കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്
കേരളസർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സംരംഭമാണ് കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്(കെ.ഇ.എൽ). കെൽ ഫാക്ടറിയിൽ ഇപ്പോൾ ഹൈമാസ്റ്റ് ലൈറ്റുകളും നിർമിച്ചുവരുന്നുണ്ട്.
പൊതുമേഖല | |
സ്ഥാപിതം | കുണ്ടറ കൊല്ലം |
ആസ്ഥാനം | , |
ഉത്‌പന്നങ്ങൾ | ട്രെയിൻ ലൈറ്റിംഗ് ആൾട്ടർനേറ്റർ, ട്രാൻസ്ഫോർമർ |
വെബ്സൈറ്റ് | http://kel.co.in |
ചരിത്രം
തിരുത്തുകറെയിൽവേ കോച്ചുകളിൽ ലൈറ്റിംഗിന്റെയും എയർകണ്ടീഷനിംഗിന്റെയും ആവശ്യത്തിനുപയോഗിക്കുന്ന സ്റ്റാറ്റൊഡൈൻ ബ്രഷ് ലെസ്സ് ആൾട്ടർനേറ്ററിന്റെ ഉൽപാദനാർത്ഥം ഫ്രഞ്ച് കമ്പനിയായ ഈ.വി.ആർ-ൽ നിന്ന് സാങ്കേതികജ്ഞാനം സ്വാംശീകരിച്ചുകൊണ്ടാണ് ഈ കമ്പനി, 1964-ൽ ആദ്യമായി പ്രവർത്തനം തുടങ്ങിയത്. ചീനച്ചട്ടികളും വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകളുമൊക്കെയായിരുന്നു ആദ്യകാലത്തെ ഉത്‌പന്നങ്ങൾ. 76-ഓടെയാണ് റെയിൽവേയുടെ ബ്രഷ്‌ലെസ് ഓൾട്ടർനേറ്ററുകൾ ഉത്‌പാദിപ്പിക്കാൻ ആരംഭിച്ചത്. ഫാനുകളും വിളക്കുകളും പ്രകാശിപ്പിക്കുന്നതിന് ഓരോ ബോഗിയിലും ഓരോ ബ്രഷ്‌ലെസ് ഓൾട്ടർനേറ്റർ ആവശ്യമായിരുന്നു. പുറംരാജ്യങ്ങളിലേക്കും ബ്രഷ്‌ലെസ് ഓൾട്ടർനേറ്ററുകൾ കയറ്റിയയയ്ക്കാൻ ആരംഭിച്ചതോടെ കെല്ലിന് നല്ല വളർച്ച ഉണ്ടാായി. ഭാരതീയ കരസേന, വ്യോമസേന, ബഹിരാകാശ ഗവേഷണസ്ഥാപനങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കാനായി നാല് ഉൽപാദനയൂണിറ്റുകൾ കെല്ലിന് സ്വന്തമായുണ്ട്.
എൺപതുകളുടെ ആദ്യം എറണാകുളത്തെ മാമലയിൽ ട്രാൻസ്‌ഫോർമറുകൾ നിർമിക്കുന്ന യൂണിറ്റ് ആരംഭിച്ചു. ഇതോടൊപ്പം പാലക്കാട് സ്വിച്ച് ഗിയർ യൂണിറ്റും തുടങ്ങി. 89-ൽ കാസർകോട്ട് ജനറേറ്റർ നിർമാണ യൂണിറ്റും ആരംഭിച്ചു. പിന്നീടിവിടെ ബ്രഷ്‌ലെസ് ഓൾട്ടർനേറ്റർ നിർമാണവും ആരംഭിച്ചു. കാസർകോട്ടും ആദ്യകാലത്ത് വലിയ ലാഭമുണ്ടാക്കിയിരുന്നു. 94 വരെ കെൽ ഫാക്ടറികൾക്ക് ഉയർച്ചയുടെ കാലമായിരുന്നു. കാസർകോട് യൂണിറ്റ് 2004-ൽ കേന്ദ്രസർക്കാർ ഏറ്റെടുത്തെങ്കിലും തകർച്ചയിൽനിന്ന് കരകയറാനായില്ല. ഇത് വീണ്ടും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള തീരുമാനത്തിലാണ്. സർക്കാർ 19 കോടി രൂപ പ്രവർത്തന മൂലധനത്തിനും നവീകരണത്തിനും കുടിശ്ശികകൾ അടയ്ക്കുന്നതിനുമായി നൽകി. സാങ്കേതികവിദ്യക്ക് മാറ്റമുണ്ടായതോടെ ബ്രഷ്‌ലെസ് ഓൾട്ടർനേറ്ററുകളുടെ ആവശ്യം കുറഞ്ഞു. റെയിൽവേയ്ക്ക് ഇപ്പോൾ ബ്രഷ്‌ലെസ് ഓൾട്ടർനേറ്റർ ആവശ്യമില്ല. ഇതിനുപകരം ഇപ്പോൾ ഒരു തീവണ്ടിക്ക് രണ്ട് പവർ കാർഡുകൾ മാത്രമാണ് ആവശ്യമുള്ളത്. റെയിൽവേയ്ക്ക് ആവശ്യമായ പവർ കാർഡ് നിർമിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമാണം കുണ്ടറയിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. [1]
ഡിവിഷനുകൾ
തിരുത്തുകനാല് വിവിധ ഡിവിഷനുകളാണ് ഈ പൊതുമേഖലാസംരംഭത്തിനുള്ളത്.
ട്രെയിൻ ലൈറ്റിംഗ് ആൾട്ടർനേറ്റർ ഡിവിഷൻ
തിരുത്തുകകൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ഈ യൂണിറ്റ്. ഇന്ത്യൻ റെയിൽവേ, ബിഎച്ച്ഇഎൽ, ക്രോംപ്റ്റൺ ഗ്രീവ്സ് ലിമിറ്റഡ്, ബിഇഎംഎൽ, ആർ&ഡിഇ (എഞ്ചിനീയേഴ്സ്) പൂന, ബിഡിഎൽ ഹൈദ്രാബാദ് മുതലായ കമ്പനികൾ ഈ യൂണിറ്റിന്റെ ഉന്നതതല ഉപഭോക്താക്കളാണ്. ബോയിംഗ് വിമാനങ്ങളുടെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റാനും, ആവ്രോ, ഡോർണിയർ എന്നീ വിമാനങ്ങൾ സ്റ്റാർട്ട് ചെയ്യാനും ആവശ്യമായ ഗ്രൗണ്ട് പവർ യൂണിറ്റുകളും യുദ്ധവിമാനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതിനുവേണ്ട ഡ്യുയൽ വോൾട്ടേജ് സംവിധാനത്തോടുകൂടിയ ഗ്രൗണ്ട് സപ്പോർട്ട് യൂണിറ്റുകളും ഇവിടെ നിർമ്മിക്കുന്നു. ട്രെയിൻ ലൈറ്റിംഗിനും എയർകണ്ടീഷനിംഗിനുമായി ഇൻഡക്ടർ തരം ബ്രഷ്-ലെസ്സ് ആൾട്ടർനേറ്റർ – 1 കി.വാട്ട് മുതൽ 40 കി.വാട്ട് വരെയുള്ളവയും ഇന്ത്യൻ റെയിൽവേയുടെ ജന്മശതാബ്ദി എക്സ്പ്രസ്സിൽ ഊർജ്ജാവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത 12 കി.വാട്ട് ആൾട്ടർനേറ്ററുകളും ഈ ഡിവിഷനിലുത്പാദിപ്പിക്കുന്നു.[2]
ട്രാൻസ്ഫോർമർ ഡിവിഷൻ
തിരുത്തുകവിവിധ സംസ്ഥാന വൈദ്യുത ബോർഡുകൾ, ഗവണ്മെൻറ് വകുപ്പുകൾ, പൊതുമേഖല/സ്വകാര്യമേഖലാ കമ്പനികൾ എന്നിവയ്ക്കായി, അത്യന്തം ഗുണമേന്മയുള്ള ട്രാൻസ്ഫോർമറുകൾ നിർമ്മിക്കുന്നതിനായി, ’ബിഎച്ച്ഇഎൽ’ (BHEL)-ൻറെ സാങ്കേതികസഹായത്തോടെ, എറണാകുളത്ത് മാമലയിൽ 1969-ൽ സ്ഥാപിച്ചതാണ്, കെഇഎൽ-ൻറെ ട്രാൻസ്ഫോർമർ ഡിവിഷൻ.
സ്ട്രക്ച്ചറൽ ഡിവിഷൻ
തിരുത്തുകഎറണാകുളം ജില്ലയിലെ മാമല യൂണിറ്റിൽ സ്ഥിതിചെയ്യുന്ന കെഇഎൽ സ്ട്രക്ച്ചറൽ ഡിവിഷന്റെ വൈദഗ്ദ്ധ്യമേഖലകളിൽ, വൈദ്യുതി ഉൽപാദന/ജലസേചനാവശ്യങ്ങൾക്കുള്ള അണക്കെട്ടു പദ്ധതികളിൽ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഗേറ്റുകൾ, ഹോയിസ്റ്റുകൾ, അവയുടെ നിയന്ത്രണോപകരണങ്ങൾ എന്നിവയുടെ രൂപകല്പനയും, ഫാബ്രിക്കേഷനും കമ്മീഷനിംഗും ഉൾപ്പെടുന്നു.
എൽ റ്റി സ്വിച്ച്ഗിയർ ഡിവിഷൻ
തിരുത്തുകപാലക്കാട് ജില്ലയിലെ ഒലവക്കോടാണ് ഈ യൂണിറ്റ്. യുഎൻഇഎൽഇസി (UNELEC), ഫ്രാൻസ് എന്ന കമ്പനിയുടെ സാങ്കേതികജ്ഞാനം സ്വീകരിച്ച്, 1977-ൽ ആരംഭിച്ച ഈ യൂണിറ്റിന്റെ എൽ റ്റി സ്വിച്ച്ഗിയർ ഡിവിഷനിൽ, വ്യവസായ, വാണിജ്യ, ഗാർഹിക ആവശ്യങ്ങൾക്കനുയോജ്യമായ ഐസൊലേറ്ററുകൾ/ചേഞ്ചോവറുകൾ, സ്വിച്ച് ഫ്യൂസുകൾ, ഫ്യൂസ് യൂണിറ്റുകൾ/കട്ടൗട്ടുകൾ, ഡിസ്ട്രിബൂഷൻ ഫ്യൂസ് ബോർഡുകൾ/പാനലുകൾ,കാസ്റ്റിംഗുകൾ എന്നിവ ഉൽപ്പാദിപ്പിക്കപ്പെടുന്നു
പ്രധാന പ്രൊജക്റ്റുകൾ
തിരുത്തുക- ഫാൽക്കൺ മിസ്സൈൽ പ്രോജക്റ്റ്
- ത്രിശ്ശൂൽ മിസ്സൈൽ പ്രോജക്റ്റ്
- പ്രിഥ്വി മിസ്സൈൽ പ്രോജക്റ്റ്
- പിനാക മിസ്സൈൽ പ്രോജക്റ്റ്
- ആകാശ് മിസ്സൈൽ പ്രോജക്റ്റ്
- സൈനിക പവർ കാർ
- ബാറ്ററി ചാർജ്ജറുകൾ - യുദ്ധടാങ്കുകൾ
- റഡാർ ആപ്ളിക്കേഷൻസ്
അവലംബം
തിരുത്തുക- ↑ വിശ്വനാഥ്, ബിജു (May 8, 2019). "കുണ്ടറയിൽ വ്യവസായങ്ങൾക്ക് പുനർജനി". മാതൃഭൂമി. Archived from the original on 2020-09-24. Retrieved September 24, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Train Lighting Alternator Division". kel.co.in. Retrieved 2 ഏപ്രിൽ 2015.