അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

10°09′N 76°17′E / 10.15°N 76.28°E / 10.15; 76.28 എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അയ്യമ്പുഴ. വടക്ക് മഞ്ഞപ്ര പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകൾ തെക്ക് കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകൾ കിഴക്ക് കുട്ടമ്പുഴ പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്ത് പടിഞ്ഞാറ് മഞ്ഞപ്ര, വേങ്ങൂർ. മലയാറ്റൂർ നീലേശ്വരം പഞ്ചായത്തുകൾ എന്നിവയാണ് അയ്യമ്പുഴ പഞ്ചായത്തിന്റെ അതിരുകൾ. പ്രകൃതിസുന്ദരമായ ഒരു പ്രദേശമാണ് അയ്യമ്പുഴ. വൈവിധ്യമാർന്ന വന്യജീവി സമ്പത്തുകൊണ്ട് നിറഞ്ഞതാണ് അയ്യമ്പുഴ. കാട്ടുപന്നി, കടുവ, കുറുക്കൻ, ചെന്നായ്, മ്ളാവ്, മുള്ളൻപ്പന്നി, ഉടുമ്പ്, ഈനാംമ്പേച്ചി, കുരങ്ങ്, മരപ്പട്ടി, മാൻ എന്നിവയും വളരെ അപൂർവമായി കാട്ടാനകളും ഇവിടെ ഉണ്ട്. [1]

അയ്യമ്പുഴ
Map of India showing location of Kerala
Location of അയ്യമ്പുഴ
അയ്യമ്പുഴ
Location of അയ്യമ്പുഴ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം ചാലക്കുടി
നിയമസഭാ മണ്ഡലം അങ്കമാലി
ജനസംഖ്യ 15,620 (2001)
സ്ത്രീപുരുഷ അനുപാതം 952 /
സാക്ഷരത 89.12%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/ayyampuzhapanchayat

ചരിത്രം

തിരുത്തുക

1980-കളിൽ മഞ്ഞപ്ര പഞ്ചായത്ത് വിഭജിച്ചാണ് അയ്യമ്പുഴക്ക് രൂപം കൊടുത്തത്. ചുള്ളി ചീനം ചിറ, അമലാപുരം, പാണ്ടുപാറ എന്നീ സ്ഥലങ്ങളിൽ മാത്രമേ ആദ്യകാലങ്ങളിൽ ജനവാസം ഉണ്ടായിരുന്നുള്ളു.കാലടി ആശ്രമത്തിന് സർ.സി.പി.രാമസ്വാമി അയ്യർ പതിച്ചു നൽകിയ പാണ്ടുപാറയിലാണ് ആദ്യമായി ജനവാസം ഉണ്ടാകുന്നത്. എന്നാൽ പിന്നീട് അയ്യമ്പുഴ പ്ലാന്റേഷൻ ആരംഭിച്ചപ്പോൾ അവിടെ ജോലിക്കായെത്തിയ ആളുകൾ അവിടെ തന്നെ താമസമുറപ്പിക്കുകയായിരുന്നു. ഇവർ ഇവിടെ കുടിയേറി താമസിക്കുകയായിരുന്നു. സർക്കാർ പിന്നീട് ഇവർക്ക് പട്ടയം നല്കി. 1971 ൽ മഞ്ഞപ്രയിൽ നിന്ന് പ്ലാന്റേഷനിലേക്ക് റോഡു വന്നതോടെയാണ് ഈ പഞ്ചായത്തിനെക്കുറിച്ച് പുറം ലോകം അറിയാൻ തുടങ്ങിയത്.[2]

ജീവിതോപാധി

തിരുത്തുക

കൃഷി തന്നെയാണ് പ്രധാന ജീവിതോപാധി. പരന്നു കിടക്കുന്ന പ്ലാന്റേഷൻ വിവിധ വിളകളുടെ ഒരു സംഗമമാണ്. ഇവിടുത്തെ മണ്ണിൽ ചോര നീരാക്കിയാണ് ആളുകൾ ജീവിക്കുന്നത്. മത്സ്യബന്ധനം ചെറിയരീതിയിലുണ്ട്. ചാലക്കുടി ആറിന്റെ തീരത്ത് താമസിക്കുന്നതിനാൽ ഇത് നിത്യവൃത്തിക്കായി തെരഞ്ഞെടുത്തവരും ഉണ്ട്. എന്നാൽ മത്സ്യബന്ധനം ഒരു വ്യവസായമല്ല.

വാർഡുകൾ

തിരുത്തുക
 1. വെറ്റിലപ്പാറ
 2. അതിരപ്പിള്ളി
 3. കല്ലാല
 4. കുന്തിരി
 5. കണ്ണിമംഗലം
 6. ഉപ്പുകല്ല്
 7. ചാത്തക്കുളം
 8. അമലാപുരം
 9. കോല്ലക്കോട്
 10. കുറ്റിപ്പാറ
 11. ചുള്ളി
 12. ഒലിവേലി
 13. അയ്യമ്പുഴ

ആരാധനാലയങ്ങൾ

തിരുത്തുക
 • കുളിരാംതോട് മഹാദേവ ക്ഷേത്രം
 • പോട്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
 • പുള്ളോപ്പാറ അശ്വാരൂഢ ധർമ്മശാസ്താ ക്ഷേത്രം.
 • തട്ടുപാറ സെന്റ് തോമസ് ചർച്ച്.
 • സെന്റ് മേരീസ് ചർച്ച് അയ്യമ്പുഴ
 • സെന്റ് ജോർജ്ജ് ചർച്ച് ചുള്ളി
 • സെന്റ് ജോസഫ് ചർച്ച് കുട്ടിപാര
 • സെൻ്റ് മാർട്ടിൻ ചർച്ച് കണ്ണിമംഗലംശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം താണിക്കോട്

സെൻ്റ് ജോസഫ് ചർച്ച് ഉദയപുരം ( ചാത്തക്കുളം)

സ്ഥിതിവിവരകണക്കുകൾ

തിരുത്തുക
സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് അങ്കമാലി
വിസ്തീർണ്ണം 231.39
വാർഡുകൾ 13
ജനസംഖ്യ 15620
പുരുഷൻമാർ 8002
സ്ത്രീകൾ 7618
 1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2010-09-24 at the Wayback Machine. അയ്യമ്പുഴ പൊതു വിവരങ്ങൾ.
 2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine. അയ്യമ്പുഴ ചരിത്രം