ഭവിഷ്യവാദ വാസ്തുവിദ്യ

രൂപകല്പന സംബന്ധിച്ച അലങ്കാര രീതി

20-ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇറ്റലിയിൽ രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് ഭവിഷ്യവാദ വാസ്തുവിദ്യ (ഇംഗ്ലീഷ്: Futurist architecture). ചരിത്രപരമായ നിർമ്മിതികളോടുള്ള വിരുദ്ധത, തീവ്രമായ നിറങ്ങളുടെ ഉപയോഗം, ദീർഘവും ചലനാത്മകമായതുമായ രേഖകൾ തുടങ്ങിയവ ഈ ശൈലിയുടെ പ്രത്യേകതകളാണ്.

ഓസ്കർ നീമെൻ രൂപകല്പന ചെയ്ത ബ്രസീലിയാ ദേവാലയം

1909-ൽ ഇറ്റാലിയൻ കവി ഫിലിപ്പൊ തൊമസ്സോ മാരിനേറ്റി രൂപം നൽകിയ ഭവിഷ്യവാദ കലയുടെ ഒരു ഉപവിഭാഗമായാണ് ഭവിഷ്യവാദ വാസ്തുവിദ്യയെ കണക്കാക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഭവിഷ്യവാദ_വാസ്തുവിദ്യ&oldid=3137991" എന്ന താളിൽനിന്ന് ശേഖരിച്ചത്