റെയ്‌നോൾഡ്‌സ് പുരയ്ക്കൽ

കേരളാ ലത്തീൻ കത്തോലിക്കാസഭയിലെ ദൈവദാസപദവിലെത്തിയ ആദ്യ വ്യക്തിയാണ് റെയ്‌നോൾഡ്‌സ് പുരയ്ക്കൽ (ഇംഗ്ലീഷ്: Reynolds Purackal (1910-1988). 2010 ഡിസംബർ 28 നാണ് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടത്[1]. അനാഥരുടെ വല്യച്ചനെന്ന് ഇദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിലാണ് ആലപ്പുഴ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് ഈ പ്രഖ്യാപനം നടത്തിയത്. അദ്ദേഹം സ്ഥാപിച്ച അനാഥാലയത്തിൽ വച്ചാണ് പ്രഖ്യാപനത്തിനുള്ള പ്രധാന ചടങ്ങുകൾ നടന്നത്.

റെയ്‌നോൾഡ്‌സ് പുരയ്ക്കൽ
Msgr. Reynolds Purackal.jpg
ജനനം1910
മരണം1988
ദേശീയത ഇന്ത്യ
മറ്റ് പേരുകൾദൈവദാസൻ റെയ്‌നോൾഡ്‌സ് പുരയ്ക്കൽ
അറിയപ്പെടുന്നത്2010 ഡിസംബർ 28 ന് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു

ജനനംതിരുത്തുക

1910 ഡിസംബർ 28ന് പുരയ്ക്കൽ കുടുംബത്തിലെ ജോസഫിന്റെയും മറിയക്കുട്ടിയുടേയും മൂത്തപുത്രനായി അർത്തുങ്കലിന് അടുത്തുള്ള ചെത്തി എന്ന ഗ്രാമത്തിലാണ് ജനനം[2]. അർത്തുങ്കലിലെ കുരിശ്ശിൻകൽ എന്ന പുരാതന കുടുംബത്തിലെ ഒരു ശാഖയാണ് പുരയ്ക്കൽ കുടുംബം.[3]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "ദൈവദാസൻ റെയ്നോൾഡിന്റെ ചരിത്രം". മൂലതാളിൽ നിന്നും 2011-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-28.
  2. "Family history of Reynolds Purackal Servant of God".
  3. "Reynolds Purackal-Valiyachan's History". മൂലതാളിൽ നിന്നും 2011-03-26-ന് ആർക്കൈവ് ചെയ്തത്.