മൊയ്തീൻ കാഞ്ചനമാല പ്രണയം
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ മുക്കം ഗ്രാമത്തിൽ 1950-കളിൽ തുടക്കം കുറിക്കപ്പെട്ട നാട്ടിലെ പേരുകേട്ട രണ്ടു തറവാടുകളിൽ പെട്ടവരായിരുന്ന രാഷ്ട്രീയ നേതാവുകൂടിയായ ഉള്ളാട്ടിൽ ബി.പി. ഉണ്ണിമൊയ്‌തീൻ സാഹിബിന്റെ മകനായ മൊയ്തീൻ, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാല എന്നിവർ തമ്മിലുള്ള പ്രണയ കഥയാണ് മൊയ്തീൻ കാഞ്ചനമാല പ്രണയം എന്നറിയപ്പെടുന്നത്. ദീർഘകാലം നീണ്ടുനിന്ന പ്രണയത്തിലെ സംഭവ ബാഹുല്യം കൊണ്ടും കാൽ നൂറ്റാണ്ട് കാലത്തെ പ്രണയ ശേഷം മൊയ്തീന്റെ അകാലത്തിലുണ്ടായ അപകടമരണത്തെ തുടർന്ന് മൊയ്തീന്റെ വിധവയായി ജീവിതം നയിക്കാൻ തീരുമാനിച്ച കാഞ്ചനമാലയുടെ പിൽകാല ജീവിതവും ഒക്കെ ചേർന്ന് വ്യത്യസ്തമായ ഒരു പ്രണയകഥ എന്ന നിലയിൽ ശ്രദ്ധ നേടുകയുണ്ടായി.
കൗമാരത്തിൽ ഒരുമിച്ചു പഠിച്ചിരുന്ന ഇവർ അതിനിടയിൽ എപ്പോഴോ പ്രണയബദ്ധരാവുകയും കുറച്ചുകാലത്തിനു ശേഷം പ്രണയം വീട്ടിലറിയുകയും കാഞ്ചനമാല വീട്ടു തടങ്കലിലാവുകയും ചെയ്തു. പരസ്പരം കാണാതിരുന്ന ഈ പത്തുവർഷക്കാലം ഇവർ പരസ്പരം കത്തുകളിലൂടെ പ്രണയിക്കുകയും പിന്നീട് കത്തുകൾ പിടിക്കപ്പെട്ടപ്പോൾ സ്വന്തമായി രണ്ടുപേരും ചേർന്ന് ഒരു കോഡ് ഭാഷ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ആ കാലത്തിനിടക്ക് മൊയ്തീൻ യുവരാഷ്ട്രീയ നേതാവും ഫുട്ബോൾ താരവും ഒക്കെ ആയി പേരെടുത്തു. സ്വന്തമായി നാലോളം സിനിമകളും നിർമ്മിക്കുകയുണ്ടായി.
1982 ജൂലായ് 5 മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയിൽ ഉണ്ടായ ഒരു തോണിയപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ മൊയ്തീൻ ചുഴിയിൽ പെട്ട് മുങ്ങി മരിക്കുകയുണ്ടായി. ഇതോടെ ആത്മഹത്യ ചെയ്യാനുള്ള കാഞ്ചനയുടെ ശ്രമങ്ങൾ വിഫലമായി. ശേഷം മൊയ്തീന്റെ വിധവയായി ജീവിക്കാൻ തീരുമാനിച്ച കാഞ്ചനമാലയെ കുറച്ചു ദിവസങ്ങൾക്ക് ശേഷം മൊയ്തീന്റെ ഉമ്മ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് സാമൂഹ്യപ്രവർത്തനത്തിലേക്കു തിരിഞ്ഞ കാഞ്ചന മൊയ്തീന്റെ പേരിൽ ലൈബ്രറിയും ബി.പി.മൊയ്തീൻ സേവാ മന്ദിർ എന്ന സന്നദ്ധ പ്രവർത്തന കേന്ദ്രവും സ്ഥാപിച്ചു നോക്കിനടത്തി കാഞ്ചനമാല ഇന്നും മുക്കത്ത് ജീവിച്ചിരിക്കുന്നുണ്ട്.
പുസ്തകങ്ങൾ
തിരുത്തുകമൊയ്തീൻ, കാഞ്ചനമാല - ഒരപൂർവ പ്രണയ ജീവിതം എന്ന പേരിൽ മാതൃഭൂമി ആഴചപ്പതിപ്പിൽ വന്ന ഇവരുടെ കഥയാണ് ഈ പ്രണയത്തെ കേരളത്തിൽ പ്രശസ്തമാക്കിയത്. മാതൃഭൂമി ബുക്സ് പിന്നീട് ഇതൊരു പുസ്തകമായി പുറത്തിറക്കി.[1] പ്രണയവഴിഞ്ഞി എന്ന പേരിൽ ഡി.സി. ബുക്സ്ഉം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]
ചലച്ചിത്രം
തിരുത്തുക2015ൽ റിലീസ് ചെയ്യപ്പെട്ട ആർ.എസ്. വിമൽ രചനയും സംവിധാനവും നിർവഹിച്ച എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ ഈ പ്രണയത്തിന്റെ കഥപറയുന്നു.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2015-09-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-09-23.
- ↑ "എന്ന് കാഞ്ചനയുടെ സ്വന്തം". Archived from the original on 2016-01-26.