മലയാലപ്പുഴ രാജൻ

കേരളത്തിലെ ക്ഷേത്ര ആന
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജൻ. [1]

മലയാലപ്പുഴ ഭഗവതീക്ഷേത്രത്തിൽ ആദ്യമായി നടയ്ക്കിരുത്തപ്പെട്ട ആനയാണിത്. ശബരിമല ക്ഷേത്രത്തിൽ ഇരുപത് വർഷം അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിയിട്ടുണ്ട് ഈ ആന. [2] [3]

തൃശൂർപൂരത്തിലും മലയാലപ്പുഴ രാജൻ പങ്കെടുത്തിട്ടുണ്ട്. [4] ഇത് കൂടാതെ തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, ആറൻമുള, ചെങ്ങന്നൂർ ക്ഷേത്രങ്ങളിലുൾപ്പെടെ പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളിലും മലയാലപ്പുഴ രാജൻ തിടമ്പേറ്റിയിട്ടുണ്ട്. [3] നാടൻ ആനയായ മലയാലപ്പുഴ രാജൻ കോന്നി ആനക്കൂട്ടിലൂടെയാണ് നാട്ടിലെത്തുന്നത്. 1976ൽ ആണ് മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടക്കിരൂത്തപ്പെടുന്നത്. ആനയുടെ പരിപാലനത്തിന്റെ സൗകര്യത്തിനായി ആറന്മുള ക്ഷേത്രത്തിലാണ് കൂടുതൽ കാലവും ഉണ്ടായിരുന്നത്.

പുരസ്കാരങ്ങൾതിരുത്തുക

  • 2007: ഗജരാജപ്പട്ടം - തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് ദേവസ്വം [3]
  • 2008: ഗജരാജരത്‌നപ്പട്ടം - ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ദേവസ്വം [3]
  • 2009: മാതംഗമാണിക്യം - കോന്നി മുരിങ്ങമംഗലം ക്ഷേത്ര ഉപദേശകസമിതി [3]
  • 2011: മണികണ്ഠരത്‌നം - റാന്നി-പെരുനാട് ക്ഷേത്ര ഉപദേശകസമിതി [3]

പ്രത്യേകതകൾതിരുത്തുക

പ്രത്യേകതകൾ
കൊമ്പുകൾ എടുത്തകന്ന കൊമ്പുകൾ [1]
നഖങ്ങൾ പതിനാറ് നഖങ്ങൾ [1]
ഉയരം 9 അടി 7 ഇഞ്ച്‌ [3]

വലിയ തുറിച്ച കണ്ണുകൾ ഉള്ള അവനെ ഉണ്ടക്കണ്ണൻ എന്ന ഓമനപ്പേരിൽ ആരാധകർ വിളിക്കുന്നു. മലയാലപ്പുഴ ദേവിയുടെ അതേ കണ്ണുകളാണ് രാജന് കിട്ടിയിട്ടുള്ളത് എന്ന് നാട്ടുകാർ പറയും

അക്രമംതിരുത്തുക

2013 മെയ്‌ മാസത്തിൽ മദപ്പാട് കഴിഞ്ഞ് അഴിച്ച രാജൻ പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു. ഇതിനു ശേഷം കോന്നി വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തി മയക്കുവെടി വെച്ച് രാജനെ തളച്ചു. [5] [6]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "മലയാലപ്പുഴ രാജൻ - മാതൃഭൂമി ആനച്ചന്തം". മൂലതാളിൽ നിന്നും 2011-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-11.
  2. മകരവിളക്ക് ഉത്സവം; 'മലയാലപ്പുഴ രാജൻ' കെട്ടുമായി ശബരിമലയ്ക്ക് - മാതൃഭുമി 9 ജനവരി 2013[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 3.3 3.4 3.5 3.6 20 മകരവിളക്കുകൾക്ക് തിടമ്പേന്തി മലയാലപ്പുഴ രാജൻ - ജനയുഗം[പ്രവർത്തിക്കാത്ത കണ്ണി]
  4. മലയാലപ്പുഴ രാജൻ പൂര നഗരിയിലേക്ക് - ദീപിക 22 Apr 2010 [പ്രവർത്തിക്കാത്ത കണ്ണി]
  5. കൊമ്പന്റെ അടിയേറ്റ് പാപ്പാന് പരിക്ക് - മാതൃഭുമി 3 മെയ്‌ 2013[പ്രവർത്തിക്കാത്ത കണ്ണി]
  6. മലയാലപ്പുഴ രാജൻ വീണ്ടും ഇടഞ്ഞു - മംഗളം 3 മെയ്‌ 2013
"https://ml.wikipedia.org/w/index.php?title=മലയാലപ്പുഴ_രാജൻ&oldid=3815402" എന്ന താളിൽനിന്ന് ശേഖരിച്ചത്