
57.8 മൈ
4 2004 ആഗസ്ത് NE1
ബെൽഘോറിയ എക്സ്പ്രസ്സ് വേ (AC) പശ്ചിമബംഗാൾ 16 കി.മീ
9.9 മൈ
4 2008 AH1 ന്റെ ഭാഗം
ചെന്നൈ ബൈപാസ് (AC)[20] തമിഴ്നാട് 32 കി.മീ
19.9 മൈ
4-6 2010 [21]
ഡൽഹി–ഫരീദാബാദ് വേ (AC)[22][23] ഡൽഹി, ഹരിയാന 4.4 കി.മീ
2.7 മൈ
6 2010 നവംബർ NH44 ന്റെ ഭാഗം
ഡൽഹി–ഗുരുഗ്രാം എക്സ്പ്രസ്സ് വേ (AC)[24] ഡൽഹി, ഹരിയാന 27.7 കി.മീ
17.2 മൈ
6-8 2008 ജനുവരി [25] Golden Quadrilateral ന്റെ ഭാഗം
ഡൽഹി–മീററ്റ് എക്സ്പ്രസ്സ് വേ (AC)[26] ഡൽഹി, ഉത്തർ പ്രദേശ് 96 കി.മീ
59.7 മൈ
6-14 2021 ഏപ്രിൽ NE3 [ഇന്ത്യയിലെ ഏറ്റവും വീതിയുള്ള എക്സ്പ്രസ്സ് വേ (14-വരി)][27]
ഡൽഹി–നോയിഡ ഡയറക്റ്റ് ഫ്ലൈവേ (DND) (AC)[28] ഡൽഹി, ഉത്തർ പ്രദേശ് 9.2 കി.മീ
5.7 മൈ
8 2001 ജനുവരി 8-വരിയുള്ള ഇന്ത്യയിലെ ആദ്യത്തെഎക്സ്പ്രസ്സ് വേ
ഈസ്റ്റേർൺ പെരിഫെറൽ എക്സ്പ്രസ്സ് വേ (AC) ഉത്തർ പ്രദേശ്, ഹരിയാന 135 കി.മീ
83.9 മൈ
6 2018 മേയ് [29] NE2
എലിവേറ്റഡ് റോഡ് അമൃത്സർ[30] പഞ്ചാബ് 4.5 കി.മീ
2.8 മൈ
4 2014 മാർച്ച്
ഹിമാലയൻ എക്സ്പ്രസ്സ് വേ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് 27.1 കി.മീ
16.8 മൈ
4 2012 മേയ്
ജയ്പൂർ–കിഷൻഗഢ് എക്സ്പ്രസ്സ് വേ(AC)[31] രാജസ്ഥാൻ 90 കി.മീ
55.9 മൈ
6 2005 ഏപ്രിൽ Forms a segment of the NH-8
മുംബൈ–പൂനെ എക്സ്പ്രസ്സ് വേ (AC)[32] മഹാരാഷ്ട്ര 94.5 കി.മീ
58.7 മൈ
6 2002 ഏപ്രിൽ [33] ഇന്തയിലെ ആദ്യത്തെ എക്സ്പ്രസ്സ് വേ
നോയിഡ–ഗ്രേറ്റർ നോയിഡ എക്സ്പ്രസ്സ് വേ (AC)[34] ഉത്തർ പ്രദേശ് 24.5 കി.മീ
15.2 മൈ
6 2002 [35]
ഹൈദെരാബാദ് ഔട്ടർ റിംഗ് റോഡ് (AC)[36] തെലങ്കാന 158 കി.മീ
98.2 മൈ
8 2018 ഏപ്രിൽ [37]
P.V. നരസിംഹ റാവു എക്സ്പ്രസ്സ് വേ (AC)[38][39] തെലങ്കാന 11.6 കി.മീ
7.2 മൈ
4 2009 ഒക്ടോബർ
പാനിപത്ത് എലിവേറ്റഡ് എക്സ്പ്രസ്സ് വേ (AC)[40] ഹരിയാന 10 കി.മീ
6.2 മൈ
6 2008 ജനുവരി
വിജയവാഡ–ഹൈദെരാബാദ് എക്സ്പ്രസ്സ് വേ (AC)[41] ആന്ധ്രാ പ്രദേശ്, തെലങ്കാന 291 കി.മീ
180.8 മൈ
6 2012 ഒക്ടോബർ [42] NH 65ന്റെ ഭാഗം
വെസ്റ്റേർൺ പെരിഫെറൽ എക്സ്പ്രസ്സ് വേ (AC) ഹരിയാന 135.6 കി.മീ
84.3 മൈ
6 2018 നവംബർ [43]
യമുന എക്സ്പ്രസ്സ് വേ (AC)[44][45] ഉത്തർ പ്രദേശ് 165.5 കി.മീ
102.8 മൈ
6 2012 ആഗസ്ത് [46]
Total 1,728 കി.മീ
1,073.7 മൈ

അതിവേഗപാതകളുടെ പട്ടിക (നിർമ്മാണത്തിലുള്ളവ)

തിരുത്തുക

ഈ പട്ടികയിലെ പാതകളുടെ മൊത്തം ദൂരം: 10,420.524 കി.മീ (6,475.0 മൈ).

പേര് സംസ്ഥാനങ്ങൾ നീളം

(കി.മീ/mi)

നിർമാണം

പൂർത്തിയാകുന്ന

വർഷം

അഹമ്മദാബാദ്–ദൊലേര എക്സ്പ്രസ്സ് വേ* ഗുജറാത്ത് 110 കി.മീ (68 മൈ) 2023 മാർച്ച്
Airoli–Katai Naka Freeway മഹാരാഷ്ട്ര 12.3 കി.മീ (7.6 മൈ) 2023 മാർച്ച്
അമൃത്സർ–ജാമ്നഗർ എക്സ്പ്രസ്സ് വേ[47] പഞ്ചാബ്, ഹരിയാന, രാജ്സ്ഥാൻ, ഗുജറാത്ത് 1,257 കി.മീ (781.1 മൈ) 2023 മാർച്ച്
അമൃത്സർ റിംഗ് റോഡ്[48] പഞ്ചാബ് 98 കി.മീ (60.9 മൈ) 2022
ബാംഗ്ലൂർ–മൈസൂർ ഇൻഫ്രാസ്റ്റ്രക്ചർ കോറിഡോർ*[49] കർണാടക 111 കി.മീ (69.0 മൈ) 2022 ജനുവരി
ബുന്ദേൽഖണ്ഡ് എക്സ്പ്രസ്സ് വേ[50] ഉത്തർ പ്രദേശ് 296 കി.മീ (183.9 മൈ) 2022 ഡിസംബർ
ചെന്നൈ പോർട്ട്–മതുരവൊയൽ എക്സ്പ്രസ്സ് വേ[51] തമിഴ്നാട് 19 കി.മീ (11.8 മൈ) 2023
കോസ്റ്റൽ റോഡ് (മുംബൈ) മഹാരാഷ്ട്ര 29.2 കി.മീ (18.1 മൈ) 2022 ജൂൺ
DND–KMP എക്സ്പ്രസ്സ് വേ ഡൽഹി, ഹരിയാന 59 കി.മീ (37 മൈ) 2023
ഡൽഹി–അമൃത്സർ–കത്ര എക്സ്പ്രസ്സ് വേ*[52] ഡൽഹി, ഹരിയാന, പഞ്ചാബ്, Jammu and Kashmir 687 കി.മീ (427 മൈ) 2023 ഡിസംബർ
ഡൽഹി–മുംബൈ എക്സ്പ്രസ്സ് വേ[53] ഡൽഹി, ഹരിയാന, രാജ്സ്ഥാൻ, Madhya Pradesh, ഗുജറാത്ത്, മഹാരാഷ്ട്ര 1,350 കി.മീ (840 മൈ) 2023 മാർച്ച്
ദ്വാരക എക്സ്പ്രസ്സ് വേ ഡൽഹി, ഹരിയാന 27.6 കി.മീ (17.1 മൈ) 2022 ആഗസ്ത്
ഫരീദാബാദ്–നോയ്ഡ–ഗാസിയാബാദ് എക്സ്പ്രസ്സ് വേ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് 56 കി.മീ (35 മൈ) 2023
ഗംഗ എക്സ്പ്രസ്സ് വേ* (Meerut–Prayagraj) ഉത്തർ പ്രദേശ് 594 കി.മീ (369.1 മൈ) 2024
ട്രാൻസ്–ഹരിയാന എക്സ്പ്രസ്സ് വേ (Ambala–Narnaul) ഹരിയാന 227 കി.മീ (141.1 മൈ) 2021 ഡിസംബർ
ഗൊരഖ്പൂർ ലിങ്ക് എക്സ്പ്രസ്സ് വേ[54] ഉത്തർ പ്രദേശ് 91.35 കി.മീ (56.8 മൈ) 2022 മാർച്ച്
ലഖ്നൗ–കാൺപൂർ എക്സ്പ്രസ്സ് വേ* ഉത്തർ പ്രദേശ് 66 കി.മീ (41 മൈ) 2023 ഒക്ടോബർ
ലഖ്നൗ ഔട്ടർ റിംഗ് റോഡ് ഉത്തർ പ്രദേശ് 108 കി.മീ (67 മൈ) 2021 ഡിസംബർ
ലോക്നായക് ഗംഗാ പഥ് ബീഹാർ 39.5 കി.മീ (24.5 മൈ) 2022 ഡിസംബർ
ലുധിയാന എലിവേറ്റഡ് കോറിഡോർ പഞ്ചാബ് 13 കി.മീ (8.1 മൈ)
മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് മഹാരാഷ്ട്ര 21.8 കി.മീ (13.5 മൈ) 2022 ജൂൺ
മുംബൈ–നാഗ്പൂർ എക്സ്പ്രസ്സ് വേ[55] മഹാരാഷ്ട്ര 701 കി.മീ (435.6 മൈ) 2022 മേയ്
പത്താങ്കോട്ട്-അജ്മീർഎക്സ്പ്രസ്സ് വേ* പഞ്ചാബ്, ഹരിയാന, രാജ്സ്ഥാൻ 600 കി.മീ (370 മൈ)
പെരിഫെറൽ റിംഗ് റോഡ്* കർണാടക 65.5 കി.മീ (40.7 മൈ)
പൂർവാൻചൽ എക്സ്പ്രസ്സ് വേ*[56] ഉത്തർ പ്രദേശ് 340.824 കി.മീ (211.8 മൈ) 2021 ആഗസ്ത്
റായ്പൂർ–വിശാഖപട്ടണം എക്സ്പ്രസ്സ് വേ ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രാ പ്രദേശ് 465 കി.മീ (288.9 മൈ) 2024 മാർച്ച്
സൊഹ്ന എലിവേറ്റഡ് കോറിഡോർ[57] ഹരിയാന 21.65 കി.മീ (13.5 മൈ) 2022
വാരാണസി റിംഗ് റോഡ്[58][59] ഉത്തർ പ്രദേശ് 63 കി.മീ (39 മൈ) 2021 സെപ്തംബർ
വസീറാബാദ്–മയൂർ വിഹാർ എലിവേറ്റഡ് എക്സ്പ്രസ്സ് വേ* ഡൽഹി NCR 18 കി.മീ (11 മൈ)
Total 10,420.524 കി.മീ (6,475.013 മൈ)
  1. "Maharashtra, UP to drive state-led capex in road sector in next 3 yrs - Times of India". The Times of India. Retrieved 1 June 2019.
  2. {{cite news}}: Empty citation (help)
  3. {{cite news}}: Empty citation (help)
  4. "Bharat Mala: PM Narendra Modi's planned Rs 14,000 crore road from Gujarat to Mizoram", The Economic Times, New Delhi, 29 April 2015
  5. "Government to infuse massive Rs 7 trn to build 83,677 km of roads over 5 years". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). 30 October 2017. Retrieved 20 July 2020.
  6. GOI, Ministry of Road Transport and Highways. "Bharatmala Phase-I".
  7. "Bharatmala Pariyojana - A Stepping Stone towards New India | National Portal of India". www.india.gov.in (in ഇംഗ്ലീഷ്). Retrieved 18 January 2018.
  8. Notification dated March 13, 1986
  9. Notification dated March 30, 2006
  10. Notification dated June 18, 2020
  11. Notification dated January 10, 2020
  12. Notification dated June 25, 2020
  13. Notification dated September 17, 2020
  14. Notification dated December 15, 2020
  15. Notification dated January 1, 2021
  16. "IAF fighter planes to welcome inauguration". Nyooz. Archived from the original on 13 January 2017. Retrieved 23 February 2017.
  17. https://www.openstreetmap.org/relation/6303141
  18. "Agra-Lucknow Expressway: India's longest greenfield expressway reduces travel time between Delhi-Lucknow to 6 hours; 10 facts to know". Financial Express. Retrieved 21 November 2016.
  19. "Ahmedabad-Vadodara Expressway Project". Cclindia.com. Retrieved 16 September 2010.
  20. "PIB Foundation stone for Phase II of Chennai Bypass". PIB. Archived from the original on 28 September 2007. Retrieved 25 February 2017.
  21. https://www.openstreetmap.org/relation/1183546
  22. "Delhi Faridabad Expressway". Archived from the original on 1 January 2016.
  23. "Badarpur flyover to open today". The Times of India. 5 October 2010. Archived from the original on 10 July 2012.
  24. "Excess cars made tolling a taxing truth at first: Expressway builder". Express India. Archived from the original on 20 November 2008. Retrieved 16 September 2015.
  25. https://www.openstreetmap.org/relation/5694117
  26. PM Modi Inaugurates Delhi-Meerut Expressway, Will Also Open Eastern Peripheral Expressway Today: 10 Facts, NDTV
  27. "All you need to know about Delhi-Meerut Expressway". Hindustan Times. Retrieved 27 May 2018.
  28. "Welcome to DND Flyway". Dndflyway.com. 22 July 2009. Archived from the original on 2011-10-02. Retrieved 16 July 2010.
  29. https://www.openstreetmap.org/relation/7237808
  30. Roy, Vijay C. (4 April 2006). "Amritsar elevated road project to be completed in 1 yr". Business Standard India. Retrieved 20 July 2020.
  31. "The 10 Amazing Expressways in India".
  32. ""Mumbai-Pune Expressway, India"". Road Traffic Technology. Retrieved 21 August 2010.
  33. https://www.openstreetmap.org/relation/1247233
  34. "Noida: An idea that has worked". The Times of India. 4 June 2003.
  35. https://www.openstreetmap.org/relation/8428026
  36. "Another Outer Ring Road stretch to be opened today". TOI. Retrieved 16 July 2010.
  37. https://www.openstreetmap.org/relation/7149978
  38. "Longest Elevated Expressway inaugurated in Hyderabad | India Trends". Indiatrends.info. 20 October 2009. Archived from the original on 21 July 2011. Retrieved 16 July 2010.
  39. "Hyderabad gets India's longest flyover". NDTV. Retrieved 16 July 2010.
  40. "Panipat elevated highway inaugurated". Projectsmonitor.com. Archived from the original on 14 January 2010. Retrieved 16 July 2010.
  41. Dara, Gopi (October 17, 2020). "On Jagan's wishlist to Gadkari: New national highways for AP". The Times of India (in ഇംഗ്ലീഷ്). Retrieved 2021-01-19.
  42. "GMR Hyderabad Vijayawada Expressways Private Limited Information - GMR Hyderabad Vijayawada Expressways Private Limited Company Profile, GMR Hyderabad Vijayawada Expressways Private Limited News on The Economic Times". The Economic Times. Archived from the original on 2019-05-08. Retrieved 2021-01-19.
  43. https://www.openstreetmap.org/relation/8427980
  44. "Facts About Yamuna Expressway". Projects Jugaad. 5 October 2013. Archived from the original on 2013-12-02. Retrieved 6 December 2013.
  45. "Yamuna Expressway Project". Yamuna Expressway Industrial Development Authority. Archived from the original on 7 December 2013. Retrieved 6 December 2013.
  46. https://www.openstreetmap.org/relation/2258068
  47. "Nitin Gadkari's ambitious infrastructure plan: 5 new greenfield highways to come up on major routes". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). 14 May 2018. Retrieved 2 September 2018.
  48. "Outer ring road for Amritsar". Dainik Jagran. 10 June 2020. Retrieved 10 June 2020.
  49. "Bengaluru Mysuru Infrastructure Corridor Area Planning Authority". Archived from the original on 2011-06-21. Retrieved 16 August 2012.
  50. "Bundelkhand Expressway construction would start from 2018". ANI. 24 November 2017.
  51. "Chennai Port-Maduravoyal corridor to have 6 lanes". The Hindu. 15 March 2018. Retrieved 30 May 2018.
  52. "NHAI nod for Asr-Delhi highway extension". The Tribune. 19 April 2017. Archived from the original on 2 October 2017. Retrieved 2 October 2017.
  53. "Govt announces plans to build Delhi-Mumbai expressway for Rs 1 lakh crore". Hindustan Times.
  54. "Gorakhpur link expressway". Retrieved 14 November 2019.
  55. "Work on Nagpur-Mumbai expressway begins in full swing - Times of India". The Times of India.
  56. "PM Narendra Modi to lay foundation stone of Purvanchal Expressway amid BJP, SP war over 'credit'". Zee News. 14 July 2018. Retrieved 14 July 2018.
  57. "Sohna road expressway". Retrieved 13 January 2019.
  58. "New projects in Purvanchal".
  59. "NHAI plans to develop Model Stretches in every state".