ഫ്രാങ്ക് ലോയ്ഡ് റൈറ്റ്


ഫ്രാങ്ക് ലോയ്ഡ് റൈറ്റ് (ജൂൺ 8 1867ഏപ്രിൽ 9 1959) ലോകത്തിലെ ഏറ്റവും പ്രശസ്തരും സ്വാധീനശാലികളും ആയ വാസ്തുശില്പികളിൽ ഒരാളാണ്.

ഫ്രാങ്ക് ലോയ്ഡ് റൈറ്റ്
Frank Lloyd Wright LC-USZ62-36384.jpg
Personal information
പേര് ഫ്രാങ്ക് ലോയ്ഡ് റൈറ്റ്
പൗരത്വം അമേരിക്കൻ
ജനന തിയ്യതി (1867-06-08)ജൂൺ 8, 1867
ജനിച്ച സ്ഥലം റിച്ച്ലാന്റ് സെന്റർ, വിസ്കോൺസിൻ
മരണ തിയ്യതി ഏപ്രിൽ 9, 1959(1959-04-09) (പ്രായം 91)
അന്തരിച്ച സ്ഥലം ഫീനിക്സ്, അരിസോണ
Work
പ്രധാന കെട്ടിടങ്ങൾ റോബീ ഹൗസ്

ഫാളിങ്‌വാട്ടർ
ജോൺസൺ വാക്സ് ബിൽഡിംഗ്
സോളമൻ ആർ. ഗഗ്ഗൻഹീം മ്യൂസിയം

പ്രധാന പ്രോജക്ടുകൾ ഫ്ലോറിഡ സതേൺ കോളെജ്

തന്റെ ദീർഘകാലത്തെ വാസ്തുശില്പ ജീവിതത്തിൽ (1887 മുതൽ 1959 വരെ) ഫ്രാങ്ക് ലോയ്ഡ് റൈറ്റ് ശക്തമായ വ്യക്തിത്വമുള്ള പല വാസ്തുശില്പ ശൈലികളും രൂപപ്പെടുത്തി. അമേരിക്കയിലെ വാസ്തുശില്പകലയെയും നിർമ്മാണങ്ങളെയും അദ്ദേഹം വളരെ സ്വാധീനിച്ചു. ഇന്നുവരെ ഫ്രാങ്ക് ലോയ്ഡ് റൈറ്റ് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ വാസ്തുശില്പി ആയി അറിയപ്പെടുന്നു.

തന്റെ ജീവിതകാലത്ത് വളരെ പ്രശസ്തനായിരുന്നു ഫ്രാങ്ക് ലോയ്ഡ് റൈറ്റ്. അദ്ദേഹത്തിന്റെ നിറപ്പകിട്ടാർന്ന ജീവിതം പലപ്പോഴും പത്രത്താളുകളിൽ സ്ഥാനം പിടിച്ചു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടതും റൈറ്റിന്റെ തലീസിയൻ സ്റ്റുഡിയോയിൽ നടന്ന കൊലപാതകങ്ങളും സ്റ്റുഡിയോയിൽ 1914-ൽ നടന്ന തീപിടിത്തവും.

ഫ്രാങ്ക് ലോയ്ഡ് റൈറ്റ് നിർമ്മിച്ച ചില കെട്ടിടങ്ങൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME Wright, Frank Lloyd
ALTERNATIVE NAMES
SHORT DESCRIPTION American architect
DATE OF BIRTH 1867-06-08
PLACE OF BIRTH Richland Center, Wisconsin
DATE OF DEATH 1959-04-09
PLACE OF DEATH Phoenix, Arizona


"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_ലോയ്ഡ്_റൈറ്റ്&oldid=3338788" എന്ന താളിൽനിന്ന് ശേഖരിച്ചത്