ഇത്തിത്താനം ഗജമേള
മദ്ധ്യ കേരളത്തിലെ പ്രധാന ഗജമേളയാണ് ഇത്തിത്താനം ഗജമേള. ചങ്ങനാശ്ശേരി താലൂക്കിലെ ഇത്തിത്താനത്ത് സ്ഥിതിചെയ്യുന്ന പുരാതന ദേവിക്ഷേത്രമായ ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രത്തിലാണ് ഈ മഹാമേള നടക്കുന്നത്. [1] ക്രി.വർഷം 2000- മുതലാണ് ക്ഷേത്രത്തിൽ ഗജമേള ആരംഭിച്ചത്. നെറ്റിപ്പട്ടം തുടങ്ങീയ ആടയാഭരണങ്ങളില്ലാതെ ആനകളെ അണിനിരത്തുന്ന ഗജമേളയെന്ന പ്രത്യേതയും ഇതിനുണ്ട്. ഒൻപതാം ഉത്സവത്തിനാണ് ഗജമേള നടത്തുന്നത്. ഗജസ്നേഹികളെ ആഘർഷിക്കുന്ന ഗജസംഗമം കാണാൻ നിരവധി ആൾക്കാർ ക്ഷേത്രത്തിൽ എത്താറുണ്ട്. ഗജരത്നം കിട്ടിയ ആനയെകൂടാതെ പൊക്കം മേറിയ ആനയെയും തിരഞ്ഞെടുക്കുന്നു. ആ ആനയാണ് അന്നത്തെ കാഴ്ചശ്രീബലിക്കും ശ്രീഭൂതബലിക്കും വിളക്കിനും എഴുന്നള്ളിക്കുന്നത്.
ഇത്തിത്താനം ഗജമേളയിൽ ഗജരാജരത്നം കിട്ടിയവർ
തിരുത്തുകവർഷം | ഗജരാജരത്നം പട്ടം |
ഇഭരാജകുലപതി പട്ടം |
പങ്കെടുത്ത ആനകൾ |
---|---|---|---|
2006 | പാമ്പാടി രാജൻ | ||
2007 | പാമ്പാടി രാജൻ | ||
2008 | മലയാലപ്പുഴ രാജൻ | ||
2009 | തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ | ||
2010 | മംഗലാംകുന്ന് അയ്യപ്പൻ | ||
2011 | തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ[2] [3] | ||
2012 | പാമ്പാടി രാജൻ | ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ [4] | 23 |
2013 | പാമ്പാടി രാജൻ | പുതുപ്പള്ളി സാധു [5] | 25 |
2014 | പാമ്പാടി രാജൻ | 25 | |
2015 | പാമ്പാടി രാജൻ | തൃക്കടവൂർ ശിവരാജൂ[6] | 17 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-26. Retrieved 2011-12-01.
- ↑ "മാതൃഭൂമി-തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന് ഗജരാജരത്‌നം". Archived from the original on 2011-04-26. Retrieved 2011-12-01.
- ↑ http://deshabhimani.co.in/newscontent.php?id=5398[പ്രവർത്തിക്കാത്ത കണ്ണി] ദേശാഭിമാനി
- ↑ http://www.mathrubhumi.com/online/malayalam/news/story/1567071/2012-04-23/kerala[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thejasnews.com/index.jsp?tp=det&det=yes&news_id=201303122223132747[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/kottayam/news/3549319-local_news-kottayam.html[പ്രവർത്തിക്കാത്ത കണ്ണി]