2015-ലെ അരുവിക്കര ഉപതെരഞ്ഞെടുപ്പ്
2015-ൽ അരുവിക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പ്
(അരുവിക്കര ഉപതെരഞ്ഞെടുപ്പ്, 2015 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്ഥാന നിയമസഭാ സ്പീക്കറും അരുവിക്കര നിയമസഭാമണ്ഡലത്തിലെ എം.എൽ.എ-യുമായിരുന്ന ജി. കാർത്തികേയന്റെ മരണത്തെ തുടർന്ന് 2015-ൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു അരുവിക്കര ഉപതെരെഞ്ഞെടുപ്പ്, 2015. 2015 ജൂൺ 27-നു നടന്ന ഉപതെരഞ്ഞെടുപ്പിൽ 77.35% പോളിംഗ് രേഖപ്പെടുത്തിയിരുന്നു.[1] നിലവിലെ യു.ഡി.എഫ് ഗവൺമെന്റിന്റെ വിലയിരുത്തലാവും എന്ന് കരുതുന്നതിനാൽ ഈ ഉപതെരെഞ്ഞെടുപ്പിന് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം
തിരുത്തുകജൂൺ 30-നു നടന്ന വോട്ടെണ്ണലിൽ[2] യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മത്സരിച്ച പ്രമുഖ സ്ഥാനാർഥികളും നേടിയ വോട്ടുകളും
തിരുത്തുകക്ര. | പേര് | മുന്നണി / പാർട്ടി | നേടിയ വോട്ട് [3] |
---|---|---|---|
1. | കെ.എസ്. ശബരീനാഥൻ | യു.ഡി.എഫ് | 56448 |
2. | എം. വിജയകുമാർ | എൽ.ഡി.എഫ് | 46320 |
3. | ഒ. രാജഗോപാൽ | ബി.ജെ.പി | 34194 |
4. | നോട്ട | 1430 | |
5. | കെ. ദാസ് | സ്വത. (എ.സി.ഡി.എഫ്) | 1197 |
6. | പൂന്തുറ സിറാജ് | പി.ഡി.പി | 703 |
അവലംബം
തിരുത്തുക- ↑ http://www.manoramaonline.com/news/kerala/aruvikkara-polling.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-30. Retrieved 2015-06-17.
- ↑ "അരുവിക്കരയും കടന്ന് യു.ഡി.എഫ്: ശബരീനാഥിന് വൻവിജയം". മാതൃഭൂമി. 30 ജൂൺ 2015. Archived from the original on 2015-06-30. Retrieved 30 ജൂൺ 2015.
{{cite news}}
: Cite has empty unknown parameter:|9=
(help)