ശ്രീലങ്കൻ സമുദ്ര ജീവശാസ്ത്രജ്ഞയും, സമുദ്രശാസ്ത്ര അധ്യാപികയും, വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ നീലത്തിമിംഗല ഗവേഷണത്തിന്റെ തുടക്കക്കാരിയുമാണ് ആശാ ഡി വോസ്.[1] അവരുടെ ബ്ലൂ വേൽ പ്രൊജക്റ്റ് ശ്രദ്ധേയമാണ്. സീനിയർ ടിഇഡി ഫെലോയായ ആശ,[2] 2018 ൽ ബിബിസി 100 വുമൺ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3]

ആശ ഡി വോസ്
ആശ ഡി വോസ് ടിഇഡിഎക്സ് മോണ്ടെറി 2013 ൽ
ജനനം1979
ദേശീയതശ്രീലങ്ക
കലാലയംയൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂസ്, ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ
പുരസ്കാരങ്ങൾടെഡ് ഫെലൊ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമറൈൻ ബയോളജി
വെബ്സൈറ്റ്Ashadevos.com

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1979 ൽ ശ്രീലങ്കയിലാണ് ആശ ഡി വോസ് ജനിച്ചത്.[1] ആശയ്ക്ക് ആറു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ആശയ്ക്ക് വായിക്കാനായി സെക്കന്റ് ഹാന്റ് നാഷണൽ ജിയോഗ്രാഫിക് മാസികകൾ കൊണ്ടുവരുമായിരുന്നു. മാസികയിലെ ചിത്രങ്ങൾ നോക്കി "അത് ഒരു ദിവസം ഞാനാകുമെന്ന്" സങ്കൽപ്പിക്കാറുണ്ടായിരുന്നു. "മറ്റാരും പോകാത്ത സ്ഥലങ്ങളിൽ പോയി മറ്റാരും കാണാത്ത കാര്യങ്ങൾ കാണുന്ന" ഒരു "അഡ്വെഞ്ചർ സയന്റിസ്റ്റ്" എന്ന സ്വപ്നം കാണാൻ അവരെ പ്രചോദിപ്പിച്ചത് അത്തരം മാസികകളായിരുന്നു.[4] കൊളംബോയിലെ ലേഡീസ് കോളേജിലായിരുന്നു ആശയുടെ പ്രാഥമിക വിദ്യാഭ്യാസം. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ സമുദ്ര, പരിസ്ഥിതി ജീവശാസ്ത്രത്തിൽ ബിരുദ പഠനം നടത്തുന്നതിനായി സ്കോട്ട്ലൻഡിലേക്ക് മാറി. പിന്നീട് ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഇന്റഗ്രേറ്റീവ് ബയോ സയൻസസിൽ ബിരുദാനന്തര ബിരുദവും വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി.സമുദ്ര സസ്തന ഗവേഷണത്തിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ശ്രീലങ്കനും, നിലവിലെ ഏക ശ്രീലങ്കനും ആശയാണ്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ മറൈൻ ആൻഡ് കോസ്റ്റൽ യൂണിറ്റിൽ സീനിയർ പ്രോഗ്രാം ഓഫീസറായി ആശ ഡി വോസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 ൽ അവർ ശ്രീലങ്കൻ ബ്ലൂ വേയ്ൽ പ്രൊജക്റ്റ് സ്ഥാപിച്ചു, ഇത് വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിനുള്ളിലെ നീലത്തിമിംഗലങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ദീർഘകാല പഠനത്തിന് രൂപം നൽകി. എല്ലാ വർഷവും കുടിയേറുമെന്ന് കരുതിയിരുന്ന നീലത്തിമിംഗലങ്ങളുടെ തിരിച്ചറിയപ്പെടാത്ത അതുല്യമായ ഒരു ജനസംഖ്യ ശ്രീലങ്കയ്ക്കടുത്തുള്ള കടലിൽ താമസിക്കുന്നുണ്ടെന്ന് അവർ ഗവേഷണത്തിലൂടെ കണ്ടെത്തി.[5] ഡി വോസിന്റെ ഗവേഷണത്തെത്തുടർന്ന്, ഇന്റർനാഷണൽ വേയ്ലിങ്ങ് കമ്മീഷൻ ശ്രീലങ്കയിലെ നീലത്തിമിംഗലങ്ങളെ അടിയന്തിരമായി സംരക്ഷിക്കേണ്ടതായി പ്രഖ്യാപിക്കുകയും തിമിംഗലക്കപ്പൽ ആക്രമണത്തെക്കുറിച്ച് ശ്രീലങ്കൻ സർക്കാരുമായി സഹകരിക്കാൻ ആരംഭിക്കുകയും ചെയ്തു. ഐ‌യു‌സി‌എൻ സ്പീഷിസ് സർവൈവൽ കമ്മീഷന്റെ സെറ്റേഷ്യൻ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ ക്ഷണിക്കപ്പെട്ട അംഗമാണ് ആശ ഡി വോസ്. കാലിഫോർണിയ സർവകലാശാല, സാന്താക്രൂസിലെ പോസ്റ്റ്-ഡോക്ടറൽ പണ്ഡിതയും നാഷണൽ ജിയോഗ്രാഫിക്കിന്റെ ഗസ്റ്റ് ബ്ലോഗറുമായിരുന്നു അവർ.[6][7] ശ്രീലങ്കയിലെ ആദ്യത്തെ സമുദ്ര സംരക്ഷണ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമായ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഓഷ്യൻ‌സ്വെല്ലിന്റെ സ്ഥാപകയും ഡയറക്ടറും ആശ ഡി വോസ് ആണ്. [8] തീരപ്രദേശങ്ങളുടെ ആരോഗ്യവും ഭാവിയും പ്രദേശവാസികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡി വോസ് വിശ്വസിക്കുന്നു. പാശ്ചാത്യ ശാസ്ത്രജ്ഞർ വികസ്വര രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച്, പിന്നീട് പ്രദേശത്ത് കാര്യമായ നിക്ഷേപമോ പ്രദേശവാസികൾക്ക് പരിശേലനമോ നൽകാതെ ഉപേക്ഷിച്ച് പോകുന്ന "പാരച്യൂട്ട് സയൻസ്", സുസ്ഥിരമല്ലെന്നും സംരക്ഷണ ശ്രമങ്ങളെ തകർക്കുന്നുവെന്നും അവർ വാദിക്കുന്നു.[9] സ്ത്രീകൾ അവരുടെ കഴിവിനനുസരിച്ച് സ്വയം നിർവചിക്കണമെന്നും ലിംഗഭേദം അവരുടെ കഴിവിനെ പരിമിതപ്പെടുത്തരുതെന്നും ആശ വ്യക്തമാക്കിയിട്ടുണ്ട്.[10][11][12][13]

അവാർഡുകൾ

തിരുത്തുക

സമുദ്ര സംരക്ഷണത്തിൽ, ഡ്യൂക്ക് യൂണിവേഴ്സിറ്റി ഗ്ലോബൽ ഫെലോ ആയ ടെഡ് സീനിയർ ഫെലോയാണ് ആശ ഡി വോസ്. ലോക സാമ്പത്തിക ഫോറം ഒരു യങ് ഗ്ലോബൽ ലീഡർ ആയി അവരെ തിരഞ്ഞെടുത്തിട്ടുണ്ട്. 2013 ൽ അവർക്ക് സയന്റിഫിക് പബ്ലിക്കേഷൻസിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.[14] 2015 ൽ അവർ ഒരു മറൈൻ കൺസർവേഷൻ ആക്ഷൻ ഫണ്ട് ഫെലോ ആയിരുന്നു, 2016 ൽ അവർ പ്യൂ മറൈൻ ഫെലോ ആയി.[15][16] 2018 ൽ അവർക്ക് വിംഗ്സ് വേൾഡ് ക്വസ്റ്റ് വിമൻ ഓഫ് ഡിസ്കവറി സീ അവാർഡ് ലഭിച്ചു .

26 മെയ് 2018 ന് ആശ ഡി വോസിന് ബ്രിട്ടീഷ് കൗൺസിൽ ഗോൾഡൻ അലുമ്നി അവാർഡിന്റെ ആദ്യ പതിപ്പിൽ, പ്രൊഫഷണൽ അച്ചീവ്മെൻറ് വിഭാഗത്തിൽ ഗോൾഡൻ അലുമ്നി അവാർഡ് ലഭിച്ചു.[17] അതേ വർഷം അവസാനത്തിൽ അവർ ബിബിസി 100 വുമൺ പട്ടികയിൽ ഉൾപ്പെട്ടു. 2019 മാർച്ച് 27 ന് ശ്രീലങ്ക പാർലമെന്റ് ആശ ഡി വോസിനെ 12 വുമൺ ചേഞ്ച്മേക്കറിൽ ഒരാളായി തിരഞ്ഞെടുത്ത് ആദരിച്ചു.[18]

  1. 1.0 1.1 "These 20 women were trailblazing explorers—why did history forget them?". Magazine (in ഇംഗ്ലീഷ്). 2020-02-13. Retrieved 2020-06-05.
  2. UK. "Asha De Vos". The Global Teacher Prize. Archived from the original on 2017-06-28. Retrieved 2017-04-06.
  3. "BBC 100 Women 2018: Who is on the list?". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-11-19. Retrieved 2018-11-21.
  4. Wight, Andrew. "What's It Like To Be Sri Lanka's First Whale Biologist?". Forbes (in ഇംഗ്ലീഷ്). Retrieved 2020-06-04.
  5. "Leading the Way: Meet the Next Generation of Explorers". Magazine (in ഇംഗ്ലീഷ്). 2016-05-16. Retrieved 2020-06-07.
  6. "Ocean of opportunities for this young woman of the sea". Sundaytimes.lk. 2016-07-31. Retrieved 2017-04-06.
  7. "Together they traverse the deep blue sea". Sundaytimes.lk. Retrieved 2017-04-06.
  8. Wight, Andrew. "What's It Like To Be Sri Lanka's First Whale Biologist?". Forbes (in ഇംഗ്ലീഷ്). Retrieved 2020-06-04.
  9. "Sri Lankan Whale Researcher Calls for an End to 'Parachute Science'". Oceans (in ഇംഗ്ലീഷ്). Archived from the original on 2020-06-09. Retrieved 2020-06-09.
  10. "Let capacity not gender define you: Asha de Vos | Daily FT". www.ft.lk (in English). Retrieved 2020-06-09.{{cite web}}: CS1 maint: unrecognized language (link)
  11. "We asked women around the world these 6 provocative questions". Culture (in ഇംഗ്ലീഷ്). 2019-10-15. Retrieved 2020-06-09.
  12. "These 20 women were trailblazing explorers—why did history forget them?". Magazine (in ഇംഗ്ലീഷ്). 2020-02-13. Retrieved 2020-06-09.
  13. "Women in Oceanography Still Navigate Rough Seas". Eos (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-06-09.
  14. "Life Online - Asha De Vos". Life.dailymirror.lk. Archived from the original on 2019-12-21. Retrieved 2017-04-06.
  15. "Marine Conservation Action Fund (MCAF)". Center For Ocean Life (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-06-04.
  16. "Asha de Vos". pew.org. Retrieved 2020-06-04.
  17. "Marine biologist from Sri Lanka wins award in British Council's first ever Global Alumni awards". Retrieved 30 July 2018.
  18. "Celebrating Sri Lankan Women Changemakers". Parliament of Sri Lanka. 2020-06-04.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആശ_ഡി_വോസ്&oldid=4098852" എന്ന താളിൽനിന്ന് ശേഖരിച്ചത്