ഒരു പുളിമരത്തിന്റെ കഥ
സുന്ദര രാമസ്വാമിയുടെ ഒരു പുളിമരത്തിൻ കതൈ (ஒரு புளியமரத்தின் கதை) എന്ന പുസ്തകത്തിന്റെ ആറ്റൂർ രവിവർമ്മ നടത്തിയ മലയാള തർജ്ജമയാണ് ഒരു പുളിമരത്തിന്റെ കഥ. വിവർത്തനസാഹിത്യത്തിനുള്ള 1997-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]
കർത്താവ് | സുന്ദര രാമസ്വാമി |
---|---|
യഥാർത്ഥ പേര് | ஒரு புளியமரத்தின் கதை (ഒരു പുളിമരത്തിൻ കതൈ) |
പരിഭാഷ | ആറ്റൂർ രവിവർമ്മ |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് (മലയാളത്തിൽ) |
ഏടുകൾ | 167 |
സു.രാ. എന്ന പേരിൽ അറിയപ്പെടുന്ന സുന്ദര രാമസ്വാമി ആദ്യമായി എഴുതിയ നോവലായിരുന്നു ഒരു പുളിമരത്തിൻ കതൈ. 1966-ലാണ് ഇത് പ്രസിദ്ധീകൃതമായത്[3]. രാജവാഴ്‌ചയിൽനിന്നു ജനാധിപത്യത്തിലേക്കു നീങ്ങുന്ന ചെറിയ നഗരത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ നോവലിന്റെ പ്രതിപാദ്യവിഷയം[4].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
- ↑ സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-09. Retrieved 2012-07-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-31.