അഴീക്കോട്, കണ്ണൂർ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(അഴീക്കോട് (കണ്ണൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഴീക്കോട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അഴീക്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. അഴീക്കോട് (വിവക്ഷകൾ)

11°54′27″N 75°20′41″E / 11.907620°N 75.344630°E / 11.907620; 75.344630

Alavil Temple, Azhikode Road
അഴീക്കോട്, കണ്ണൂർ
Map of India showing location of Kerala
Location of അഴീക്കോട്, കണ്ണൂർ
അഴീക്കോട്, കണ്ണൂർ
Location of അഴീക്കോട്, കണ്ണൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ
കണ്ണൂർ ജില്ലയിൽ അഴീക്കോട് ഗ്രാമത്തിന്റെ സ്ഥാനം

കേരളത്തിലെ കണ്ണൂർ ജില്ലയിലാണ്‌ അഴീക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എഴുത്തുകാരനും ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ സുകുമാർ അഴീക്കോട് ഇവിടെ ജനിച്ചതെന്നതിനാൽ പ്രശസ്തമാണ് ഈ ഗ്രാമം. അറബിക്കടലിനു അഭിമുഖമായി നില കൊള്ളുന്ന ഈ പ്രദേശം കണ്ണൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്‌.

ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ ചിറയ്ക്കൽ, അറക്കൽ എന്നീ രണ്ടു രാജ കുടുംബങ്ങളാണ് ഈ പ്രദേശം ഭരിച്ചിരുന്നത്. കേരളത്തിൽ ഉണ്ടായിരുന്ന ഒരേയൊരു മുസ്ലീം രാജകുടുംബമാണ് അറക്കൽ.

ജന വിഭാഗം

തിരുത്തുക

അഴീക്കോട് ഗ്രാമപ്രദേശത്തുള്ളവർ പലവിധമായ നിത്യവൃത്തികളിൽ ഏർപ്പെടുന്നവരാണ്. മീൻ പിടുത്തക്കാർ, ചെറുകിട കച്ചവടക്കാർ, ഗവേർമ്മെന്റ് ഉദ്യോഗസ്ഥർ, ബീഡി തെറുപ്പ് തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, കൃഷിക്കാർ എന്നിവരാണ് നല്ലൊരു പങ്കും. ഇതു കൂടാതെ നല്ലൊരു ജനസംഖ്യ ഗൾഫ് മേഖലയിലും ജോലി ചെയ്ത് വരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് സ്ഥിര താമസമാക്കിയ അസംഖ്യം ജനങ്ങളും ഈ ഗ്രാമ പ്രദേശത്തുണ്ട്.

ഇടത്തരം ജനവിഭാഗമാണ് അഴീക്കോട് ഗ്രാമ പ്രദേശത്ത് കൂടുതലായി ഉള്ളതെങ്കിലും, മത്സ്യബന്ധന തൊളിലാളികൾ കൂടുതാലായി താമസിക്കുന്ന കടൽപ്പുറ മേഖലയിൽ പാവപ്പെട്ട ജനവിഭാഗത്തിനാണ് കൂടുതൽ പ്രാതിനിധ്യം[അവലംബം ആവശ്യമാണ്].

ഭാഷയും മതവിഭാഗങ്ങളും

തിരുത്തുക

മലയാളമാണ് ഈ പ്രദേശത്തിന്റെ സംസാരഭാഷ. ഹിന്ദു മതവും മുസ്ലീം മതവുമാണ് ഈ ഗ്രാമത്തിലെ മുഖ്യ മത വിഭാഗങ്ങൾ. കഴിഞ്ഞ ചില ദശാബ്ദങ്ങളായി ട്രാവൻ‌കൂർ-കൊച്ചി മേഖലയിൽ നിന്നുള്ള കത്തോലിക്കൻ ക്രിസ്ത്യൻ മതവിഭാഗവും ഈ ഗ്രാമത്തിൽ വർദ്ധിച്ചു വരുന്നതായി കാണപ്പെടുന്നു.[അവലംബം ആവശ്യമാണ്]

തീയർ എന്ന വിഭാഗത്തിൽ പെട്ടവരാണ് ഈ പ്രദേശത്തെ ഹിന്ദുക്കളിൽ കൂടുതലും. മാപ്പിളമാർ എന്ന് വിളിക്കപ്പെടുന്ന മുസ്ലീം ജന വിഭാഗമാണ് ഈ പ്രദേശത്ത് പ്രചാരം കൊണ്ട് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. കേരളത്തിലെ ഒരേയൊരു മുസ്ലീം രാജ കുടുംബമായ അറയ്ക്കൽ തറവാടിന്റെ സാന്നിദ്യം കൊണ്ട് ശ്രദ്ധേയമാണ് അഴീക്കൽ. കണ്ണൂർ ജില്ലയിലെ മുസ്ലീം ചരിത്രത്തിൽ ഈ കുടുംബത്തിന് എടുത്ത് പറയത്തക്ക സ്ഥാനമുണ്ട്. ക്രിസ്തുമത പ്രചാരകനായ വിശുദ്ധ തോമസ് പുണ്യാളൻ ക്രിസ്തുവർഷം 52-ൽ കേരളത്തിൽ എത്തിയെങ്കിലും, പതിനഞ്ചാം നൂറ്റാണ്ടിൽ പറങ്കികൾ (പോർച്ചുഗീസുകാർ) വന്നതിനു ശേഷമാണ് കണ്ണൂരിൽ ക്രിസ്തുമതത്തിനു വേരോട്ടമുണ്ടായത്[അവലംബം ആവശ്യമാണ്]. ഇവിടുത്തെ ക്രിസ്ത്യാനികൾ നാലു പ്രധാന പള്ളികൾക്ക് കീഴിൽ വരുന്നു. സിറിയൻ മലബാർ പള്ളി, ലാറ്റിൻ കത്തോലിക്ക പള്ളി, ചർച്ച് ഓഫ് സൌത്ത് ഇന്ത്യ, ഓർത്തോഡോക്സ് സിറിയൻ പള്ളി എന്നിവയാണവ.

ജലസേചനം

തിരുത്തുക

ഈ പഞ്ചായത്തിൽ നിലവിലുള്ള പലവിധ ചെറുകിട ജലസേചന പദ്ധതികൾ ഈ ഗ്രാമത്തിലെ കർഷകർക്ക് ആശ്വാസമാകുന്നു. മിക്ക ജലസേചന പദ്ധതികൾക്കും പഞ്ചായത്തിൽ നിന്നുള്ള ധന സഹായം ലഭിക്കുന്നുണ്ട്. ജലസേചനത്തിനായി കനാലുകളും വളരെ അധികം ഉപയോഗിക്കപ്പെടുന്നു. ഈ ജലസേചന പദ്ധതികളും ആദായകരമായ കൂട്ടു കൃഷിയും മൂലം ഈ ഗ്രാമത്തിലെ നെൽപ്പാടങ്ങൾ 75 ഹെക്റ്ററിൽ നിന്ന് 102 ഹെറ്ററായി ഉയർന്നിട്ടുണ്ട്.

വിദ്യാഭ്യാസം

തിരുത്തുക

നിരക്ഷരകരുടെ സഹായത്തിനായി പീപ്പിൾ ലിറ്ററസി പ്രോഗ്രാം ഈ ഗ്രാമത്തിൽ ഉള്ളത് അക്ഷരം പഠിക്കാ‍ൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരളവ് വരെ ആശ്വാസമാണ്.

ആണുങ്ങൾ പെണ്ണുങ്ങൾ ആകെ
പൊതുവായി 22195 23754 45949
വിദ്യാസമ്പന്നർ 19046 20534 39580
അക്ഷരാഭ്യാസമില്ലാത്തവർ 3149 2828 6977

വിദ്യാലയങ്ങൾ

തിരുത്തുക
 • ലോവർ പ്രൈമറി: 9
 • അപ്പർ പ്രൈമറി: 4
 • ഹൈ സ്കൂൾ: 2
 • ഹയർ സെക്കന്ററി സ്കൂൾ: 2
 • പ്രൈമറി വിദ്യാലയങ്ങളിൽ 3450 വിദ്യാർത്ഥികൾ, 133 അദ്ധ്യാപകർ
 • ഹൈ സ്കൂൾ തലത്തിൽ 2886 വിദ്യാർത്ഥികൾ, 105 അദ്ധ്യാപകർ

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നുമില്ല.

തിരുത്തുക

വ്യവസായ സ്ഥാപനങ്ങൾ

തിരുത്തുക

കൈത്തറി വ്യവസായത്തിലും, ബീഡി തെറുപ്പ് വ്യവസായത്തിലും ഒരുപാടു പേർ ജോലി ചെയ്തിരുന്ന നാടാണ് അഴീക്കോട്. പൂതപ്പാറയിൽ ഉള്ള വാസുലാൽ ഇന്റസ്റ്റ്രീസ് ആണ് ഇന്ന് അഴീക്കോട് ഗ്രാമ പഞ്ചായത്തിൽ കൈത്തറി മേഖലയിൽ ഉള്ള മുഖ്യ സ്ഥാപനം. അഴീക്കോട് പഞ്ചായത്തിനു തൊട്ടു നിൽക്കുന്ന വളപട്ടണം പഞ്ചായത്തിൽ ഒരുപാട് ചെറുകിട വ്യവസായങ്ങളും വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് എന്നീ വൻ‌കിട സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. അഴീക്കോട് മേഖലയിൽ നിന്നുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നതിൽ അധികവും. പ്രഖ്യാപിത ടെക്സ്റ്റൈൽ പാർക്ക് രൂപീകൃതമാകുന്നതോടു കൂടി അഴീക്കോട് മേഖലയിലെ കൈത്തറി മേഖല പുരോഗതി പ്രാപിക്കുമെന്ന് കരുതപ്പെടുന്നു.

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചില വനിതാസഹകരണസംഘങ്ങൾ

 • അഴീക്കോട് മൾട്ടിവുമൺസ് ഗാർമെന്റ്സ്
 • കോ-ഓപ്പറേറ്റീവ് ഗാർമെന്റ്സ്, വൻ‌കുളത്ത് വയൽ
 • അഴീക്കോട് സൌത്ത് വില്ലേജ് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
 • അഴീക്കോട് നോർത്ത് വില്ലേജ് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
 • അഴീക്കോട് വുമൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

കലയും സംസ്കാരവും

തിരുത്തുക

തെയ്യം അഴീക്കോട് ജില്ലയിൽ പ്രചാരത്തിലുള്ള കലകളിൽ മുന്നിട്ട് നിൽക്കുന്നു. ചിറയ്ക്കൽ രാജ കുടുംബം തെയ്യത്തിനെ അളവറ്റ് പ്രോത്സാഹിപ്പിച്ചിരുന്നു. ചിറയ്ക്കലിൽ ഇപ്പോഴും എല്ലാ വർഷവും കളിയാട്ടം കൊണ്ടാടാറുണ്ട്. കാവുകളും അമ്പലങ്ങളും കൊണ്ട് സമ്പന്നമാണ് അഴീക്കൽ. മിക്ക കാവുകളിലും എല്ലാ വർഷവും തെയ്യം കൊണ്ടാടാറുണ്ട്. കാവും അമ്പലവും ഒരേ വളപ്പിൽ തന്നെയുള്ള അമ്പലം എന്ന അപൂർവ്വ ബഹുമതിയുള്ള പുതിയ കാവ് ഭഗവതി ക്ഷേത്രം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്സവവും തെയ്യവും ഒന്നിച്ച് കാണാൻ അതുകൊണ്ടു തന്നെ ഈ അമ്പലത്തിൽ അവസരം ലഭിക്കുന്നു. കാൽപ്പന്തു കളി, ക്രിക്കറ്റ് എന്നീ കായിക വിനോദങ്ങളും ഈ ഗ്രാമത്തിൽ വളരെ അധികം പ്രചാരത്തിലുണ്ട്. കേരളോത്സവം എന്ന യുവ ജനോത്സവവും അഴീക്കലിൽ എല്ലാ വർഷവും നടത്തി വരുന്നു.

വിനോദസഞ്ചാരം

തിരുത്തുക
 
ചാലിൽ ബീച്ചിലെ ഉദ്യാനത്തിലുള്ള പ്രതിമ “അമ്മയും കുഞ്ഞും ചിപ്പിയും”. ശിൽപി - ബാലൻ താനൂർ.

അഴീക്കോടിൽ രണ്ട് കടൽ പുറങ്ങളാണുള്ളത്. മീൻ‌കുന്ന് ബീച്ചും, ചാലിൽ ബീച്ചും. ഇവ രണ്ടും കണ്ണൂർ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. ചാലിൽ കുട്ടികൾക്കായി ഒരു ഉദ്യാനവും പണികഴിക്കപ്പെട്ടിട്ടുണ്ട്.

അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ഓരോ വാർഡിനും ഓരോ കൌൺസിലർ ഉണ്ട്. ഈ വാർഡ് കൌൺസിലർമാരാണ് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

കണ്ണൂർ ജില്ലയിലെ പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിൽ അഴീക്കോടും ഉൾപ്പെടുന്നു. കെ.വി സുമേഷ് (CPIM ) ആണ് അഴിക്കോട് മണ്ഡലത്തെ കേരള നിയമസഭയിൽ പ്രധിനിധീകരിക്കുന്നത്.

== ആരോഗ്യരംഗം ==

അഴീക്കോട് ഗ്രാമപഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രവും, ഒരു ആയുർവേദ ഡിസ്പെൻസറിയും ഒരു ഹോമിയോപ്പതി ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

എന്റെ ഗ്രാമം-അഴീക്കോട്‌ Archived 2009-01-07 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=അഴീക്കോട്,_കണ്ണൂർ&oldid=3837985" എന്ന താളിൽനിന്ന് ശേഖരിച്ചത്