വെണ്ണൂർ പള്ളി

തൃശ്ശൂർ ജില്ലയിലെ പള്ളി

എ ഡി 52 ൽ ഇന്ത്യയിലെത്തിയ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച ഏഴു സഭാ സമൂഹങ്ങളിൽ അമ്പഴക്കാട് സഭാ സമൂഹത്തിൽ ഉൾപ്പെട്ട വെള്ളാരം കല്ലുകളുടെ നാടായിരുന്നു ഇന്ന് കാണുന്ന വെണ്ണൂർ ഭൂപ്രദേശം . അർ‌ണ്ണോസ് പാതിരിയുടെയും വിശുദ്ധ എവുപ്രാസ്യയുടെയും മിഷിനറി പ്രവർത്തനങ്ങളാൽ തഴച്ചു വളർന്ന അമ്പഴക്കാടിനൊപ്പം വെണ്ണൂർ ,കല്ലൂർ ,മേലഡൂർ ,വൈന്തല പ്രദേശങ്ങളും ക്രിസ്തീയ വിശ്വാസത്താൽ വളർന്നു വന്നു

ചരിത്രം

തിരുത്തുക

ക്രൈസ്തവരും അക്രൈസ്തവരും ഒരുപോലെ അധിവസിക്കുന്ന ഒരു കർഷക മേഖലയാണ് വെണ്ണൂർ .ആദ്യകാലങ്ങളിൽ മത കർമങ്ങളിൽ പങ്കെടുക്കാനും വേദപാഠത്തിനും മറ്റുമായി അമ്പഴക്കാട് , കോട്ടക്കൽ ,കല്ലൂർ കർമലീത്താ മഠം എന്നി ഇടങ്ങളിൽ പോകേണ്ടിയിരുന്നു .ഇതു ക്ലേശകരം ആയതിനാൽ 1923 മുതൽ ഇവിടെ നിന്നിരുന്ന അമലോത്ഭവ മാതാവിന്റെ കപ്പേള കുരിശുപള്ളിയായി ഉയർത്തുവാൻ 1965 ൽ തീരുമാനിച്ചു 1965 ഡിസംബർ 30-ാം ൹ ബഹു. മാർട്ടിൻ സി എം ഐ അച്ചന്റെ നേതൃത്വത്തിൽ തെക്കോട്ടു അഭിമുഖം ആയി പണികൾ ആരംഭിച്ചു. 1967 ഡിസംബർ 31-ാം ൹ തൃശ്ശൂർ രൂപത വികാരി ജനറാൾ മോൺ സക്കറിയാസ് വാഴപ്പിള്ളി അച്ചൻ പള്ളി വെഞ്ചിരിച്ചു കുർബാന നടത്തി. പിന്നീട് പത്തുകൊല്ലത്തേക്കു അമ്പഴക്കാട് പള്ളിയിൽ നിന്നു അച്ചന്മാർ വന്നു കുർബാനകൾ അർപ്പിച്ചു.1976 ൽ വൈദിക മന്ദിരവും സെമിത്തേരിയും പൂർത്തിയായി. ഇരിഞ്ഞാലക്കുട രൂപതയുടെ വിളംബര നാളുകളിൽ 1978 ജൂലൈ 16-ാം ൹ മാർ ജോസഫ് കുണ്ടുകുളം മെത്രാനും മാർ ജെയിംസ് പഴയാറ്റിൽ മെത്രാനും ചേർന്നു വെണ്ണൂരിനെ ഒരു ഇടവക പള്ളിയായി ഉയർത്തി. ബഹു. മാഴ്‌സെലോസ് അച്ചനായിരുന്നു ആദ്യത്തെ ഇടവക വികാരി. 86 കുടുംബങ്ങളും ആയി തുടങ്ങിയ ഇടവക കാൽ നൂറ്റാണ്ടു പിന്നിട്ടപ്പോഴേക്കും ഇടവക വിശ്വാസ കുടുംബങ്ങളുടെ എണ്ണം 420 ൽ എത്തി നിൽക്കുന്നു. ഇടവകയുടെ വളർച്ച പുതിയ പള്ളി പണിയുവാൻ തീരുമാനിച്ചു. 1999 മെയ് 31-ാം ൹ പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി 2002 ജനുവരി 10-ാം ൹ പുതിയ പള്ളി മാർ ജെയിംസ് പിതാവ് വെഞ്ചിരിച്ചു കുർബാന നടത്തി . ഫ്രാൻസിസ് കൊടിയനച്ചന്റെ നേതൃപാടവം പള്ളിപണിയുടെ പുരോഗതി വളരെ വേഗത്തിൽ ആക്കി.

പ്രത്യേകത

തിരുത്തുക

വിളിച്ചാൽ വിളികേൾക്കുന്ന വെണ്ണൂരമ്മ എന്നാണ് നാട്ടുകാർ ഇടവക മധ്യസ്ഥേയെ വിളിക്കുന്നത്. എന്റെ സങ്കേതത്തിൽ ഓടി വരുന്നവരെ ഞാൻ ഒരിക്കലും കൈവെടിയുകില്ല എന്ന അമ്മയുടെ വാക്കുകളാണ് ഇവിടെ നിറവേറിക്കൊണ്ടിരിക്കുന്നത്,

കേരളത്തിലെ അപൂർവം മാതാവിന്റെ രൂപങ്ങളിൽ ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
"https://ml.wikipedia.org/w/index.php?title=വെണ്ണൂർ_പള്ളി&oldid=4141613" എന്ന താളിൽനിന്ന് ശേഖരിച്ചത്