ആർ.എസ്. വിമൽ
മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര സംവിധായകനാണ് ആർ.എസ്. വിമൽ. 2015 - ൽ പൃഥ്വിരാജ് സുകുമാരൻ, പാർവ്വതി. ടി.കെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീൻ ആണ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചലച്ചിത്രത്തിലെ പ്രവർത്തനത്തിന് മികച്ച മലയാള സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
ആർ.എസ്. വിമൽ | |
---|---|
ജനനം | ആർ.എസ്. വിമൽ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2015 - ഇതുവരെ |
അറിയപ്പെടുന്നത് | എന്ന് നിന്റെ മൊയ്തീൻ |
അറിയപ്പെടുന്ന കൃതി | എന്ന് നിന്റെ മൊയ്തീൻ |
ചലച്ചിത്ര ജീവിതം
തിരുത്തുകആദ്യ കാലത്ത് മലയാളത്തിലെ വിവിധ ടെലിവിഷൻ ചാനലുകൾക്കു വേണ്ടി വിമൽ, ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ആദ്യമായി മുഴുനീള ചലച്ചിത്രം സംവിധാനം ചെയ്യുന്നതിനു മുൻപ് ഇതേ കഥ പ്രമേയമാക്കി ജലം കൊണ്ടു മുറിവേറ്റവൾ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും വിമർ തയ്യാറാക്കിയിരുന്നു.[1][2] 2015 - ൽ എന്നു നിന്റെ മൊയ്തീൻ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. 1960 - കളിൽ കോഴിക്കോട്ടിലെ മുക്കം ഭാഗത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചലച്ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പൃഥ്വിരാജ് സുകുമാരൻ, പാർവ്വതി ടി.കെ, ടൊവിനോ തോമസ് എന്നിവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[3] 2016 ജനുവരിയിൽ ദുബായിലെ ബുർജ് അൽ അറബിൽ വച്ചു നടന്ന ചടങ്ങിൽ വിമലിന്റെ രണ്ടാമത്തെ ചലച്ചിത്രം പ്രഖ്യാപിക്കുകയുണ്ടായി. ഉയർന്ന ബഡ്ജറ്റിൽ നിർമ്മിക്കുന്ന മഹാവീർ കർണ എന്നു പേരിട്ട ഈ ചിത്രം പ്രഖ്യാപിക്കുന്ന സമയത്ത് പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ടുള്ള ഒരു മലയാള ചലച്ചിത്രമായാണ് ഉദ്ദേശിച്ചിരുന്നത്.[4][5] പ്രഖ്യാപനത്തെത്തുടർന്ന് 300 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിക്കുന്നതെന്നും ആർ.എസ്. വിമൽ പറഞ്ഞിരുന്നു.[6] എന്നാൽ പിന്നീട് ചില കാരണങ്ങളാൽ പൃഥ്വിരാജ്, ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്ന് അറിയിക്കുകയും തുടർന്ന് തമിഴ് ചലച്ചിത്ര അഭിനേതാവായ വിക്രമുമായി കരാറൊപ്പിടുകയും ചെയ്തു. നിലവിൽ തമിഴ് - ഹിന്ദി ദ്വിഭാഷാ ചിത്രമായാണ് ഈ ചിത്രം ഉദ്ദേശിച്ചിരിക്കുന്നത്.
ചലച്ചിത്രങ്ങൾ
തിരുത്തുക- എന്ന് നിന്റെ മൊയ്തീൻ (2015)
- മഹാവീർ കർണ (പുറത്തിറങ്ങാനിരിക്കുന്നു)
പുരസ്കാരങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | പുരസ്കാരം | വിഭാഗം | ഫലം |
---|---|---|---|---|
2015 | എന്ന് നിന്റെ മൊയ്തീൻ | ഏഷ്യാനെറ്റ് ഫിലിം അവാർഡ് | മികച്ച സംവിധായകൻ | നാമനിർദ്ദേശം |
മികച്ച തിരക്കഥ | വിജയിച്ചു | |||
ഫിലിംഫെയർ പുരസ്കാരം സൗത്ത് | മികച്ച മലയാള സംവിധായകൻ | വിജയിച്ചു | ||
IIFA പുരസ്കാരം | മികച്ച സംവിധായകൻ | നാമനിർദ്ദേശം | ||
ഏഷ്യാവിഷൻ പുരസ്കാരം | മികച്ച സംവിധായകൻ | വിജയിച്ചു | ||
മികച്ച തിരക്കഥ | വിജയിച്ചു | |||
വനിത ഫിലിം അവാർഡ് | മികച്ച സംവിധായകൻ | വിജയിച്ചു | ||
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015 | മികച്ച ജനപ്രിയ ചിത്രം | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ "Prithviraj – R S Vimal multilingual film 'Mahavir Karna' to cost 300 Crore". Cinema Bulletin. 21 September 2016. Archived from the original on 2019-12-21. Retrieved 21 September 2016.
- ↑ https://www.youtube.com/watch?v=aukvdwbYS10
- ↑ "Ennu Ninte Moideen unfolds in the first person account of Kanchanamala". The Times of India (17 July 2014). Retrieved on 27 September 2015.
- ↑ Saseendran, Sajila (17 January 2016). "Karnan: Biggest, most expensive Malayalam film". Khaleej Times. Retrieved 7 January 2018.
- ↑ "After Ennu Ninte Moideen, Prithviraj-RS Vimal join hands for Karnan; movie to be launched in Dubai". M.ibtimes.co.in. Retrieved 2016-01-16.
- ↑ K. S., Aravind (21 September 2016). "Karnan to cost Rs 300 crore". Deccan Chronicle. Retrieved 7 January 2018.