ചാലക്കുടി ഫൊറോന പള്ളി
തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി (Nativity of Our Lady Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
ഒരു മരിയൻ തീർത്ഥാടനകേന്ദ്രമായ ഇവിടെ ഹോളി ലാന്റ് എന്ന പേരിലുള്ള ബൈബിൾ ഗ്രാമം വളരെയധികം തീർത്ഥാടകരെ ആകർഷിക്കുന്നതാണ്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 17 ഇടവക പള്ളികളുണ്ട്.
ഇടവക പള്ളികൾ
തിരുത്തുക- 1. ചാലക്കുടി പള്ളി
- 2. ആളൂർ പള്ളി
- 3 എലിഞ്ഞിപ്ര പള്ളി (ബെത്ലെഹം)
- 4. ചാലക്കുടി വടക്കെ പള്ളി
- 5. ചാലക്കുടി പടിഞ്ഞാറെ പള്ളി അഥവാ മുഞ്ഞേലി പള്ളി
- 6. എലിഞ്ഞിപ്ര ലൂർദ് നഗർ പള്ളി
- 7. കാൽവരിക്കുന്ന് പള്ളി
- 8. കാരൂർ പള്ളി
- 9.കൂടപുഴ പള്ളി
- 10.കോറ്റാട്ട് പള്ളി
- 11.മേട്ടിപാടം പള്ളി
- 12.പരിയാരം പള്ളി
- 13.പേരാമ്പ്ര പള്ളി
- 14.പോട്ട പള്ളി
- 15.തച്ചൂടപറമ്പ് പള്ളി
- 16തുരുത്തിപറമ്പ് പള്ളി
- 17.വെള്ളാഞ്ചിറ പള്ളി
ചിത്രശാല
തിരുത്തുക-
ഹോളി ലാൻഡ്
-
സിമിത്തേരി
Saint Mary church Chalakudy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.