കെട്ടിടങ്ങളുടെ ആകൃതിയിലെ ലാളിത്യവും ഘടനയെ അടിസ്ഥാനമാക്കിയുള്ള നിർമ്മാണരീതിയുമാണ് ആധുനിക വാസ്തുവിദ്യ (Modern architecture) എന്ന വാസ്തുകലാപ്രസ്ഥാനത്തിന്റെ മുഖമുദ്ര. എല്ലാറ്റിനും ഉപരിയായ വാസ്തുവിദ്യാ പ്രസ്ഥാനമായും ആധുനിക വാസ്തുവിദ്യയെ കണക്കാക്കുന്നു. ആധുനിക വാസ്തുവിദ്യയുടെ നിർവചനവും വ്യാപ്തിയും ദേശംതോറും വ്യത്യാസപ്പെടുന്ന ഒന്നാണ്.'[1] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വാസ്തുവിദ്യാ സിദ്ധാന്തങ്ങളും ശാസ്ത്രസാങ്കേതികവിദ്യയും ഇടകലർന്നപ്പോഴാണ് ആധുനിക വാസ്തുവിദ്യ രൂപംകൊള്ളുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ആധുനിക വാസ്തുവിദ്യയ്ക്ക് കൂടുതൽ പ്രചാരം സിദ്ധിച്ചത്. തുടർന്ന് 21ആം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട വ്യാപാര, സഹകരണ ആവശ്യങ്ങൾക്കായുള്ള പല മന്ദിരങ്ങളുടെയും നിർമ്മാണശൈലി ആധുനികരീതിയിലായിരുന്നു.

Modern architecture
പ്രമാണം:VillaSavoye.jpg
Top: Villa Savoye, France, by Le Corbusier (1927); TWA Flight Center at JFK Airport, Queens, NY, by Eero Saarinen (1962): Center: Skyline of Chicago: Bottom: Fallingwater, Pittsburgh, Pennsylvania, by Frank Lloyd Wright (1935); Sydney Opera House, Sydney, New South Wales, Australia, by Jørn Utzon (1973)
Years active1888–2000
CountryInternational
ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ

ആധുനികത ഒരൊറ്റ ശാഖയായി അല്ല നിലനിന്നത്, അതിനോടനുബന്ധിച്ച് അനവധി പ്രസ്ഥാനങ്ങളും ആശയങ്ങളും ജന്മംകൊണ്ടു. ആധുനികാനതര വാസ്തുവിദ്യ(Postmodern Architecture) അവയിൽ ഒന്നാണ്. ആധുനികതയുടെ ആവിർഭാവത്തോടെ പ്രാധാന്യം നഷ്ടപ്പെട്ട നിർമ്മാണശൈലികളെ പുനഃരുദ്ധരിക്കുക എന്ന ആവശ്യം മുന്നിർത്തിയാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്. അതേസമയം ഭവിഷ്യവാദ വാസ്തുവിദ്യ(Futurist Architecture), അപനിർമ്മാണവാദം(Deconstructivism), ബ്രൂട്ടലിസം(Brutalism) തുടങ്ങിയവ ആധുനിക വാസ്തുവിദ്യയുടെ ഉപവിഭാഗങ്ങളായ് പിൽകാലത്ത് രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്

ഫ്രാങ്ക് ലോയ്ഡ് റൈറ്റ്, ലുഡ്വിഗ് മീസ് വാൻ ഡെ റോഹ്, വാൾട്ടാർ ഗ്രൂപിയസ്, ലെ കൂർബസിയേ, ഓസ്കാർ നീമെൻ, ആൾവർ ആൾടോ തുടങ്ങിയവർ ആധുനിക വാസ്തുവിദ്യാ പ്രസ്ഥാനത്തിന് വളരെയേറെ സംഭാവനകൾ നൽകിയ വാസ്തുശില്പികളാണ്.


പ്രത്യേകതകൾ

തിരുത്തുക
 
സാൾക് ഇൻസ്റ്റിറ്റ്യൂട്ട്

ആധുനിക വാസ്തുവിദ്യയുടെ പ്രധാന സവിശേഷതകൾ ഇവയാണ്

  • ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ മുൻഗാമിയായിരുന്ന ലൂയിസ് സള്ളിവന്റെ ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു എന്ന സങ്കല്പം. രൂപകല്പനയുടെ ഉദ്ധിഷ്‌ടഫലം അതിന്റെ ആവശ്യത്തിൽ നിന്നും നേരിട്ട് വ്യുൽപാദിക്കുന്നതായിറിക്കണം എന്നാണിത് അർത്ഥമാക്കുന്നത്.
  • അനാവശ്യ വിശദാംശങ്ങളുടെ(അലങ്കാരങ്ങൾ കൊത്തുപണികൾ തുടങ്ങിയവ) നിഷ്കാസനം കെട്ടിടങ്ങളുടെ രൂപത്തിൽ മിതത്വവും സ്വച്ഛതയും കൊണ്ടുവന്നു.
  • ഘടനയുടെ(structure) ദൃശ്യമായ ആവിഷ്കാരം
  • നിർമ്മാണ സാമഗ്രികളോടുള്ള നേര്(Truth to Materials) എന്ന ആശയം
  • വ്യാവസായികമായ് ഉല്പാദിക്കുന്ന നിർമ്മാണ സാമഗ്രികളുടെ ഉപയോഗം(ഗ്ലാസ്, സ്റ്റീൽ മുതലായവ)

പൂർവ്വ ആധുനികത

തിരുത്തുക

ആധുനികതയുടെ ഉദ്ഭവത്തെ നാനവിധത്തിൽ വിവക്ഷിക്കാവുന്നതാണ്. ചില ചരിത്രകാരന്മാർ ആധുനികത സാമൂഹികപരിഷ്കരണത്തിന്റെയും ഫലമായുദ്ഭവിച്ചതാണെന്ന് അനുമാനിക്കുന്നു. [2] മറ്റൊരുകൂട്ടർ ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയെയാണ് ആധുനികവാസ്തുവിദ്യയുടെ ഉദ്ഭവത്തിന് കാരണമായ് കരുതുന്നത്. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായ് പുതിയ പുതിയ നിർമ്മാണ സാമഗ്രികൾ (building materials) രംഗത്തെത്തി. ഗ്ലാസ്, സ്റ്റീൽ, ഫൈബർ തുടങ്ങിയവ ചില ഉദാഹരണം. പുതിയ നിർമ്മാണ വസ്തുക്കൾ പുതിയ നിർമ്മാണരീതികളിലേക്കും വഴിതെളിച്ചു.

1796-ൽ ഷ്യൂസ്ബെറി എന്ന മില്ലിന്റെ ഉടമസ്ഥനായിരുന്ന ചാൾസ് ബേജ് പുതിയൊരു അഗ്നിപ്രതിരോധ നിർമ്മിതിക്ക് രൂപം നൽകി. cast iron ഉം ഇഷ്ടികയും ഉപയോഗിച്ചുള്ളതായിരുന്നു അത്. ഈ പുതിയ നിർമ്മിതി അക്കാൽത്ത് നിലനിന്നിരുന്ന മറ്റു ധാന്യശാലകളേക്കാൾ വളരെയേറെ ബലിഷ്ടമയിരുന്നു. ആയതിനാൽ കൂടുതൽ യന്ത്രങ്ങളെ ഉൾക്കൊള്ളാനും അതിനു സാധിച്ചു. ഇതു നിർമ്മാണസാമഗ്രി എന്നനിലയിൽ ഉരുക്കിന്റെ ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ച്ത്.

1851-ൽ ജോസഫ് പാക്സ്റ്റൺ(Joseph Paxton) നിർമ്മിച്ച പളുങ്കു കൊട്ടാരം(The Crystal Palace) ഉരുക്കും സ്ഫടികവും ഉപയോഗിച്ചുള്ള ആദ്യകാല നിർമിതികളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്. അതിനെ തുടർന്ന് 1890-നോടടുത്ത് ലൂയിസ് സള്ളിവെനും വില്യം ലെ ബാരോൺ ജെന്നിയും കൂടിച്ചേർന്ന് അമേരിക്കയിലെ ഉരുക്കു ഘടനയോടുകൂടിയ ആദ്യത്തെ അംബരചുംബികൾക്ക് രൂപം നൽകി. ഏതാണ്ട് 1900-മാണ്ടായപ്പോഴേക്കും പുതിയ നിർമ്മാണരീതിയിൽ പരമ്പരാഗത ശൈലികളെ(ഗോത്തിക് തുടങ്ങിയവ) സംയോജ്ജിപ്പിക്കുവാൻ ലോകവ്യാപകമായ് പല വാസ്തുവിദ്വാന്മാരും ശില്പികളും ശ്രമമാരംഭിച്ചു. ലൂയിസ് സള്ളിവെൻ, ഫ്രാങ്ക് ലോയ്ഡ് റൈറ്റ്, വിക്ടർ ഹോർടാ, ആന്റണി ഗൗഡി, ഓട്ടോ വാഗ്നെർ, തുടങ്ങിയവരുടെ സൃഷ്ടികൾ പുതിയതും പഴയതും തമ്മില്ലുള്ള മാറ്റങ്ങൾ വിളിച്ചോതുന്നവയാണ്. ഇവയിൽ ചിലത് നവ കല എന്നർത്ഥം വരുന്ന ആർട് നൂവ്വേ (Art Nouveau) എന്ന കലാപ്രസ്ഥാനത്തിന്റെ ഭാഗമായ് കണക്കാക്കുന്നവയാണ്.

ആധുനികത വിവിധ രാജ്യങ്ങളിൽ

തിരുത്തുക

അമേരിക്ക

തിരുത്തുക
 
റൂബി ഹൗസ്(1910), ഷിക്കാഗോയിലെ.

റൈറ്റിന്റെ ലാർകിൻ ഭരണമന്ദിരം, യുണിറ്റി ക്ഷേത്രം, ഓക് പാർക്, റൂബി ഹൗസ് തുടങ്ങിയവ അമേരിക്കയിലെ ആദ്യകാല ആധുനിക വാസ്തുവിദ്യക്ക് ഉദാഹരണങ്ങളാണ്. മിക്ക യൂറോപ്പ്യൻ വാസ്തുശില്പികളും ഫ്രാങ്ക് ലോയ്ഡ് റൈറ്റിൽനിന്ന് പ്രേരണ ഉൾക്കൊണ്ടവരാണ്. വ്വാൾട്ടർ ഗ്രൂപിയസ്, വാൻ ദെ റോ എന്നുതുടങ്ങി ആ പട്ടിക നീളുന്നു.

ഇറ്റലിയിലെ ഭവിഷ്യവാദം

തിരുത്തുക

20ആം നൂറ്റാണ്ടിലാണ് ഭവിഷ്യവാദം ഉദ്ഭവിക്കുന്നത്. വാസ്തുശില്പികളെ മാത്രമല്ല നിരവധി ചിത്രകാരന്മാരെയും കലാ- സാഹിത്യകാരന്മാരേയും ഈ പ്രസ്ഥാനം ആകർഷിച്ചു. ഫിലിപ്പൊ തൊമസ്സോ മാരിനേറ്റി എന്ന ഇറ്റാലിയൻ കവിയാണ് ഈ കലാപ്രസ്ഥാനത്തിനു ചുക്കാൻ പിടിച്ചത്. മാനിഫെസ്റ്റോ ഓഫ് ഫ്യൂചറിസം എന്ന ഗ്രന്ഥവും 1909-ൽ അദ്ദേഹം പുറത്തിറക്കി.

റഷ്യയിലെ നിർമ്മാണവാദം

തിരുത്തുക

1920-30കളിൽ സോവിയറ്റ് യൂണിയനിൽ അഭിവൃദ്ധിപ്രാപിച്ച അധുനിക വാസ്തുരീതിണ് നിർമ്മാണവാദം(Constructivist architecture). ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയും കമ്യൂണിസ്റ്റ് ചിന്താധാരകളും ഈ വാസ്തുവിദ്യയെ വളരെയേറെ സ്വാധീനിച്ചു. ഈ ശൈലിയനുഗമിച്ച് നിരവധി മന്ദിരങ്ങൾ സോവിയറ്റ് രാഷ്ട്രങ്ങളിൽ അക്കാലയളവിൽ പണിതുയർത്തി.

എക്സപ്രഷനിസ്റ്റ് ആർക്കിടെക്ചർ (1918-1931)

തിരുത്തുക

ബോഹസ് , വെർക്ക്ബുണ്ട് എന്നിവയുടെ കർക്കശമായ നിയമരീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു 1910 , 1925 കാലഘട്ടത്ത് ജർമനിയിൽ‍ ഉണ്ടായ എക്സപ്രഷനിസം. ബ്രൂണോ തോട്ട്, ഹാൻസ് പോയെൽസിഗ്, ഫ്രിറ്റ്സ് ഹോഗർ, എറിക് മണ്ടേൾസൺ എന്നിവരായിരുന്നു അതിന്റെ വക്താക്കൾ. കാവ്യാത്മകവും, ശുഭാപ്തിവിശ്വാസവും കലർന്ന രീതിയെ ഉണ്ടാക്കിയെടുക്കാനായിരുന്നു അവർ ശ്രമിച്ചത്. മിക്ക എക്സപ്രഷനിസ്റ്റ് വാസ്തുശിൽപ്പികളും ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തിരുന്നു. 1919 ലെ ജെർമൻ വിപ്ലവത്തെ പിൻതുടർന്നിരുന്ന രാഷ്ട്രീയ ബഹളങ്ങൾക്കും, സാമൂഹിക കലാപങ്ങൾക്കൊപ്പം അവരുടെ അനുഭവപാഠങ്ങളും ചേർന്നുകൊണ്ട് ഉട്ടോപ്പിയൻ മാതൃകയിലെ കെട്ടിട രചീതാക്കളായി എസ്ക്പ്രഷനിസ്റ്റ് വാസ്തുശിൽപ്പികൾ മാറി. നിർമ്മിതികൾക്കുള്ള ധനത്തിന്റെ കുറവ് 1920 -ന്റെ പകുതികളിൽ വാസ്തൃവിദ്യയെ ഏറെ ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്രൂണോ തോട്ടിന്റെ ആൽപ്പൈൻ വാസ്തുവിദ്യ, ഹെർമൻ ഫിൻസ്റ്റെർലിൻറെ ഫോംസ്പൈയൽസ് എന്നീ നൂതനമായ ആശയങ്ങൾ സിദ്ധാന്തങ്ങളിൽ മാത്രം ഒതുങ്ങി. തിയേറ്ററുകൾക്കും, സിനിമകൾക്കുമുല്ള സീനോഗ്രാഫി എക്സപ്രഷനിസ്റ്റ് വാസ്തുശിൽപ്പികൾക്ക് മോശം സാമ്പത്തികസ്ഥിതിയിൽ വരുമാനമാർഗ്ഗങ്ങളായി.

ചെങ്കല്ലുകൾകൊണ്ട് മാത്രം വേണ്ട രൂപം ഉണ്ടാക്കിയെടുക്കുന്നതിന് ബ്രിക്ക് എക്സ്പ്രഷനിസം എന്നറിയപ്പെടുന്നു.

പള്ളികളുടെയും, നിലവറകളുടെയും രചനകൾ നിർമ്മിച്ച് എറിക്ക് മണ്ടേൽസൺ തന്റെ ഔദ്യോഗിക ജീവിതം മുന്നോട്ട് നയിച്ചു, ഫാക്ടറികളും അദ്ദേഹം രചിച്ചെങ്കിലും അവ കൂടുതൽ സാങ്കൽപ്പികമായ അത്തരം കെട്ടിടങ്ങളെ നിർമ്മിക്കാനുള്ള അസംസ്കൃതവസ്തുക്കളില്ലാത്തകുൊണ്ട് 1920 -കളിൽ അവ നിർമ്മിക്കപ്പെട്ടേയില്ല. എങ്കിലും പോട്സ്ഡാം നഗരത്തിൽ തന്റെ ഒരു സ്വപ്ന നിർമ്മിതിയെ നിർമ്മിക്കാൻ എറിക്കിന് കഴിഞ്ഞു. ആൽബർട്ട് ഐൻസ്റ്റൈനിന് ബഹുമാനാർത്ഥം അതിന് ഐൻസ്റ്റീനിയം എന്ന് പേര് നൽകിയ ഒരു ശാസ്ത്ര ഗവേഷണശാല ആയിരുന്നു അത്. റീയിൻഫോർസഡ് കോൺക്രീറ്റ് ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കപ്പെടേണ്ട ഐൻസ്റ്റീനിയം സാങ്കേതിക തകരാറുകൾകൊണ്ട് പ്ലാസ്റ്റർ കൊണ്ട് മൂടിക്കൊണ്ടുള്ള പരമ്പരാഗത അസംസ്കൃത വസ്തുക്കൾകൊണ്ട് നിർമ്മിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ബെർലിനിലെ മോസീഹസ് ആധൂനിക ഓഫീസ് കെട്ടിടങ്ങളുടെ അടിസ്ഥാന രൂപമായിരുന്നു. പക്ഷെ പിന്നീടത് നശിപ്പിക്കപ്പെട്ടു. കാരണം ബെർലിൻ മതിൽ ഉയർന്ന കിഴക്ക് പടിഞ്ഞാറ് ബെർലിന്റെ നടുക്കായിരുന്നു അതിന്റെ സ്ഥാനം. നാസി ശക്തി ഉയർന്നുവന്നതിനോടനുബന്ധിച്ച് അദ്ദേഹം 1933 -ൽ ഇംഗ്ലണ്ടിലേക്കും പിന്നീട് 1941 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും മാറി.

ആ കാലഘട്ടത്തിലെ മറ്റൊരു പ്രധാന എക്സപ്രഷനിസ്റ്റ് വാസ്തുശിൽപ്പി ആയിരുന്നു ഫ്രിറ്റ്സ് ഹോഗർ. അദ്ദേഹത്തിന്റെ ചില്ലീഹോസ് ഒരു ഷിപ്പിംഗ് കമ്പനിയുടെ പ്രധാന കാര്യാലയമായിരുന്നു. കറുത്ത കല്ലുകൾ കൊണ്ട് വലിയ ആവിക്കപ്പലിന്റെ മാതൃകയിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. ലംബ രൂപത്തെ കാണിക്കുന്നതിനുവേണ്ടി ഒരു പാലത്തൂൺ കൂടി അതിലുണ്ട്. ഗോതിക് കാത്രെഡലുകളിൽ നിന്ന് എടുത്ത അലങ്കാരങ്ങളാണത്. ഹാൻസ് പോയെൽസിഗ് മറ്റൊരു എക്സ്പ്രഷനിസ്റ്റ് വാസ്തുശിൽപ്പിയാണ്. 1919 -ൽ അദ്ദേഹം ഗ്രോബെസ് സ്കോസ്സ്പിൽഹോസ് നിർമ്മിച്ചു. അത് ബെർലിനിലെ ഒരു ഭീമാകാരമായ തിയേറ്റർ ആണ്. അയ്യായിരം കാണികളെ അതിൽ ഉൾക്കൊള്ളും. ഐജി ഫാർബെൻ കെട്ടിടവും അദ്ദേഹം രചിച്ചു, ഇപ്പോൾ ഫ്രാങ്ക്ഫർട്ടിലെ ഗോത്തെ യൂണിവേഴ്സിറ്റിയുടെ പ്രധാന കെട്ടിടമായി നിൽക്കുന്ന വലിയ കോർപറേറ്റ് കാര്യാലയമായിരുന്നു അത്. വലിപ്പത്തിൽ ഭീമാകരങ്ങളായ, കെട്ടിടങ്ങളിൽ വൈദഗ്ദ്ധ്യമുള്ള വാസ്തുശിൽപ്പിയാണ് ബ്രൂണോ തോട്ട്. പന്ത്രണ്ടായിരം ഏക യൂണിറ്റുകൾ അദ്ദേഹം പണിതിട്ടുണ്ട്. അവയിൽ ചിലത് വലിയ കുതിര ലാഡം പോലുള്ള അപൂർവ്വമായ ആകൃതികളായിരുന്നു. മറ്റ് ആധൂനിക വാസ്തുശിൽപ്പികളെപോലെ അല്ലാതെ തോട്ട്, തന്റെ കെട്ടിടങ്ങൾക്ക് ജീവൻ നൽകാൻ പ്രകാശമേറിയ നിറങ്ങൾ ഉപയോഗിച്ചിരുന്നു.

ആസ്റ്റ്രിയൻ തത്ത്വചിന്തകനും, വാസ്തുശിൽപ്പിയും, സാമൂഹിക നിരൂപകനുമായിരുന്നു റുഡോൾഫ് സ്റ്റെയിനർ പരമ്പരാകത രീതിയിലെ കെട്ടിട രചനകളിൽ നിന്നും മാറി ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്വിറ്റ്സർലാന്റ്, ബേസലിൽ 1926 നിർമ്മിക്കപ്പെട്ട സെക്കന്റ് ഗോത്തേനിയം, ജെർമനിയിലെ പോട്സ്ഡാമിലെ ഐൻസ്റ്റീനിയം എന്നിവ പരമ്പരാഗത രചനാ രീതികളെ പിൻതുടരാതിരിക്കുകയും, യഥാർത്ഥ രൂപം ഉൾക്കൊള്ളുകയും ചെയ്തിരുന്നു.

നിർമ്മാണ വാസ്തുവിദ്യ (Constructivist architecture)

തിരുത്തുക

1917 ലെ റഷ്യൻ വിപ്ലവത്തിന് ശേഷം, റഷ്യൻ കലാകാരന്മാരും, വാസ്തുശിൽപ്പികളും പരമ്പരാഗത നിയോക്ലാസിസത്തിന് പകരമായി പുതിയ സോവിയറ്റ് ശൈലിയ്ക്കായുള്ള തിരിച്ചിലിലായിരുന്നു. കവിയായിരുന്ന വ്ലാഡ്മിർ മയാക്കോവ്സ്ക്കി യുടെ പോയറ്റിസം, പെയിന്ററായിരുന്ന കാശിമിർ മലേവിക്കിന്റെ സൂപ്പർമാറ്റിസം, മിക്കായിൽ ലോറിയോനൊവിന്റെ റയോണിസം എന്നീ അന്ന് രൂപംകൊണ്ട കലാ എഴുത്ത് രീതികളോട് പുതിയ വാസ്തുവിദ്യ ശൈലിക്ക് സാമ്യുണ്ടായിരുന്നു. ചിത്രകാരനും, ശിൽപ്പിയുമായിരുന്ന വ്ലാഡ്മിൽ ടാറ്റിലിന്റെ, 1920 -ൽ മോസ്കോവിൽ വച്ച് നടന്ന മൂന്നാമത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷ്ണലിനുവേണ്ടിയുള്ള ഒരു ടവറിന്റെ രചനയായിരുന്നു അതിന് ചലനം ഉണ്ടാക്കിയത്. ഇണഞ്ഞുകിടക്കുന്ന, നൂറ് മീറ്റർ ഉയരമുള്ള, കേബിളുകളിൽ തൂങ്ങികിടക്കുന്ന നാല് രൂപങ്ങളുള്ള രണ്ട് ലോഹ ടവറുകളാണ് അദ്ദേഹം നിർദ്ദേശിച്ചത്. അലെക്സാണ്ടർ റോഡ്ചെങ്കോ നയിച്ച ഒരു കൂട്ടം കലാകാരന്മാർ 1921 -ൽ റഷ്യൻ കൺസ്റ്റ്രക്ടിവിസ്റ്റ് ആർക്കിടെക്ചർ സ്ഥാപിച്ചു. "കമ്മ്യൂണിസ്റ്റ് ആശയങ്ങൾ രൂപങ്ങളിൽ സൃഷ്ടടിക്കുക."എന്നതായിരുന്നു അവരുടെ മാനിഫെസ്റ്റോ മുന്നിൽവക്കുന്ന ആശയം. സോവിയറ്റ് വാസ്തുശിൽപ്പികൾ ക്ലബുകളും, കമ്മ്യണൽ അപ്പാർട്മെന്റ് വീടുകളും, കമ്മ്യൂൺ അടുക്കളകളും (ഒരു വലിയ അയൽപ്പക്കത്തിന് ഭക്ഷം നൽ‍കുന്ന) നിർമ്മിക്കാൻ തുടങ്ങി.

കോൺസ്റ്റന്റിൻ മെൽനിക്കോവ് അതിനോടനുബന്ധിച്ച മോസ്കോവിൽ വളർന്നുവന്ന ഒരു പ്രധാനപ്പെട്ട വാസ്തുശിൽപ്പിയായിരുന്നു. റസ്കോവ് വർക്കേഴ്സ് ക്ലബ് (1928) തന്റെ സ്വന്തം വീട് തന്നെയായ മെൽനിക്കോവ് ഹൗസ് (1929) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിർമ്മിതികൾ. 1925 ൽ അദ്ദേഹം പാരീസിലേക്ക് യാത്ര ചെയ്തു. അവിടെവച്ചാണ് 1925-ലെ ഇന്റർനാഷ്ണൽ എക്സിബിഷൻ ഓഫ് മോഡേൺ ഡെക്കറേറ്റീവ് ആന്റ് ഇന്റസ്റ്റ്രിയൽ ആർട്ട്സ് നുവേണ്ടി സോവിയറ്റ് പവില്ല്യോൺ അദ്ദേഹം നിർമ്മിക്കുന്നത്. അത് ഏറെ ജ്യാമിതീയമായ സ്റ്റീലും, കണ്ണാടിയും കൊണ്ടുള്ള നിർമ്മിതായായിരുന്നു. വെസ്നിൻ സഹോദരന്മാർ, മോയ്സൽ ഗിൻസ്ബർഗ് എന്നിവർ നയിച്ചിരുന്ന ഒരു ശ്രദ്ധേയമായ വാസ്തുശിൽപ്പികളുടെ ഒരു കൂട്ടം കണ്ടംബ്രറി ആർക്കിടെക്ചർ ജേർണലുകൾ പ്പസിദ്ധീകരിക്കുകയായിരുന്നു. ഈ സംഘം ഒരുപാട് പ്രധാനപ്പെട്ട നിർമ്മാണങ്ങൾ ചെയ്തു. കോളേസൽ ദ്നീപ്പർ ഹൈഡ്രോ ഇലക്ട്രിക് സ്റ്റേഷൻ (1932), ഗിൻസൻബർഗിന്റെ നാർകോംഫിൻ കെട്ടിടത്തിനെ വാസയോഗ്യമാക്കുന്ന ശ്രമങ്ങൾ അതിലുൾപ്പെടുന്നു. മുൻപുള്ള സോവിയറ്റ് വാസ്തുശിൽപ്പികളും നിർമ്മാണ വാസ്തുവിദ്യ രീതി ഉപയോഗിച്ചുതുടങ്ങി. അലെക്സ് ഷോഷെവിന്റെ മോസ്കോ യിലെ ലെനിൻ മുസോളിയം (1924) അതിലെ ശ്രദ്ധേയമായ ഒന്നാണ്.

ലെനിൻഗ്രാഡ്, മോസ്കോ എന്നിവയായിരുന്നു നിർമ്മാണവാസ്തുശിൽപ്പികളുടെ പ്രധാന ഇടം. വ്യവസായവൽക്കരണത്തിന്റെ ഭാഗമായി മറ്റ് നഗരങ്ങളിലും നിർമ്മാണ വാസ്തുശിൽപ്പികൾ ഉണ്ടായിതുടങ്ങി. എക്കാറ്റെരിൻബർഗ്, കാർക്കിവ് അല്ലെങ്കിൽ ഇവാനോവോ തുടങ്ങി വ്യവസായ കേന്ദ്രങ്ങൾ നിർമ്മാണ വാസ്തുവിദ്യ രീതിയിൽ നിർമ്മിച്ചവയാണ്. മാഗ്നുറ്റോഗോർസ്ക് അല്ലെങ്കിൽ സപോറിഷിയ പോലുള്ള ചില നഗരങ്ങളും അതേ രീതിയിൽ നിർമ്മിക്കപ്പെട്ടു.

1930 ഓടുകൂടി നിർമ്മാണ വാസ്തുവിദ്യയുടെ അപചയം തുടങ്ങി, മെല്ലെ സ്റ്റാലിൻ ഇഷ്ടപ്പെട്ടിരുന്ന ആഡംബര നിർമ്മാണ രീതികൾ അതിനെ അട്ടിമറിച്ചു. പുതിയ സോവിയറ്റ് പാലസിനുവേണ്ടിയുള്ള രചനക്ക് നിർമ്മാണ വാസ്തുശിൽപ്പിയായിരുന്ന ലേ കോർബൂസിയറിന്റെ രചനയടക്കം തള്ളി സ്റ്റാലിനിസ്റ്റ് കെട്ടിട രചനകൾ വരുകയായിരുന്നു. ആ രീതിയെ പോസ്റ്റ്കൺസ്റ്റ്രക്ടിവിസം എന്നറിയപ്പെട്ടു.

ആധൂനികത മുന്നോട്ട്: സി.ഐ.എ.എം (1928)

തിരുത്തുക

1920 കളുടെ അന്ത്യത്തിൽ ആധൂനികത യൂറോപ്പിൽ വളർന്നുവരുന്ന പ്രസ്ഥാനമായി മാറി. അതോടെ ദേശീയമായിരുന്ന വാസ്തുവിദ്യ അന്തർ‌ദ്ദേശീയമായിത്തുടങ്ങി. വാസ്തുശിൽപ്പികൾ യാത്രകൾ ചെയ്തു, പരസ്പരം കണ്ടുമുട്ടി. ചിന്തകൾ കൈമാറി. 1927 -ലെ കോമ്പറ്റീഷൻ ഫോർ ദി ഹെഡ്ക്വാട്ടേഴ്സ് ഓഫ് ദി ലീഗ് ഓഫ് നാഷൻസിൽ ലൈ കൊർബൂസിയറടക്കംപങ്കെടുത്തിരുന്നു. അതേ വർഷം വെയ്സൻഹോഫ് എസ്റ്റേറ്റ് സ്റ്ററ്റ്ഗാർട്ടിൽ വച്ച് ജെർമൻ വെർക്ക്ബുണ്ട് ഒരു ആർക്കിടെക്ടചർ പൊതുപ്രദർശനം നടത്തി. യൂറോപ്പിലെ പതിനേഴ് മികച്ച വാസ്തുശിൽപ്പികളെ ഇരുപത്തിയൊന്ന് വീടുകളെ രചിക്കാൻ ക്ഷണിക്കപ്പെട്ടു; ലേ കൊർബൂസിയറും ലുഡ്വിഗ് മൈൽസ് വാൻ ഡെർ റോഹെ എന്നിവർ അതിൽ പ്രധാന പങ്ക് വഹിച്ചു. 1927 -ൽ ലേ കൊർബൂസിയറും പിയേറെ ചാറിയേയും മറ്റു വാസ്തുശിൽപ്പികളും ഇന്റർനാഷ്ണൽ കോൺഫെറൻസ് ഫൗണ്ടേഷനോട് സ്വാഭാവിക ശൈലിക്ക് അടിസ്ഥാനം ഉണ്ടാക്കുവാൻ നിർദ്ദേശിച്ചു. കോൺഗ്രെസ് ഇന്റർനാഷ്ണോക്സ് ഡി ആർക്കിടെക്ചർ മൊഡേണേ അല്ലെങ്കിൽ ഇന്റർനാഷ്ണൽ കോൺഗ്രെസ് ഓഫ് മോഡേൺ ആർകിടെക്ചർ (സി ഐ എ എം) -ന്റെ ആദ്യ ഒത്തുചേരൽ 1928 ജൂൺ 26 മുതൽ 28 വരെ സ്വിറ്റ്സർലാന്റിലെ ലേക് ലെമാനിൽ വച്ച് നടന്നു. ഫ്രാൻസിൽ നിന്ന് ലേ കൊർബൂസിയർ, റോബെർട്ട് മല്ലെറ്റ്-സ്റ്റീവെൻസ്, ആഗസ്റ്റെ പെരെറ്റ്, പിയെറെ ചാറിയേ, ടോണി ഗാർനിയർ ബെൽജിയത്തിൽ‍ നിന്ന് വിക്ടർ ബർഗോയിസ് ജെർമനിയിൽ നിന്ന് വാൾടർ ഗ്രോപിയസ്, എറിക്ക് മെന്റേൽസൺ, എൺസ്റ്റ് മെയ്, ലുഡ്വിഗ് മൈൽസ് വാൻ ഡെർ റോഹെ ആസ്റ്റ്രിയ യിൽ നിന്ന് ജോസെഫ് ഫ്രാങ്ക് നെതർലാന്റിൽ നിന്ന് മാർട്ട് സ്റ്റാം, ഗെറിറ്റ് റിട്ട്‍വെൽഡ് ചെക്കോസ്ലോവേക്കിയയിൽ നിന്ന് അഡോൾഫ് ലൂസ് എന്നിവർ പങ്കെടുത്തു. ഒരു കൂട്ടം സോവിയറ്റ് വാസ്തുശിൽപ്പികളെയും ക്ഷണിച്ചിരുന്നു. പക്ഷെ അവർക്ക് വിസ കിട്ടാതിരുന്നതുകൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. സ്പെയിനിൽ നിന്ന് ജോസെഫ് ലൂയിസ് സെർട്ട് ഫിൻലാന്റിൽ നിന്ന് അലവാർ ആൾട്ടോ എന്നിവർ പിന്നീട് അംഗങ്ങളായി. യൂണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ആരും പങ്കെടുത്തില്ല. 1930 ന് ബ്രുസ്സെൽസിലെ വിക്ടർ ബർഗോയിസ് രണ്ടാമത്തെ കൂടിചേരൽ നടത്തി. "ഒരുകൂട്ടം വാസസ്ഥലങ്ങൾക്കുള്ള യുക്തിപരമായ രീതികൾ" എന്നതായിരുന്നു വിഷയം. "പ്രവർത്തന നഗരം" എന്ന വിഷയത്തിൽ മൂന്നാമത്തെ കൂടിച്ചേരൽ 1932 ന് മോസ്കൗ യിൽ വച്ച് നടത്താൻ തീരുമാനിച്ചു. പക്ഷെ അവസാന നിമിഷത്തിൽ റദ്ധാക്കി. പകരം പങ്കാളികൾ മാർസെല്ലെ യിൽ നിന്ന് ഏതൻസിലേക്കുള്ള കപ്പലിൽ വച്ച് കൂടിച്ചേരൽ നടത്തി. അതിൽ വച്ച് ആധൂനിക നഗരങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ കുറിപ്പാക്കി. ഏതൻസ് ചാർട്ടർ എന്നാണ് ആ കുറിപ്പ് അറിയപ്പെട്ടത്. പിന്നീട് കൊർബൂസിയറിന്റെയും മറ്റ് വാസ്തുശിൽപ്പികളുടെയും തിരുത്തലുകൾക്ക് ശേഷം 1957 ന് പ്രസിദ്ധീകരിക്കപ്പെട്ടു. 1950 1960 കളിലെ നഗര നിർമ്മാതാക്കൾക്ക് അത് വലിയ മുതൽക്കൂട്ടായിരുന്നു. 1937 ൽ പാരീസിൽ വച്ച് ആ കൂട്ടം ഒരിക്കൽക്കൂടി കണ്ടുമുട്ടി. അവിടെ വച്ച് 1939 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ വച്ച് നടത്താനുള്ള കൂട്ടായ്മയ്ക്ക് നിർദ്ദേശങ്ങൾ വച്ച്. പക്ഷെ യുദ്ധം കാരണം അത് റദ്ധാക്കി. രണ്ടാം ലോക യുദ്ധത്തിന് ശേഷം സി ഐ എ എം -ന്റെ സാർവ്വജനീയമായ രീതികളാണ് യുറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആധൂനിക വാസ്തുവിദ്യയെ രൂപപ്പെടുത്തിയത്.

അന്താരാഷ്ട്ര ശൈലി

തിരുത്തുക
  1. "Growth, Efficiency, and Modernism" (PDF). U.S. General Services Administration. 2003 (Revised 2006). pp. 14–15. Archived from the original (PDF) on 2011-03-31. Retrieved March 2011. {{cite web}}: Check date values in: |accessdate= and |year= (help)
  2. Crouch, Christopher. 2000. "Modernism in Art Design and Architecture", New York: St. Martins Press. ISBN 0-312-21830-3 (cloth) ISBN 0-312-21832-X (pbk)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആധുനിക_വാസ്തുവിദ്യ&oldid=4108900" എന്ന താളിൽനിന്ന് ശേഖരിച്ചത്