അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ഇടുക്കി ജില്ലയിലെ പുരാതന ക്ഷേത്രം

കേരളത്തിൽ ഇടുക്കി ജില്ലയിൽ ഇടുക്കി ജലാശയത്തിന് അരികിലായി അയ്യപ്പൻ കോവിൽ പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധപ്പെട്ടിരുന്നതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിക്കുന്നു.

അയ്യപ്പൻകോവിൽ ശാസ്താ ക്ഷേത്രം
അയ്യപ്പൻകോവിൽ ക്ഷേത്രം
അയ്യപ്പൻകോവിൽ ക്ഷേത്രം
പേരുകൾ
ശരിയായ പേര്:പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രം അയ്യപ്പൻകോവിൽ
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:ഇടുക്കി ജില്ല
സ്ഥാനം:അയ്യപ്പൻകോവിൽ
ഉയരം:726 മീ (2,382 അടി)
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശാസ്താവ്
വാസ്തുശൈലി:ദ്രാവിഡ വാസ്തുവിദ്യ

ഐതിഹ്യം

തിരുത്തുക

സഹ്യാദ്രിയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അഞ്ചു ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണിത്. ചില കഥകളിൽ ഈ ക്ഷേത്രം പഞ്ചശാസ്താക്ഷേത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല; പകരം കാന്തമല എന്നാണ് കാണുന്നത്. കാന്തമലയിൽ ശിവചൈതന്യമാണ്, ശബരിമലയ്ക്ക് നിലയ്ക്കൽ എന്ന പോലെയാണ് അച്ചൻകോവിലിന് കാന്തമല. മറ്റു ചില കഥകളിൽ പഞ്ചശാസ്താക്ഷേത്രങ്ങളിൽ പൊന്നമ്പലമേട് ഉൾപ്പെടുത്തി ഇരിക്കുന്നു, പൊന്നമ്പലമേട് ശബരിമലയുടെ മൂലസ്ഥാനമാണ്. അത് കൊണ്ട് കുളത്തൂപ്പുഴയും, ആര്യങ്കാവും, അച്ഛൻ കോവിലും, അയ്യപ്പൻ കോവിലും, ശബരിമലയുമാണ് പഞ്ചശാസ്താക്ഷേത്രങ്ങളെന്ന് അനുമാനിക്കാം. ഈ അഞ്ചിടത്തും ശാസ്താവിന്റെ വ്യത്യസ്ത അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയിരിക്കുന്നതെന്നാണ് ഐതിഹ്യം. കുളത്തുപുഴയിൽ ബാല്യം, ആര്യങ്കാവിൽ കൗമാരം, അച്ഛൻകോവിലിൽ ഗൃഹസ്ഥം, അയ്യപ്പൻകോവിലിൽ വാനപ്രസ്ഥം, ശബരിമലയിൽ സന്യാസം.

ചരിത്രം

തിരുത്തുക

പതിനേഴാം നൂറ്റാണ്ടിൽ മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കൻ ഇവിടെ വേട്ടയ്ക്ക് വരുകയും അമ്പലം കാണാൻ ഇടവരുകയും തുടർന്ന് ക്ഷേത്രത്തിനാവശ്യമായ സഹായങ്ങൾ നല്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാണുന്ന ശിലാ ലിഖിതങ്ങൾ ഇതിനുള്ള തെളിവുകളാണ്. ക്ഷേത്രം വകയായി ധാരാളം സ്വത്തുക്കൾ ഉണ്ടായിരുന്നു. അതിൽ പ്രധാനഭാഗം തമിഴ് നാട്ടിലെ ഡിണ്ടികൽ എന്ന സ്ഥലത്തായിരുന്നു. പത്തനംതിട്ട ജില്ലയിൽ ശാസ്താം കണ്ടം (നാറാണം മുഴി പഞ്ചായത്തിൽ) എന്നറിയപ്പെടുന്ന പ്രദേശവും അയ്യപ്പൻ കോവില് വക ആയിരുന്നു എന്നും കേൾക്കുന്നുണ്ട്. ഊരാളി, മലയരയൻ, മന്നാൻ എന്നീ ആദിവാസി ഗോത്രങ്ങളാണ് ഈ ക്ഷേത്രത്തിന്റെ അവകാശികൾ എന്നാണ് പണ്ട് മുതലേയുള്ള വിശ്വാസം.

ഇപ്പോഴത്തെ സ്ഥിതി

തിരുത്തുക

വർഷ കാലത്ത് ഇടുക്കി ജലായശത്തിൽ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രം ജലത്തിനടിയിലാകുന്നു. വേനലിൽ കരയിലൂടെ സഞ്ചരിച്ച് പടികെട്ട് കയറി ക്ഷേത്രത്തിലെത്താം. എന്നാൽ വർഷകാലത്ത് വള്ളങ്ങളിലാണ് ഭക്തർ ക്ഷേത്രത്തിനടുത്ത് അർച്ചനയ്ക്കായി എത്തുന്നത്. റിസർവോയറിൽ ജലം നിറയ്ക്കാൻ തുടങ്ങിയപ്പോൾ (1975ൽ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ക്ഷേത്രം പൊളിച്ച് മാറ്റി അടുത്ത് തന്നെയുള്ള തൊപ്പിപ്പാള എന്ന സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ഇത് ഊരാളി, മന്നാൻ സമുദായങ്ങളുടെ എതിർപ്പിന് ഇടയാക്കി. തുടർന്ന് 2001ൽ ചില സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പൻ കോവിലിൽ ക്ഷേത്രം പുനർനിർമ്മിച്ചു. ഇതിനെതിരേ ബോർഡ് നിയമ നടപടി സ്വീകരിക്കുകയും കേസ് കട്ടപ്പന സബ് കോടതിയിൽ എത്തുകയും ചെയ്തു. എന്നാൽ തൽക്കാലം ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാൻ കേരള ഹൈക്കോടതി അനുവദിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ധാരാളം ഭക്തജനങ്ങളിപ്പോൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്. പുരാതന ക്ഷേത്രത്തിൽ നിന്ന് അയ്യപ്പ സാന്നിധ്യം മാറ്റാനായിട്ടില്ലെന്ന് വിശ്വാസികൾ പറയുന്നു. അയ്യപ്പൻ കോവിൽ ജലാശയത്തിനു കുറുകെ തൂക്കുപാലം നിർമ്മിച്ചതോടെ നിരവധി വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്

നിലവറയും പിന്നിലെ രഹസ്യവും

തിരുത്തുക