ടെഡ്'(TED)എന്നതിന്റെ പൂർണ്ണരൂപം - ടെക്നോളജി, എന്റെർറ്റെയിന്മെന്റ്, ഡിസൈൻ എന്നാണ്. ഇത് ഒരു ആഗോള സമ്മേളന പരമ്പരയാണ്. പരക്കേണ്ട ആശയങ്ങൾ ( ideas worth spreading )എന്നതാണ് ഈ സമ്മേളനങ്ങളുടെ മുദ്രാവാക്യം. സാപ് ലിംഗ് ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാത്ത ഒരു സ്വകാര്യസംഘടനയാണ് ഇതിന്റെ ഉടമസ്ഥർ.

TED Conferences, LLC
Type of businessLLC
വിഭാഗം
Conference
ലഭ്യമായ ഭാഷകൾEnglish, multilingual subtitle, transcript
ആസ്ഥാനം,
United States and Canada
സേവന മേഖലWorldwide
ഉടമസ്ഥൻ(ർ)Sapling Foundation[1]
സ്ഥാപകൻ(ർ)Richard Saul Wurman[2]
യുആർഎൽwww.ted.com
അലക്സ റാങ്ക്1,075[3]
അംഗത്വംOptional
ആരംഭിച്ചത്1984
നിജസ്ഥിതിActive

1984ൽ ഒരിക്കൽ മാത്രം നടത്തുന്ന സമ്മേളനമായാണ് തുടങ്ങിയത്.[2] 1990ൽ കാലിഫോർനിയയിലെ മോന്റെരിയിയിൽ വാർഷിക സമ്മേളനം തുടങ്ങി.[4] സിലിക്കൺവാലിയിലെ സാങ്കേതികവിദ്യയുടേയും രൂപകല്പനയുടെയും പരിണാമത്തിനനുസൃതമായാണിത് നടന്നു വന്നത്. ടെഡ്'(TED)ന്റെ പ്രധാന സമ്മേളനം ലോങ്ങ്ബീച്ചിലും അതിന്റെ ഭാഗമായ (ടെഡ് ആക്റ്റീവ്) മറ്റൊരു സമ്മേളനം പാം സ്പ്രിങ്സിലും നടന്നു. പിന്നീടിവ വാങ്കൂവെറിലേയ്ക്കും വിസ്ലെറിലേയ്ക്കും മാറ്റി. 2014ൽ വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ഏഷ്യയിലേയും മിക്കയിടത്തും നടത്തിവരുന്നു.ഇവയുടെ തത്സമയ സ്റ്റ്രീമിങ്ങും നടക്കുന്നുണ്ട്. മിക്കവാറും രസകരമായ കഥപറച്ചിൽ രീതിയിൽ ശാസ്ത്ര സാങ്കേതികവിദ്യയിലൂന്നിയ ഗവേഷണങ്ങളോടനുബന്ധിച്ചുള്ള വൈവിധ്യമാർന്ന വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങൾ കൈകാര്യം ചെയ്യുന്നത്.[5] പ്രഭാഷകർക്കു തങ്ങളാൽ കഴിയും വിധം ഏറ്റ്വവും രസകരമായും പുതുമയുള്ളതുമായ രീതിയിൽ അവതരിപ്പിക്കാൻ കൂടിയത് 18 മിനുട്ടാണ് നൽകുക.. ബിൽ ക്ലിന്റൻ, ജെയിൻ ഗൂദാൽ, മാൽക്കം ഗ്ലാഡ്വെൽ, അൽ ഗോർ, ഗോർഡ്ൺ ബ്രൗൺ, റിച്ചാഡ് ഡൗകിൻസ്, ബിൽ ഗേറ്റ്സ്, ബോണൊ, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ, കൂടാതെ അനേകം നൊബേൽ സമ്മാനജേതാക്കളും ഈ സമ്മേളനത്തിൽ വന്ന് പ്രഭാഷണം നടത്തിയിട്ടുണ്ട്. ടെഡ്'(TED)ന്റെ ഇപ്പോഴത്തെ ചുമതല വഹിക്കുന്നത് ബ്രീട്ടനിലെ മുൻ കമ്പ്യൂട്ടർ പത്രപ്രവർത്തകനും മാസികാ പ്രസാധകനുമായ ക്രിസ് ആൻഡേഴ്സൺ ആണ്. 2006 ജൂൺ മുതൽ ടെഡ്'(TED)പ്രഭാഷണങ്ങൾ ടെഡ് ഡോട് കോം വഴി ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം സൗജന്യമായി ലഭിച്ചുവരുന്നു. 2014 ജനുവരിയോടെ 1600 പ്രഭാഷണങ്ങൾ ഇങ്ങനെ സൗജന്യമായി ഓൺലൈനായി ലഭിക്കുന്നു. 2009 ജനുവരിയിലെ കണക്കു പ്രകാരം അവ 5 കോടി പേർ ഈ പ്രഭാഷണങ്ങൾ കണ്ടു കഴിഞ്ഞു. 2011 ജൂൺ ആയപ്പോഴേക്കും പ്രേക്ഷകരുടെ എണ്ണം 50 കോടിയായി. 2012 ൽ അതു 100 കോടി പേർ ലോകവ്യാപകമായി കണ്ടു.[6]

പശ്ചാത്തലം

തിരുത്തുക

ടെഡ്'(TED)ന്റെ ദൗത്യ സന്ദേശം ഇങ്ങനെ തുടങ്ങുന്നു: നാം വൈകാരികമായി ആശയങ്ങളുടെ ശക്തിയുപയോഗിച്ച് വീക്ഷണഗതിയെയും ജീവിതങ്ങളെയും ഒടുക്കം ലോകത്തെത്തന്നെയും മാറ്റിമറിക്കാൻ ക്ഴിയും എന്നു വിശ്വസിക്കുന്നു, ആയതിനാൽ, നാം ഒരു വ്രുത്തിയാക്കാനുള്ള സ്ഥലം രൂപീകരിക്കുന്നു. ഇവിടം ലോകത്തിന്റെ ഏറ്റവും സ്വാധീനിക്കുന്ന ചിന്തകർ സൗജന്യ മായ അറിവും സ്വാധീനവും വഗ്ദാനം ചെയ്യുന്നു. അതുപോലെ ആശയങ്ങളുമായി സംവദിക്കൻ ശെഷിയുള്ള ഒരു കൂട്ടം ജിജ്ഞാസുക്കളെയും നൽകുന്നു.

  1. "About TED: Who we are: Who owns TED". TED: Ideas Worth Spreading. TED Conferences, LLC. Retrieved 25 October 2011.
  2. 2.0 2.1 Hefferman, Virginia (January 23, 2009). "Confessions of a TED addict". The New York Times. Retrieved 2010-07-12.
  3. Alexa Archived 2018-07-20 at the Wayback Machine., Accessed: July 19, 2011.
  4. [http://www.guardian.co.uk/science/2005/jul/24/observerreview.theobserver?INTCMP=SRCH
  5. [http://www.forbes.com/sites/markfidelman/2012/06/19/heres-why-ted-and-tedx-are-so-incredibly-appealing-infographic
  6. "Speakers". TED: Ideas Worth Spreading. TED Conferences, LLC. Retrieved 6 February 2009.
"https://ml.wikipedia.org/w/index.php?title=ടെഡ്_(സമ്മേളനം)&oldid=3776061" എന്ന താളിൽനിന്ന് ശേഖരിച്ചത്