ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്
പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇത് വേൾഡ് കൺസർവേഷൻ യൂണിയൻ എന്ന പേരിലും, ഐ.യു.സി.എൻ എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് റെഡ് ലിസ്റ്റ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
രാജ്യാന്തര സംഘടന | |
വ്യവസായം | Conservation; Sustainable use |
സ്ഥാപിതം | ഒക്ടോബർ 1948, Fontainebleau, ഫ്രാൻസ് |
ആസ്ഥാനം | Rue Mauverney 28, 1196 Gland, സ്വിറ്റ്സർലന്റ് |
പ്രധാന വ്യക്തി | Julia Marton-Lefèvre Ashok Khosla |
വരുമാനം | CHF 133 million (2008) |
ജീവനക്കാരുടെ എണ്ണം | Over 1,000 (worldwide) |
വെബ്സൈറ്റ് | www.iucn.org |