കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽപ്പെട്ട വലിയപറമ്പ് പഞ്ചായത്തിലെ വിശാലമായ കാവാണ് ഇടയിലക്കാട് ഇംഗ്ലീഷ്: Edayilakkad. ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ കവ്വായിക്കായലിലാണിത് സ്ഥിതി ചെയ്യുന്നത്. [1] കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായൽ. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കവ്വായി കായലിൽ ധാരാളം ദ്വീപുകളുണ്ട്. അതിലൊരു ദീപാണ് ഇടയിലക്കാട്. സമുദ്രനിരപ്പിൽ നിന്ന് 3-4 ഉയരത്തിൽ കിടക്കുന്ന ദ്വീപാണിത്. ഇന്ത്യൻ നാവികസേനയുടെ ഏഴിമല അക്കാദമി ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പയ്യന്നരിനും ചെറുവത്തൂരിനും ഏകദേശം ഇടക്കായി പടിഞ്ഞാറുമാറിയാണ് കവ്വായി കായലിൽ ഇടയിലക്കാടിന്റെ സ്ഥാനം.

ഇടയിലക്കാട് ഒരു ദൃശ്യം

വലിപ്പം കൊണ്ടും ജൈവവൈവിധ്യം കൊണ്ടും വടക്കൻ കേരളത്തിൽ മുൻനിരയിൽ നിൽക്കുന്ന 2 കാവുകളിലൊന്നാണ് ഇടയിലക്കാട്. കൊയിലാണ്ടി പൊയിൽ കാവും കൊടുങ്ങല്ലൂർ ശങ്കുളങ്ങരക്കാവുമാണ് മറ്റു രണ്ടു കാവുകൾ. സമുദ്രതീര സാമീപ്യം ഏറ്റവും കൂടുതലുള്ള കാവാണിത്. കവ്വായി കായലിന് നടുവിലായി 112 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തിൽ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്. നാഗക്കാവ്, ഭഗവതിക്കാവ് എന്നിവ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ തിരുത്തുക

 
കവ്വായി കായൽ

തുരുത്ത് മുഴുവനും കണ്ടൽക്കാടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവ ഇടത്തരം വൃക്ഷങ്ങളുടെ വലിപ്പത്തിലുള്ളതിനാൽ ഇടയിലക്കാട് എന്ന പേരു വന്നു.

ഐതിഹ്യങ്ങൾ തിരുത്തുക

വലിയപറമ്പ ഗ്രാമത്തിൽ വടക്കേ അറ്റമായ മാവിലാക്കടപ്പുറം ഒരിയര അഴിമുഖത്ത് വർഷങ്ങൾക്കു മുമ്പ് ഒരു വലിയ്യ (മുസ്ളീം മതാചാരങ്ങളിൽ ശ്രേഷ്ഠനായ വ്യക്തി) യുടെ മയ്യത്ത് വന്ന് അടുക്കുകയുണ്ടായി. മയ്യത്ത് കടൽത്തീരത്ത് വന്ന് അടുക്കുകയും മതാചാരപ്രകാരം മറവു ചെയ്യുകയും ചെയ്തതിനുശേഷം പലതരം അത്ഭുതങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അവിടെ ഒരു ചെറിയ പള്ളി പണിയുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ഇവിടെയുള്ള വലിയപറമ്പ് എ.എൽ.പി.എസ്-ന്റെ തൊട്ടടുത്തായി വളരെ പഴയ കാലം മുതൽ നിലനിന്നുവന്ന ഒരു ജുമാഅത്ത് പള്ളിയുണ്ട്. പള്ളിയെയും സ്കൂളിനെയും തൊട്ട് വിസ്തൃതമായ നെൽപാടവുമുണ്ടായിരുന്നു. പാടത്തിനു നടുവിലൂടെ സ്കൂളിനെയും പള്ളിയേയും ബന്ധിപ്പിക്കുന്ന വലിയ ഒരു വരമ്പ് അന്നുണ്ടായിരുന്നു. ഈ വലിയ വരമ്പ് ക്രമേണ വലിയപറമ്പ് എന്നായിത്തീർന്നതാണെന്ന് അനുമാനിക്കപ്പെടുന്നു.

ചരിത്രം തിരുത്തുക

 
അപൂർവ്വമായ മൊറിന്റ സിട്രിഫോളിയ സസ്യം

തിരുവനന്തപുരം ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ 2800 വർഷമാണ് ഇടയിലക്കാടിന്റെ പ്രായം. ഇടയിലക്കാട് ദ്വീപ് പഴയകാലത്ത് ഉദിനൂർ കോവിലകം ദേവസ്വം വകയായിരുന്നു. 1918 മുതൽ മനുഷ്യവാസം തുടങ്ങിയെന്നാണ് പഴമക്കാർ പറയുന്നത്. 1930കളിൽ കുടിയേറ്റം വ്യാപകമായതോടെയാണ് തുരുത്തിൽ ആളനക്കം സജീവമായത്. [2]കേരളപിറവിക്കു മുമ്പ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയിൽ ഉൾപ്പെട്ടതായിരുന്നു. പടന്ന, ഉദിനൂർ ഗ്രാമങ്ങളിൽ വടക്കൻ പ്രദേശങ്ങൾ ഉൾക്കൊണ്ടും, തെക്കേ തൃക്കരിപ്പൂർ ഗ്രാമത്തിൽ തെക്കൻ പ്രദേശങ്ങൾ ഉൾക്കൊണ്ടും വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രദേശം നിലനിന്നു. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതിന് മുൻപ് കാസറഗോഡ് തളങ്കര മുഹമ്മദ് കുഞ്ഞി ബ്യാരി എന്ന ജൻമിയുടെ കൈവശമായിരുന്നു ഇടയിലക്കാട്. ജൻമി കൃഷിയിറക്കുന്നതിനായി പല ഭാഗങ്ങളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് പാർപ്പിച്ചു. കൃഷിചെയ്തും മണ്ണിനെ സ്‌നേഹിച്ചും അവരങ്ങനെ ഇടയിലക്കാട്ടിൽ ജീവിച്ചു. പരിസരപ്രദേശങ്ങളിലെ ചെറ്റക്കുടിലുകളിൽആശ്രിതരെ കൊണ്ട് പാർപ്പിച്ചു. അത്തരക്കാർ കൃഷി ഉപജീവനമാർഗ്ഗമാക്കി ഇവിടെ താമസിച്ചുവന്നു. ഭൂപരിഷ്‌കരണ നിയമത്തോടെ സ്വന്തമായി ഭൂമിലഭിച്ചവർ കർഷകകുടുംബങ്ങളായി മാറി. കുറച്ചു കുടുംബങ്ങൾ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂർ രാമന്തളി പ്രദേശങ്ങളിൽ നിന്ന് പഞ്ചായത്തിന്റെ തെക്കൻഭാഗങ്ങളിൽ കുടിയേറി കുടിൽ കെട്ടി താമസം തുടങ്ങിയിരുന്നു.

ഭൂമിശാസ്ത്രം തിരുത്തുക

 
ഇടയിലക്കാട്_പുഴ

കടലൊഴിഞ്ഞുപോയി മണൽതിട്ടകളും കായൽ തീരങ്ങളുമായ  എക്കൽ മണ്ണ് നിറഞ്ഞ പൂഴി പ്രദേശങ്ങളാണ് ഇടയിലക്കാട്. കിഴകത്ത് തൃക്കരിപ്പൂർ പടിഞ്ഞാറ് വലിയ പറമ്പ്. തെക്ക് ഭാഗത്തായി മടക്കൽ എന്ന മറ്റൊരു തുരുത്ത്, വടക്ക് ആയിറ്റി എന്ന ഗ്രാമം. അതിർത്തികൾ: വടക്ക് അയിറ്റി എന്ന ഗ്രാമം കിഴക്ക് തൃക്കരിപൂർ, തെക്ക് മടക്കൽ എന്ന തുരുത്ത്, പടിഞ്ഞാറ് അറബിക്കടൽ ഒരു ചെറിയ വരമ്പു പോലെ വലിയ പറമ്പിന്റെ ഭാഗം ഇടക്ക് നില്കുന്നു.

റവന്യു വകുപ്പിന്റെ കണക്കിൽ 312.01 ഏക്കർ വിസ്തീർണമുള്ളതാണ് ഇടയിലക്കാട് തുരുത്ത്. [2] വലിപ്പം കൊണ്ടും ജൈവവൈവിധ്യം കൊണ്ടും വടക്കൻ കേരളത്തിൽ മുൻനിരയിൽ നിൽക്കുന്ന കാവുകളിലൊന്നാണ് ഇടയിലക്കാട് [3]. സമുദ്രതീര സാമീപ്യം ഏറ്റവും കൂടുതലുള്ള കാവാണിത്. കവ്വായി കായലിന് നടുവിലായി 312 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തിൽ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്. 1264 കിലോ മീറ്ററോളം പരന്നു കിടക്കുന്ന കവ്വായി കായൽ, ഏഴു പുഴകൾ ചേർന്നതാണ്. കവ്വായി, പെരുമ്പ, നീലേശ്വരം, കാര്യങ്കോട്, രാമപുരം, കുണിയൻ എന്നിവയാണവ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ഗ്നൾ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ് [4]

 
വലിയപറമ്പ് തൂക്കു പാലം തകർന്ന നിലയിൽ

കവ്വായികായലിൽതന്നെ സ്ഥിതി ചെയ്യുന്ന പൂഴിക്കാടാണ് ഇടയിലെതുരുത്ത്.  കായൽതുരുത്തായ ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപ്പുകൂടാത്ത ശുദ്ധജലം നൽകുന്നതിൽ നല്ലൊരു പങ്ക് ഈ പൂഴിക്കാടിനാണ്.

ജനസംഖ്യ തിരുത്തുക

1305[5] പേർ 250 [6] കുടുംബങ്ങളിലായി ജീവിക്കുന്നു.

ജൈവവൈവിധ്യം തിരുത്തുക

ഇരുനൂറോളം വ്യത്യസ്ത ഇനം സസ്യങ്ങൾ കാവിൽ വളരുന്നുണ്ട്. നായുരുപ്പാണ് കാവിലെ പ്രധാന മരം. വെള്ള പൈൽ, ചേര്, വങ്കണ, കാഞ്ഞിരം, ഇലിപ്പ, ഇലഞ്ഞി, കരിങ്ങോട്ട എന്നിവ പ്രധാന മരങ്ങളാണ്. ഒരിലത്താമര എന്ന അപൂർവ ഔഷധസസ്യം ഇവിടെയുണ്ട്. പരമ്പരാഗത ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്ന അനവധി നാട്ടുമരുന്നുകൾ ഇവിടെനിന്ന് ശേഖരിക്കാറുണ്ട്. കൂടാതെ നിബിഡവനങ്ങളിൽ കാണപ്പെടുന്ന ചൂരൽക്കാടുകളും ഔഷധസസ്യങ്ങളും ഈ കാവിനകത്തുണ്ട്. പക്ഷിവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് കാവ്. വെള്ളവയറൻ കടൽപ്പരുന്തിന്റെ ആവാസകേന്ദ്രമാണ്. ഇവിടെ 87 ഇനം പക്ഷികളെ പക്ഷി നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. 34 ഇനം നീർപക്ഷികളും 57 ഇനം കാട്ടു പക്ഷികളുമുണ്ട്. [7] 40 ഓളം കുരങ്ങാരുണ്ടെന്നു പറയപ്പെടുന്നു. [8]

അത്യപൂർവമായ ഒാരില താമരയെന്ന സസ്യത്തെ സംരക്ഷിക്കുന്നതിനു നിരന്തരശ്രമം തന്നെ നടത്തി. മഴ വരുമ്പോൾ മുളച്ചു പൊങ്ങുകയും ഒക്ടോബർ മാസത്തോടെ ഭൂമിക്കടിയിലേക്കു തിരിച്ചു ചെല്ലുകയും ചെയ്യുന്ന ഒാരില താമര, തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡന്റെ ജനിതക ശേഖരത്തിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി. വൃക്കരോഗത്തിനു വിലപ്പെട്ട മരുന്നുണ്ടാക്കാൻ കഴിയുന്ന സസ്യമാണിത്. [2]

ഗതാഗതം തിരുത്തുക

ഗതാഗതത്തിന് പഴയ കാലത്ത് കൊറ്റി-പെരുമ്പട്ട ബോട്ട് സർവ്വീസായിരുന്നു ഏക ആശ്രയം. ഈ ബോട്ട് സർവ്വീസ് പറശ്ശിനി, മടപ്പുര മടയന്മാരുടെ ഉടമസ്ഥതയിലായിരുന്നു. ഒളവറ-പയ്യന്നൂർ റോഡ് പാലം, കാര്യങ്കോട് റോഡ് പാലം എന്നിവ അക്കാലത്തില്ലാത്തതിന്റെ പേരിൽ തൃക്കരിപ്പൂർ, ചെറുവത്തൂർ പഞ്ചായത്തിലെ ആളുകൾക്ക് പയ്യന്നൂരുമായും നീലേശ്വരവുമായും ബന്ധപ്പെടുന്നതിന് ഈ ബോട്ട് സർവ്വീസ് ഏറെ പ്രയോജനപ്പെട്ടു. 2013 ഡിസമ്പർ 19-ന് [9] വലിയപറമ്പ് ഇടയിലക്കാട് പാലം ഉദ്ഘാടനം കഴിഞ്ഞതോടെ പ്രധാന ഗതാഗതം ഇതുവഴിക്കായി. മാടക്കോട് എന്ന സ്ഥലത്ത് ഒരു തൂക്കുപാലവും നിലവിലുണ്ട്. ഇടക്ക് തകർന്നുവെങ്കിലുമിത് പുനർനിർമ്മിക്കപ്പെട്ടു

ഇടയിലക്കാട് ബണ്ട് തിരുത്തുക

ഇടയിലക്കാടിനെ വെള്ളാപ്പ് ഗ്രാമത്തിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ബണ്ടാണിത് . ഇടയിലക്കാട് ദ്വീപ് നിവാസികളുടെ കടത്തുയാത്ര അവ സാനി പ്പിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകൾക്കു മുമ്പ് ബണ്ട് നിർമിച്ചത്. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമിച്ച ഇടയിലക്കാട് വെള്ളാപ്പ് ബണ്ട് ശാസ്ത്രീയമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടന്നിരുന്നു. [10][11] 7.8 കോടി ചെലവിൽ 2007 ഫെബ്രുവരിയിലാണ് പാലം നിർമ്മാണം തുടങ്ങിയത്. ഇടയിലക്കാട് ഭാഗത്തെ അബട്ട്മെന്റും രണ്ട് പയറുകളും അവയെ ബന്ധിപ്പിക്കുന്ന സ്‌പാനുകളും മാത്രമാണ് ഒരുങ്ങിയത്. [12] പിന്നീട് ബണ്ടിലൂടെ റോഡും ഈ ഭാഗത്തു സംര ക്ഷണ കവചവും ഒരുക്കി. 2013 ൽ ഇടയിലക്കാട്-വലിയപറമ്പ് പാലം വന്നതോടെ ബണ്ട് റോഡ് വലിയപറമ്പിലേക്കുള്ള പ്രധാനപാത യായി.[13]

വിനോദ സഞ്ചാരം തിരുത്തുക

 
എടയിലക്കാടിലെ പുതിയ പാലം

വിനോദ സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന സ്ഥലമാണ് ഇടയിലക്കാട്. സംസ്ഥാനത്തെ ഏറ്റവും വലിയ തീരദേശ കാവായ ഇടയിലക്കാട്, ഇടയിലക്കാട് മുനമ്പ്, ആംനറ്റി സെന്റർ, ആയിറ്റി ബോട്ട് ടെർമിനൽ, വലിയപറമ്പ് പുലിമുട്ട് പ്രദേശം, മാടക്കാൽ എന്നീ പ്രദേശങ്ങളാണ് സന്ദർശനയോഗ്യമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. 24 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന വലിയപറമ്പ് ദീപും ഇടയിലെക്കാട് കാവും അവിടുത്തെ അപൂർവ്വയിനം പക്ഷികളേയും വാനരക്കൂട്ടത്തേയും സന്ദർശിക്കാനെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

എന്നാൽ ഈ പ്രദേശത്തിന്റെ സാധ്യതകളെ പൂർണ്ണമായും ഉപയോമ്പ്പെടുത്താൻ സർക്കാരിനായിട്ടില്ല എന്ന ആരോപണം ഉയരുന്നുണ്ട് പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ കവ്വായി കായലോരത്തെ ടൂറിസം ഇൻഫോർമേഷൻ സെന്റർ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന തരത്തിൽ നിർമ്മിച്ചുവെങ്കിലും ഇഴജന്തുക്കളും തെരുവ് നായ്ക്കളും കുറുക്കൻമാരുമടക്കമുള്ളവയുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ബി ആർ ഡി സി യുടെ നേതൃത്വത്തിൽ പതിനാല് സെന്റ് ഭൂമിയിൽ ഏഴര ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. [14]

കാവ് സംരക്ഷണം തിരുത്തുക

വിന്ദോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കാവിനകത്ത് പ്ലാസ്റ്റിക് മലിന്യം വലിച്ചെറിയുന്നത് തടയാൻ നാട്ടുകാർ ജാഗരൂകരാണ്. ബാലവേദി പ്രവർത്തകർ കാവിലെ മാലിന്യം നീക്കം ചെയ്യുന്നു. 1964 മുതൽത്തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ കാവ് സംരക്ഷണത്തിനായി കമ്മിറ്റി പ്രവർത്തിച്ചുവരുന്നുണ്ട്. നാട്ടുകാരുടെ ശക്തമായ ഇടപെടൽ മൂലം നാഗവനം നാട്ടിന്റെ പൈതൃകസമ്പത്തായി നിലനിർത്തുന്നത്. കാവിലെ സസ്യങ്ങളുടെ സെൻസസ് എടുക്കുകയും ഇവയെ സംരക്ഷിക്കാൻ പദ്ധതികളുണ്ടാക്കുകയും ചെയ്തു. ഇരുനൂറിൽപരം സസ്യങ്ങൾ കാവിലുണ്ടെന്നു കണ്ടെത്തുകയുണ്ടായി. കാവിലെ എല്ലാ മരങ്ങൾക്കും തിരിച്ചറിയൽ കാർഡുണ്ട്. ഗ്രന്ഥാലയത്തിനു കീഴിലുള്ള ബാലവേദി കുട്ടികളാണ് മറ്റു പ്രവർത്തനങ്ങൾക്കൊപ്പം മരങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ കഴുത്തിൽ തിരിച്ചറിയൽ കാർഡുകൾ തൂക്കിയിട്ടത്. [15] ഇടയിലക്കാട് ദ്വീപിന്റെ തെക്കേ അറ്റത്തെ മുനമ്പ് ശക്തമായ നീരൊഴുക്കിൽ വെള്ളത്തോട് ചേരുന്നതിലെ അപകടം തിരിച്ചറിഞ്ഞ് വായനശാലാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മുനമ്പിൽ അൻപതോളം മരതൈകൾ വെച്ചുപിടിപ്പിച്ചു.  അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണലന്റെ സഹകരണത്തോടെ ഗ്രാമത്തിലെ വീടുകളിൽ രണ്ട് വർഷങ്ങളിലായി 500 നെല്ലിതൈകൾ നട്ടു വളർത്തുന്നു.

നവോദയ ഗ്രന്ഥശാല തിരുത്തുക

നവോദയ ഗ്രന്ഥശാലയുടെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്. നവോദയ വായനശാലാ പ്രവർത്തകർ കവ്വായിയിലിറങ്ങി കായലിനെ വീണ്ടും കണ്ടലുകൾകൊണ്ട് അലങ്കരിക്കാനുള്ള പ്രവർത്തനങ്ങളാരംഭിച്ചു. [5] ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നവോദയ പ്രവർത്തകരും നാട്ടുകാരും ഇടയിലക്കാട്ട് നൂറുക്കണക്കിന് കണ്ടൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. നവോദയ വായനശാലയുടെ നേതൃത്വത്തിൽ നിരവധി പരിസ്ഥിതി സൗഹൃദ പഠനങ്ങൾ നടത്തിയിട്ടുണ്ട്. [16]സീക്ക് പോലുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് പഠനശാലകൾ നടത്തുന്നത്.[17]

വാനര സദ്യ തിരുത്തുക

 
ഇടയിലക്കാട്ടെ കുരങ്ങുകൾ

കാവിലെ കുരങ്ങുകൾ നാട്ടുകാരുമായി സൗഹൃദത്തിൽ കഴിയുന്നു. ചാലിൽ മാണിക്യാമ്മ എന്ന സ്ത്രീ ഒരു നിയോഗം പോലെ എല്ലാ ദിവസവും കുരങ്ങുകൾക്കു ഭക്ഷണം നൽകുന്നു. പേരു ചൊല്ലി വിളിക്കുമ്പോൾ ഓരോരുത്തരായി വരും. 25 വർഷമായി ഈ പുണ്യപ്രവർത്തി തുടങ്ങിയിട്ട് എന്ന് അവർ പറയുന്നു [18] [19]. എല്ലാ വർഷവും തിരുവോണത്തിന്റെ തൊട്ടടുത്ത അവിട്ടം നാളിൽ നാട്ടുകാരും കുട്ടികളും വാനരർക്ക് സദ്യഒരുക്കി നൽകാറുണ്ട്. [20] [8] കുരങ്ങന്മാർക്ക് ഒരു വഴിപാട് രീതിയിൽ ഇടയിലക്കാട് നവോദയ വായനശാല ബാലവേദി എല്ലാ വർഷവും അവിട്ടം നാളിൽ വാനരസദ്യ നടത്താറുണ്ട് [21], [22] സഞ്ചാരികൾ ഉപ്പ് ചേർക്കാത്ത ഭക്ഷണം കുരങ്ങുകൾക്ക് നല്കണമെന്ന് ബോധവത്കരണവും നടത്തുന്നു. ഇക്കോടൂറിസത്തിന്റെ ഭാഗമായി കാവിലെത്തുന്നവർ നൽകുന്ന ഭക്ഷ്യവസ്തുക്കൾ കുരങ്ങുകളുടെ നിലനിൽപിന് ഭീഷണിയാവുന്നുണ്ട് [20] ഒരിക്കൽ ഇവിടങ്ങ[23]ളിൽ കുരങ്ങന്മാർ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വാർത്തയായിരുന്നു.

ആരാധനാലയങ്ങൾ തിരുത്തുക

ഇടയിലക്കാട് വേണുഗോപാലക്ഷേത്രം തിരുത്തുക

പതിറ്റാണ്ടുകളായി അനാഥമായി കിടന്ന തൃക്കരിപ്പൂരിൽ ഇടയിലക്കാട് വേണുഗോപാലക്ഷേത്രം നവീകരണം പൂർത്തിയാക്കി. 31 മുതൽ ജൂൺ രണ്ടുവരെ പ്രതിഷ്ഠ ഉൽസവം. തകർന്നുകിടന്നിരുന്ന ക്ഷേത്രം ഏറെക്കാലം ശ്രീകൃഷ്ണഭജനമഠമായിരുന്നു.[24] പഴയകാലത്ത് സ്ഥാപിച്ച ക്ഷേത്രം 1964-ൽ കടലെടുത്തു പോയെങ്കിലും ഇന്നുള്ള സ്ഥലത്ത് ക്ഷേത്രം പുനർനിർമ്മിച്ചു. രണ്ടു വർഷത്തിലൊരിക്കൽ ഇവിടെ നടക്കുന്ന ഉത്സവം പഞ്ചായത്തിന്റെയും സമീപപ്രദേശത്തിന്റെയും ജനങ്ങളുടെയെല്ലാം സംഗമമായിത്തീർന്നു. ജാതിമതഭേദമെന്യേ നേർച്ചകളും കാണിക്കകളും ജനങ്ങൾ അർപ്പിക്കുന്നു. ഇവിടത്തെ പ്രധാന തെയ്യക്കോലമായ ഘണ്ടാകർണൻ സമീപസ്ഥമായ മറ്റൊരു ദേവാലയത്തിലും കാണപ്പെടാത്തതാണ്.

ഇടയിലക്കാട് നാഗേശ്വരി കാവ് തിരുത്തുക

മറ്റൊരു പ്രധാനപ്പെട്ട ആരാധനാലയമാണ് ഇടയിലക്കാട് നാഗേശ്വരി കാവ്. ഈ കാവ് അതിവിശിഷ്യങ്ങളായ അനവധി ഔഷധസസ്യങ്ങളുടെ കേന്ദ്രമാണ്. മാത്രമല്ല ചൂരൽക്കാടുകളാൽ നിബിഡമായ ഇവിടെ വാനരൻമാർ സ്വൈരമായി വസിക്കുന്നു. അവ നാട്ടുകാരിൽ നിന്ന് പഴങ്ങളും മറ്റും കാവിനു പുറത്ത് വന്ന് സ്വീകരിക്കുന്നു. വൻമരങ്ങൾ തലയുയർത്തി നിൽക്കുന്ന ഈ കാവിന്റെ വടക്കുഭാഗം മത്സ്യബന്ധനം കുലത്തൊഴിലാക്കിയ മുകയ സമുദായക്കാരുടെതാണ്. അവരവിടെ ആരാധനകൾ നടത്തി വരുന്നു. നാഗേശ്വരിക്കാവിനകത്ത് എല്ലാവർഷവും ആയില്യം ഉത്സവനാളിൽ ഉദിനൂർക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും സംഘങ്ങൾ എത്തുകയും നാഗപ്രസാദത്തിനായി പൂജകളും നിവേദ്യ സമർപ്പണവും നടത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസരംഗം തിരുത്തുക

 • എ.എൽ.പി.എസ്. ഇടയിലക്കാട് ഇവിടെ സ്ഥിതിചെയ്യുന്നു. പൊതുവിദ്യാലയമായ ഇവിടെ ലോവാർ പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങളിലായി അനേകം കുട്ടികൾ പഠിക്കുന്നു. ജനങ്ങളുടെയും വിദ്യാർത്ഥികളുടേയും ബോധവത്കരണത്തിനായി നിരവധി പരിപാടികൾ സ്കൂളിൽ അവതരിപ്പിക്കുന്നു. [25]

കൂടുതൽ വായനക്ക് തിരുത്തുക

http://news.keralakaumudi.com/beta/news_files/NKNR0079182/NKNR0079182.php

റഫറൻസുകൾ തിരുത്തുക

 1. മാതൃഭൂമി (2009 ഡിസംബർ 4). "'കവ്വായി കായൽ: മൂല്യങ്ങളും ഭീഷണികളും' സെമിനാർ നാളെ" (html). മാതൃഭൂമി. Retrieved 2010 ജനുവരി 2. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
 2. 2.0 2.1 2.2 http://thanalmaramblog.blogspot.ae/2011/12/blog-post_27.html
 3. [1]|trikaripurkadappuramnews.blogspot.in.
 4. http://news.keralakaumudi.com/beta/news_files/NKNR0079182/NKNR0079182.php
 5. 5.0 5.1 http://dilnabikasara.blogspot.ae/2015/12/blog-post_14.html
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-16. Retrieved 2017-03-15.
 7. "നാടിന് കുളിരേകി ഇടയിലക്കാട് നാഗവനം...... Read more at: http://www.mathrubhumi.com/kasaragod/malayalam-news/thrukkarippoor-1.1107974". 2016 ജൂൺ 15. Archived from the original on 2019-12-21. Retrieved 2017 മാർച്ച് 15. {{cite news}}: Check date values in: |access-date= and |date= (help); External link in |title= (help)
 8. 8.0 8.1 "ഇടയിലക്കാട് കാവിൽ വാനര സദ്യ."
 9. http://www.madhivaliyaparamba.com/vp-videos.html
 10. Evision News. "വെള്ളാപ്പ്- ഇടയിലക്കാട് ബണ്ട്: മുസ്ലിം ലീഗ് ബഹുജന കൂട്ടായ്മ നടത്തുന്നു".
 11. SMR. "ഇടയിലക്കാട് വെള്ളാപ്പ് ബണ്ടിനെതിരെ പ്രക്ഷോഭത്തിലേക്ക്". Retrieved 15 മാർച്ച് 2017.[പ്രവർത്തിക്കാത്ത കണ്ണി]
 12. http://thenewsisland.blogspot.ae/2010/10/blog-post_4571.html
 13. "കവ്വായികായലിലെ ഒഴുക്ക് തടസപ്പെടുന്നു". Archived from the original on 2017-04-18.
 14. http://www.kasargodvartha.com/2011/12/tourism-information-center-neglected.html
 15. http://thanalmaramblog.blogspot.ae/2011/12/blog-post_27.html
 16. http://www.madhyamam.com/local-news/kasarkode/2016/jun/06/200766
 17. "പൂമ്പാറ്റകളെ കണ്ടും പഠിച്ചും പ്രകൃതി പഠനക്യാമ്പ്".
 18. "ഇടയിലക്കാട് കുരങ്ങുകൾക്ക് ഭക്ഷണമൊരുക്കി മാണിക്യാമ്മ". Archived from the original on 2019-12-21.
 19. [2] Archived 2018-07-01 at the Wayback Machine.|utharadesam.com
 20. 20.0 20.1 [3][പ്രവർത്തിക്കാത്ത കണ്ണി]|ഇടയിലക്കാട് നാഗവനത്തിലെ കുരങ്ങുകൾ ചത്തൊടുങ്ങുന്നതിൽ ദുരൂഹത
 21. [4] Archived 2015-09-01 at the Wayback Machine.|janayugomonline.com.
 22. [5] Archived 2017-03-20 at the Wayback Machine.|http://kaikottukadavu.blogspot.in[പ്രവർത്തിക്കാത്ത കണ്ണി]
 23. "ഇടയിലക്കാട് നാഗവനത്തിലെ കുരങ്ങുകൾ ചത്തൊടുങ്ങുന്നതിൽ ദുരൂഹത".[പ്രവർത്തിക്കാത്ത കണ്ണി]
 24. http://www.sudinamonline.com/idayilakkad-venugopala-temple.htm
 25. http://12519alpsedayilakkad.blogspot.ae/2015/02/blog-post_24.html
"https://ml.wikipedia.org/w/index.php?title=ഇടയിലക്കാട്&oldid=3825216" എന്ന താളിൽനിന്ന് ശേഖരിച്ചത്