ഒരു ഗ്രീക്ക് തത്ത്വചിന്തകനാണ്‌ അരിസ്തോതെലിസ് (ഗ്രീക്ക്: Ἀριστοτέλης Aristotélēs, [aristotélɛːs] ഇംഗ്ലീഷ്:/ˈærɪstɒtəl/;[1] ഹിന്ദി:अरस्तु അറബി:ارسطو) (ബി.സി.ഇ. 384 - 322) . അലക്സാണ്ടർ ചക്രവർത്തി അരിസ്റ്റോട്ടിലിന്റെ ശിഷ്യനും, വിഖ്യാത ഗ്രീക്ക് ചിന്തകൻ പ്ലേറ്റോ ഗുരുവും ആയിരുന്നു. ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, യുക്തി, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണകൂടം, സന്മാർ‍ഗ്ഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, പ്ലേറ്റോ എന്നിവർക്കൊപ്പം ഗ്രീക്ക് തത്ത്വചിന്തയിലെ മഹാരഥന്മാരിലൊരാളായാണ്‌ അരിസ്തോതലീസിനെ കണക്കാക്കുന്നത്.

അരിസ്തോതലിസ്(Ἀριστοτέλης)
കാലഘട്ടംപുരാതനചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിത
ചിന്താധാരPeripatetic school
Aristotelianism
പ്രധാന താത്പര്യങ്ങൾഭൗതികശാസ്ത്രം, അതിഭൗതികം, കവിത, Theatre, സംഗീതം, Rhetoric, രാഷ്ട്രതന്ത്രം, സർക്കാർ, നീതിശാസ്ത്രം, തർക്കശാസ്ത്രം, Passion
സ്വാധീനിച്ചവർ

ജനനം, വിദ്യാഭ്യാസം

തിരുത്തുക

(ബി.സി.ഇ. 384-ൽ വടക്കൻ ഗ്രീസിലെ സ്റ്റാജിറ എന്ന ഗ്രാമത്തിലാണ് അരിസ്റ്റോട്ടിൽ ജനിച്ചത്‌. അതുകൊണ്ട് അദ്ദേഹത്തെ 'സ്റ്റാജിറക്കാരൻ' (സ്റ്റാജിറൈറ്റ്) എന്നു വിളിക്കാറുണ്ട്.) പിതാവ്‌ ഒരു നാട്ടു വൈദ്യനായിരുന്നു. അച്ഛന്റെ ആഗ്രഹപ്രകാരം വൈദ്യം പഠിച്ചെങ്കിലും ഇടക്ക്‌ വെച്ച്‌ അത് നിർത്തി പട്ടാളത്തിൽ ചേർന്നു. സൈനികസേവനവും ഇഷ്ടമാകാഞ്ഞതിനാൽ ഒളിച്ചോടിഏഥൻസിലെത്തി പ്ലേറ്റോയുടെ ശിഷ്യനായി. പ്ലേറ്റോയുടെ കലാശാലയായ അക്കാഡമയിൽ പഠിച്ച് അരിസ്റ്റോട്ടിൽ എല്ലാ വിഷയങ്ങളിലും അറിവ്‌ നേടി.

അദ്ധ്യാപനം, ചിന്ത, രചനകൾ

തിരുത്തുക

മാസിഡോണിയായിലെ അന്നത്തെ ചക്രവർത്തി ഫിലിപ്പ്‌ രാജാവ്‌ തന്റെ മകൻ അലക്സാണ്ടറിനെ പഠിപ്പിക്കാൻ അരിസ്റ്റോട്ടിലിനെ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച അരിസ്റ്റോട്ടിൽ അലക്സാണ്ടറുടെ ഗുരുവായി. അദ്ദേഹം ശാസ്ത്രം, കല, സാഹിത്യം, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളിൽ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു. തന്റെ ഗുരുവായ പ്ലേറ്റോയുടെ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങൾ. പ്ലേറ്റോ ആദർശവാദിയായിരുന്നപ്പോൾ അരിസ്റ്റോട്ടിൽ പ്രയോഗികവാദിയായിരുന്നു. ഗുരുവിന്റെ അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കാനും അദ്ദേഹം മടിച്ചില്ല. ശാസ്ത്രത്തെ പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം, രാജ്യതന്ത്രം, തത്വശാസ്ത്രം എന്നിങ്ങനെ തരം തിരിച്ചത്‌ അരിസ്റ്റോട്ടിലാണ്‌. അദ്ദേഹത്തിന്റെ കാവ്യശാസ്ത്രം ](പോയറ്റിക്സ്‌) (ലോകപ്രശസ്തമായ ഒരു കൃതിയാണ്‌. സന്മാർഗ്ഗശാസ്ത്രത്തെക്കുറിച്ചെഴുതിയ നിക്കോമാക്കിയൻ എത്തിക്സും പ്രസിദ്ധമാണ്.]

വംശീയത, സ്ത്രീകളുടെ പദവി എന്നിങ്ങനെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വിവാദവിധേയമാണ്[2]. [[]]==കോർപസ് അരിസ്റ്റോട്ടിലിക്കം == അരിസ്റ്റോട്ടിലിന്റെ ഒട്ടേറെ രചനകൾ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ലഭ്യമായവ കോർപസ് അരിസ്റ്റോട്ടിലിക്കം എന്ന പേരിൽ സംഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ഇമ്മാന്വൽ ബെക്കർ എന്ന ഭാഷാശാസ്ത്രജ്ഞൻ രചനകളെ വിഷയാടിസ്ഥാനത്തിൽ തരംതിരിച്ച് താളുകളായി ക്രമീകരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ രചനകളെപ്പറ്റി പരാമർശിക്കുമ്പോൾ സൗകര്യത്തിനായി ബെക്കർ നമ്പർ നല്കപ്പെടുന്നു. എന്നാൽ ചില രചനകൾ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെന്നും അരിസ്റ്റോട്ടിലിന്റേതല്ലാത്ത മറ്റു ചിലവ കോർപസ് അരിസ്റ്റോട്ടിലിക്കത്തിൽ കടന്നു കൂടിയിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. [3]. രചനകളുടെ ഒന്നിച്ചും വേറിട്ടുമായി, പഴയതും പുതിയതുമായ അനേകം ഇംഗ്ലീഷു പരിഭാഷകൾ ലഭ്യമാണ്. [4]

Bekkar No Greek English Malayalam
1a Categoriae Categories വർഗങ്ങൾ
16a De Interpretatione On Interpretations വ്യാഖ്യാനങ്ങൾ
24a,71a Analytica Priora, Analytica Posteriora Prior Analysis, Posterior Analysis പൂർവാപര വിശ്ലേഷണങ്ങൾ
100a Topica Topics വിഷയങ്ങൾ
164a De Sophisticis Elenchis Sophistical Refutations അബദ്ധന്യായങ്ങൾ (വിതണ്ഡവാദങ്ങൾ) നിരാകരിക്കൽ
184a Physica Physics ഭൗതികശാസ്ത്രം
268a De Caelo On the Heavens
314a De Generatione et Corruptione On Generation and Corruption
338a Meteorologica Meterology
402a De Anima About the Soul ആത്മാവിനെപ്പറ്റി
436a De Sensu et Sensibilibus On sense and sensibilia ഇന്ദ്രിയാനുഭവങ്ങൾ
449b De Memoria et Reminiscentia On Mewmory and Recollection ഓർമശക്തിയും ഓർമകളും
453b De Somno et Vigilia On being asleep and Alert ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും
458a De Insomniis On dreams സ്വപ്നങ്ങളെപ്പറ്റി
462b De Divinatione per Somnum On Divinations in Sleep സ്വപ്നദർശനങ്ങൾ
464b De Longitudine et Brevitate Vitae On Life span ദീർഘായുസ്സും അല്പായുസ്സും
467b De Juventute et Senectute, De Vita et Morte, De Respiratione On Youth,old age, life death and breathing യുവത്വം, വാർധക്യം, ജീവിതം,മരണം. ശ്വസനം
486a Historia Animalium History of animals
639a De Partibus Animalium On the Parts of Animals
698a De Motu Animalium On the Moement of animals
704a De Incessu Animalium On the Gait of animals
715a De Generatione Animalium On the generation of animals
980a Metaphysica Metaphysics [5]
1094a Ethica Nicomachea Nicomachean Ethics നിക്കോമിയൻ നൈതികത
1214a Ethica Eudemia Eudemian Ethics യൂഡെമിയൻ നൈതികത
1252a Politica Politics[6] രാഷ്ട്രീയം
1354a Ars Rhetorica Rhetorics വാഗ്പാടവം( അലങ്കാരശാസ്ത്രം)
1447a Ars Poetica Poetics കാവ്യശാസ്ത്രം

പ്ലേറ്റോയും അരിസ്റ്റോട്ടിലും

തിരുത്തുക
 
അക്കാദമിയിൽ സം‌വാദത്തിലേർപ്പെട്ടിരിക്കുന്ന പ്ലേറ്റോയും അരിസ്റ്റോട്ടിലും, നവോത്ഥാനചിത്രകാരൻ റഫേലിന്റെ ഭാവനയിൽ

[അരിസ്റ്റോട്ടിൽ തന്റെ ഗുരുവായിരുന്ന പ്ലേറ്റോയുടെ ചിന്തയിലെ പല നിലപാടുകളുമായും വിയോജിപ്പിലായിരുന്നു. മാതൃകകളുടെ സിദ്ധാന്തം ](Theory of forms) [1തുടങ്ങി പ്ലേറ്റോയുടെ തത്ത്വചിന്തയിലെ പല മൗലിക ആശയങ്ങളേയും അരിസ്റ്റോട്ടിൽ നിരാകരിച്ചു. തീരെ ലളിതവത്കരിച്ചതെന്നു പറയാവുന്ന താരതമ്യത്തിൽ, പ്ലേറ്റോ ആശയവാദിയും അരിസ്റ്റോട്ടിൽ യാഥാർത്ഥ്യവാദിയും ആയിരുന്നു എന്ന് പറയാറുണ്ട്. അക്കാദമിയിൽ പ്ലേറ്റോയും അരിസ്റ്റോട്ടിലും]സം‌വാദത്തിലേർപ്പെട്ടിരിക്കുന്നത് ചിത്രീകരിക്കുന്ന നവോത്ഥാനചിത്രകാരൻ റഫേലിന്റെ ചിത്രം പ്രസിദ്ധമാണ്]. [7] (ഇരുവരുടേയും അംഗവിക്ഷേപങ്ങൾ അവരുടെ നിലപാടുകളിലെ വ്യത്യാസം വെളിപ്പെടുത്തുന്നു.)----......

ആശയവാദിയായ ഗുരു മുകളിലേക്കു വിരൽ ചൂണ്ടിയിരിക്കുമ്പോൾ, യാഥാർത്ഥ്യവാദിയായ അരിസ്റ്റോട്ടിൽ വലം കൈപ്പത്തി ഭൂമിക്കു സമാന്തരമാക്കി നിർത്തിയിരിക്കുന്നു.


പ്ലേറ്റോയും അരിസ്റ്റോട്ടിലും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ഏകദേശരൂപം, പ്രഖ്യാത ചരിത്രകാരൻ വിൽ ഡുറാന്റിന്റെ ഈ വർണ്ണനയിൽ നിന്ന് ലഭിക്കും:-


ജീവിതാന്ത്യം

തിരുത്തുക

[ഏഥൻസുകാർ ഏറെ ഇഷ്ടപ്പെടാതിരുന്ന അലക്സാണ്ടർ ചക്രവർത്തിയെ ന്യായീകരിച്ച്‌ പ്രസംഗങ്ങൾ നടത്തിയ അരിസ്റ്റോട്ടിലിന്‌ ധാരാളം ശത്രുക്കൾ ഉണ്ടായി. അലക്സാണ്ടറുടെ മരണശേഷം ഏഥൻസിൽ തുടരുന്നത് അപകടകരമാണെന്നു തോന്നിയപ്പോൾ അരിസ്റ്റോട്ടിൽ ഏഥൻസ്‌ വിട്ടു. നേരത്തേ ഏഥൻസുകാർ പ്ലേറ്റോയുടെ ഗുരുവായിരുന്ന തത്ത്വചിന്തകൻ സോക്രട്ടീസിനെ വധിച്ചതിനെ ഓർ‍മ്മിപ്പിച്ച്, ഏഥൻസുകാർ തത്ത്വചിന്തക്കെതിരെ രണ്ടുവട്ടം പാതകം ചെയ്തവരായിക്കാണാൻ താൻ ആഗ്രിഹിക്കുന്നില്ലെന്നു പറഞ്ഞാണ് അദ്ദേഹം ഏഥൻസിൽ നിന്നു പോയത്. ബി.സി.ഇ. 322-ൽ അറുപത്തിരണ്ടാം വയസ്സിൽ അരിസ്റ്റോട്ടിൽ മരണമടഞ്ഞു.

പ്ലേറ്റോയുടെ കലാശാലയായ അക്കഡമി പോലെ പ്രസിദ്ധമായിരുന്നു അരിസ്റ്റോട്ടലിന്റെ കലാശാലയായ 'ലൈസിയ'വും ]


  1. Collins English Dictionary.
  2. "അരിസ്റ്റോട്ടിൽ: പൊളിറ്റിക്സ്". Iep.utm.edu. 27 ജൂലൈ 2005. Retrieved 23 ഒക്ടോബർ 2013.
  3. Corpus Aristotelicum
  4. Aristotle Works translated under the editorship of W.H Ross|
  5. Metaphysics of Aristotle translated by John H M'Mhon. George Bell & Sons, London. 1894. {{cite book}}: External link in |title= (help)
  6. Aristotle's Politics translated by H.W Davis. Oxforf Clarendon Press. 1916. {{cite book}}: External link in |title= (help)
  7. http://en.wikipedia.org/wiki/Image:Sanzio_01.jpg
  8. Will Durant - The Story of Philosophy - പുറം 42

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ അരിസ്റ്റോട്ടിൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അരിസ്റ്റോട്ടിൽ&oldid=4093646" എന്ന താളിൽനിന്ന് ശേഖരിച്ചത്