ആർ. കൃഷ്ണൻ (പാലക്കാട്)

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ആർ. കൃഷ്ണൻ (ജീവിതകാലം:മേയ് 1930 - 16 മാർച്ച് 1993)[1]. പാലക്കാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1930 മേയ് മാസത്തിൽ ജനിച്ചു, കെ.ടി. ജാനകി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് ഒരു മകനുമുണ്ടായിരുന്നു.

ആർ. കൃഷ്ണൻ
R. Krishnan (Palakkad).jpg
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – മാർച്ച് 22 1977
മുൻഗാമിആർ. രാഘവ മേനോൻ
പിൻഗാമിസി.എം. സുന്ദരം
മണ്ഡലംപാലക്കാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-05-00)മേയ് , 1930
മരണംമാർച്ച് 16, 1993(1993-03-16) (പ്രായം 62)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളി(കൾ)കെ.ടി. ജാനകി
കുട്ടികൾ1 മകൻ
As of ജനുവരി 2, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതംതിരുത്തുക

ടി.ബി.ടി. ബസ് കമ്പനിയിലെ ഒരു ജോലിക്കാരനായിരുന്ന ആർ. കൃഷ്ണൻ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്. മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ്‌യൂണിയൻ പ്രസ്ഥനവൗമ് കെട്ടിപ്പടുക്കുന്നതിൽ ഇദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ താലൂക്ക്, ഏരിയാക്കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു[2]. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ദീർഘനാൾ കൗൺസിലറായിരുന്ന അദ്ദേഹം 1967ലും 1970ലും പാലക്കാട് നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, 1977-ൽ അഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.എം. സുന്ദരത്തോട് പരാജയപ്പെട്ടു. കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം ഒരു പത്രപ്രവർത്തകനുമായിരുന്നു. 1993 മാർച്ച് 16ന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രംതിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[3] പാലക്കാട് നിയമസഭാമണ്ഡലം സി.എം. സുന്ദരം സ്വതന്ത്രൻ 30,160 2,803 ആർ. കൃഷ്ണൻ സി.പി.ഐ.എം. 27,357
2 1970[4] പാലക്കാട് നിയമസഭാമണ്ഡലം ആർ. കൃഷ്ണൻ സി.പി.ഐ.എം. 23,113 5,460 എ. ചന്ദ്രൻ നായർ സ്വതന്ത്രൻ 17,653
3 1967[5] പാലക്കാട് നിയമസഭാമണ്ഡലം ആർ. കൃഷ്ണൻ സി.പി.ഐ.എം. 24,627 9,631 കെ. ശങ്കരനാരായണൻ കോൺഗ്രസ് 14,996

അവലംബംതിരുത്തുക

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-02.
  2. http://klaproceedings.niyamasabha.org/pdf/KLA-009-00089-00020.pdf
  3. "Kerala Assembly Election Results in 1977". ശേഖരിച്ചത് 2020-12-28.
  4. "Kerala Assembly Election Results in 1970". ശേഖരിച്ചത് 2020-12-15.
  5. "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
"https://ml.wikipedia.org/w/index.php?title=ആർ._കൃഷ്ണൻ_(പാലക്കാട്)&oldid=3507499" എന്ന താളിൽനിന്ന് ശേഖരിച്ചത്