ഇടവൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
ഇടവൂർ, എറണാകുളം ജില്ലയിൽ ചേലാമറ്റം പഞ്ചായത്തിനു കീഴിലുള്ള ഒരു ചെറു ഗ്രാമമാണ്. കൂവപ്പടിയിൽനിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്കുള്ളത്. ഇവിടെനിന്ന് വിവിധ പ്രദേശങ്ങളിലേയ്ക്കുള്ള ദൂരം തുറവൂർ (6 കിലോമീറ്റർ), അങ്കമാലി (7 കിലോമീറ്റർ), മഞ്ഞപ്ര (5 കിലോമീറ്റർ). ഒക്കൽ (3 കിലോമീറ്റർ), കാഞ്ഞൂർ ( 5 കിലോമീറ്റർ) എന്നിങ്ങനെയാണ്. പെരുമ്പാവൂർ, ചാലക്കുടി, എന്നീ പട്ടണങ്ങൾ ഈ ഗ്രാമത്തിനു സമീപസ്ഥമാണ്.