അഴീക്കോട് ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
അഴീക്കോട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അഴീക്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. അഴീക്കോട് (വിവക്ഷകൾ)

കേരളത്തിൽ, കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ കണ്ണൂർ ബ്ലോക്കിൽ 16.04 ച.കി.മീ. വിസ്തൃതിയിൽ 22 വാർഡുകൾ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് അഴീക്കോട് ഗ്രാമപഞ്ചായത്ത്. 1937-ൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായി. 1953-ൽ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നു. അഴീക്കോട് എന്ന സ്ഥലത്താണ് ഗ്രാമപഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്നത്.

അഴീക്കോട് ഗ്രാമപഞ്ചായത്ത്
Footpath to the beach
Footpath to the beach

Footpath to the beach


അഴീക്കോട് ഗ്രാമപഞ്ചായത്ത്
11°54′39″N 75°21′35″E / 11.9108575°N 75.359602°E / 11.9108575; 75.359602
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ. ജയദേവൻ മാസ്റ്റർ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 16.04ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 42354
ജനസാന്ദ്രത 2639/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

2001-ലെ സെൻസസ് പ്രകാരം 42,354 ജനസംഖ്യയുള്ള ഇവിടെ 20,578 പുരുഷന്മാരും, 21,776 സ്ത്രീകളും വസിക്കുന്നു. സ്ത്രീ:പുരുഷ അനുപാതം 1058 :1000-മായി കണക്കാക്കപ്പെട്ടിരിക്കുന്നു. മൊത്തം 94.7% സാ‍ക്ഷരത കണക്കാക്കപ്പെട്ടിട്ടുള്ളതിൽ 97.49% പുരുഷന്മാരും, 92.09% സ്ത്രീകളും സാക്ഷരത കൈവരിച്ചിട്ടുണ്ട്. അറബിക്കടലിലേക്കും വളപട്ടണം പുഴയിലേക്കും ഒഴുകുന്ന തോടുകൾ ഈ പ്രദേശത്ത് കാണപ്പെടുന്നു.

വാർഡുകൾ

തിരുത്തുക

അഴീക്കൽ, കപ്പക്കടവ്, പൊയ്തുംകടവ്, പള്ളിക്കുന്നുമ്പ്രം, തെരു, മയിലാടത്തടം, മോളോളം, ചക്കരപ്പാറ, ആരംകോട്ടം, തെക്കുഭാഗം, ചെമ്മാറശ്ശേരിപ്പാറ, പുന്നക്കപ്പാറ മീൻ‌കുന്ന്, വായിപ്പറമ്പ, വൻ‌കുളത്തുവയൽ, മൂന്ന്നിരത്ത്, ഉപ്പായിച്ചാൽ, ചാൽ ബീച്ച്, പടിഞ്ഞാറെചാൽ, അഴീക്കൽ കടപ്പുറം, തുടങ്ങിയവയാണ് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ

അതിരുകൾ

തിരുത്തുക

വടക്ക്: വളപട്ടണം പുഴ, കിഴക്ക്: വളപട്ടണം, ചിറക്കൽ എന്നീ പഞ്ചായത്തുകളും, തെക്ക്: ചിറക്കൽ, പള്ളിക്കുന്ന് എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറ്: അറബിക്കടലും ആകുന്നു.