അമ്പഴക്കാട് ഫൊറോന പള്ളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 ഓഗസ്റ്റ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയിൽ ചാലക്കുടിയിൽ നിന്ന് 12 കിലോ മീറ്റർ മാറി അഷ്ടമിച്ചിറ കവലയിൽ നിന്ന് രണ്ട് കിലോ മീറ്റർ ദൂരെ കാടുകുറ്റി പഞ്ചായത്തിലെ അമ്പഴക്കാടിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളി (St: Thomas Forane Church,Ambazhakkad). റോമൻ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലാണ് അമ്പഴക്കാട് ഫൊറോന പള്ളി.
ചരിത്രം
തിരുത്തുകപള്ളിയുടെ രേഖകൾ പ്രകാരം [അവലംബം ആവശ്യമാണ്] ഈ പള്ളി എ.ഡി 300 ൽ സ്ഥാപിതമായതാണെന്ന് കാണുന്നു. പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിക്കുകയും 1663 ൽ ഡച്ചുകാർ കൊച്ചി കീഴടക്കുകയും ചെയ്തപ്പോൾ ഈശോസഭക്കാർ വൈപ്പിൻകോട്ടയിലെ സെമിനാരി സെന്റ് പോളിൻറെ നാമധേയത്തിൽ അമ്പഴക്കാട്ടേയ്ക്ക് മാറ്റി സ്ഥാപിച്ചു[അവലംബം ആവശ്യമാണ്]. പിൽക്കാലത്ത് ഈ സെമിനാരി ഇരുന്ന സ്ഥലം സമ്പാളൂർ എന്നപേരിൽ അറിയപെട്ടു. ഇവിടെയാണ് ഹംഗറിക്കാരനായ ജോൺ ഏണസ്റ്റ് ഹാങ്ങ്സിൽഡൺ (അർണോസ് പാതിരി) വൈദികപട്ടം സ്വീകരിച്ചതും അദ്ദേഹത്തിന്റെ കൃതികൾ എഴുതിയതും. സെമിനാരിയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന അച്ചുകൂടത്തിൽ മലയാളത്തിലേയും തമിഴിലേയും ആദ്യകാല കൃതികൾ അച്ചടിച്ചിരുന്നു. 1789-90 കാലഘട്ടത്തിൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ സെമിനാരിയും പ്രസ്സും തകർക്കപ്പെട്ടു[അവലംബം ആവശ്യമാണ്]. പള്ളിയുടെ മൂന്ന് ദിക്കുകളിൽ പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായതെന്നു കരുതുന്ന മൂന്നു കരിങ്കൽ കുരിശുകൾ ഉണ്ട്.(പടിഞ്ഞാറ്, തെക്ക്, കിഴക്ക്) ചാലക്കുടി ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന ഏതാനും പള്ളികളെ ഉൾപ്പെടുത്തിയാണ് 1944-ൽ അമ്പഴക്കാട് പള്ളിയെ ഫൊറോന പള്ളിയായി ഉയർത്തിയത്.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- സെന്റ് ആന്റണീസ് ബാലഭവൻ, പുളിയിലക്കുന്ന്
- സെന്റ് ആന്റണീസ് ചാപ്പൽ, പുളിയിലക്കുന്ന്
നാഴികക്കല്ലുകൾ
തിരുത്തുകപ്രധാന്യം | ദിവസം |
---|---|
ദേവാലയം / കുരിശുപള്ളി | എ.ഡി 300 |
പ്രഥമ ദേവാലയ വെഞ്ചിരിപ്പ് | എ.ഡി 300 |
3 കരിങ്കൽ കുരിശുകൾ | എ ഡി 1600 |
ടിപ്പു സുൽത്താൻ സെമിനാരിയും പ്രസ്സും തകർത്തത് | 1789-1790 |
പള്ളി പുതുക്കി പണിതത് | 1790 |
ഫൊറോന പള്ളിയായത് | 1944 |
പുതിയ പള്ളി വെഞ്ചിരിപ്പ് | 1971 മാർച്ച് 13 |
ഇടവക പള്ളികൾ
തിരുത്തുകഅമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 16 ഇടവക പള്ളികളുണ്ട്.
- 1. അമ്പഴക്കാട് പള്ളി
- 2. അന്നമനട പള്ളി
- 3. കല്ലൂർ പള്ളി
- 4. കുമ്പിടി പള്ളി
- 5. കുണ്ടൂർ പള്ളി
- 6. കൂഴൂർ പള്ളി
- 7. മേലഡൂർ പള്ളി
- 8. പാറക്കടവ് പള്ളി
- 9. പഴൂക്കര പള്ളി
- 10.പൂവത്തുശ്ശേരി പള്ളി
- 11.കോട്ടയ്ക്കൽ പള്ളി
- 12.സ്നേഹഗിരി പള്ളി
- 13.തെക്കൻ താണിശ്ശേരി പള്ളി
- 14.തുംബരശ്ശേരി പള്ളി
- 15.വെണ്ണൂർ പള്ളി
- 16.വൈന്തല പള്ളി
ചിത്രശാല
തിരുത്തുക-
അമ്പഴക്കാട് ഫൊറോന പള്ളി
-
പടിഞ്ഞാറെ കുരിശ്
-
ബോർഡ്
-
സെന്റ് ആന്റണീസ് ബാലഭവൻ, പുളിയിലക്കുന്ന്
-
സെന്റ് ആന്റണീസ് ചർച്ച്, പുളിയിലക്കുന്ന്
-
Ambazhakad Church 1960
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അമ്പഴക്കാട് ഫൊറോന പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2013-03-27 at the Wayback Machine.
- അമ്പഴക്കാട് ഫൊറോന പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2021-12-01 at the Wayback Machine.
- ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അമ്പഴക്കാട് ഫൊറോന പള്ളിയുടെ പ്രത്യേക പേജിലേക്ക്
- ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അമ്പഴക്കാട് ഫൊറോന പള്ളിയുടെ ചരിത്രം വിവരിക്കുന്ന പേജിലേക്ക്