കുമാരനല്ലൂർ
9°37′0″N 76°31′0″E / 9.61667°N 76.51667°E കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ഒരു പ്രദേശമാണ് കുമാരനല്ലൂർ. കുമാരനല്ലൂർ ദേവി ക്ഷേത്രവും അവിടുത്തെ തൃക്കാർത്തിക മഹോത്സവവും വളരെ പ്രശസ്തമാണ്. കുമാരനല്ലൂരിനു അഞ്ചു കിലോമീറ്റർ മാറിയാണ് കോട്ടയം നഗരഹൃദയം. ക്ഷേത്രം നിലവിൽ വരുന്നതിനു മുൻപ് ഈ പ്രദേശം തിങ്കൾ കാട് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് [അവലംബം ആവശ്യമാണ്]. പിന്നീട് ഇന്ദു കാനനം എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ദേവി ക്ഷേത്രം നിലവിലിരിക്കുന്ന സ്ഥലത്ത് യഥാർത്ഥത്തിൽ ഒരു കുമാര (സുബ്രഹ്മണ്യ) ക്ഷേത്രം ആയിരുന്നു വരേണ്ടത്. അങ്ങനെ കുമാരൻ അല്ല ഊരിൽ എന്ന അർത്ഥത്തിൽ കുമാരനല്ലൂർ എന്നപേർ ലഭിച്ചു.[അവലംബം ആവശ്യമാണ്]
കുമാരനല്ലൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ഏറ്റവും അടുത്ത നഗരം | കോട്ടയം |
ലോകസഭാ മണ്ഡലം | കോട്ടയം |
ജനസംഖ്യ • ജനസാന്ദ്രത |
42,481 • 3,268/km2 (8,464/sq mi) |
സ്ത്രീപുരുഷ അനുപാതം | 1000:1016 ♂/♀ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 13 km² (5 sq mi) |
കുമാരനല്ലൂർ ഭഗവതിക്ഷേത്രം
തിരുത്തുകകേരളത്തിലെ നൂറ്റെട്ടു ദുർഗാലയങ്ങളിൽ (ദുർഗ പ്രതിഷ്ഠയുള്ള ക്ഷേത്രം) ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ഭഗവതീക്ഷേത്രം. ചരിത്രമനുസരിച്ചും പുരാണമനുസരിച്ചും 2400-ൽ പരം വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു പറയപ്പെടുന്നു. കേരളത്തിൽ വളരെ ചുരുക്കം കാൺപ്പെടുന്ന 'ശ്രീചക്ര' രീതിയിൽ പണികഴിപ്പിച്ച ശ്രീകോവിലും നാലമ്പലവും ക്ഷേത്ര ചുവരുകളിലെ ചുമർചിത്രങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. കുമാരനെല്ലൂർ തൃക്കാർത്തിക പ്രസിദ്ധമാണ്.