അയ്മനം
9°37′29″N 76°29′06″E / 9.6246600°N 76.4851070°E കോട്ടയം ജില്ലയിലെ സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്താണ് അയ്മനം. കോട്ടയം പട്ടണത്തെ അതിരിട്ടു നിൽക്കുന്ന മീനച്ചിലാറിന്റെ മറുകരയാണ് ഈ ഗ്രാമം.
അയ്മനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kottayam |
ഏറ്റവും അടുത്ത നഗരം | Kottayam |
ജനസംഖ്യ • ജനസാന്ദ്രത |
35,562 • 1,185/കിമീ2 (1,185/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 30 km² (12 sq mi) |
ഭൂമിശാസ്ത്രം
തിരുത്തുകഗ്രാമത്തിൻ്റെ പടിഞ്ഞാറ്, കുമരകത്തിനടുത്തായി സ്ഥിതിചെയ്യുന്ന വേമ്പനാട് കായിലിലേയ്ക്കാണ് മീനച്ചിൽ നദി ഒഴുകുന്നത്. പതിവായി മഴക്കാലമായ ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇവിടെ വെള്ളപ്പൊക്കമുണ്ടാകുന്നു. ഗ്രാമത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും നെൽവയലുകളാണ്. ആർപ്പൂക്കര, കുമാരനല്ലൂർ, തിരുവാർപ്പ്, കുമരകം എന്നീ ഗ്രാമങ്ങളും കോട്ടയം മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന ഗ്രാമത്തിന്റെ അതിർത്തികൾ കൂടുതലും നദികളാലും കനാലുകളാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു.
എത്തിച്ചേരാൻ
തിരുത്തുകകോട്ടയം പട്ടണത്തിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
സാഹിത്യത്തിൽ
തിരുത്തുകഅരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത നോവലായ ഗോഡ് ഓഫ് സ്മോൾ തിംഗ്സിലെ പ്രധാന കഥാഭാഗം നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അയ്മനം ഗ്രാമത്തിലാണ്.
ശ്രദ്ധേയരായ വ്യക്തികൾ
തിരുത്തുക- അരുന്ധതി റോയ് - എഴുത്തുകാരി
- അയ്മനം ജോൺ - എഴുത്തുകാരൻ
- എൻ.എൻ. പിള്ള - നാടക-സിനിമാ കലാകാരൻ.
- വിജയരാഘവൻ (നടൻ) - മലയാള ചലച്ചിത്ര നടൻ.
- മേരി റോയ് - വിദ്യാഭ്യാസ പ്രവർത്തകയും വനിതകളുടെ അവകാശ പ്രവർത്തകയും