അമൃത അറോറ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡിലെ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടിയാണ് അമൃത അറോറ. (ഹിന്ദി: अमृता अरोड़ा), (ജനനം: ജനുവരി 31, 1981).

അമൃത അറോറ
അറോറ
ജനനം
ദേശീയതഇന്ത്യ
മറ്റ് പേരുകൾഅമൃത അറോറ ലഡാക്
തൊഴിൽActress, Model, Television presenter, VJ
സജീവ കാലം1998–2015
ജീവിതപങ്കാളി(കൾ)
ഷക്കീൽ ലഡാക്
(m. 2009)
കുട്ടികൾ2
ബന്ധുക്കൾമലൈക അറോറ (Sister)

സ്വകാര്യ ജീവിതം

തിരുത്തുക

അമൃത അറോറ ജനിച്ചത് മുംബൈയിലാണ്. അമൃത അറോറയുടെ അമ്മ ഒരു മലയാളി ആണ്. പിതാവ് ഒരു പഞ്ചാബിയും ആണ്. അമൃത അറോറയുടെ സഹോദരിയും ബോളിവുഡിലെ തന്നെ പ്രമുഖ നടിയുമാണ് മലൈക അറോറ. മലൈകയുടെ ഭർത്താവ് അർബാസ് ഖാൻ, പ്രമുഖ നടനായ സൽമാൻ ഖാനിന്റെ സഹോദരനാണ്.

സിനിമ ജീവിതം

തിരുത്തുക

ഫർദീൻ ഖാൻ അഭിനയിച്ച കിത്നെ ദൂർ കിത്നെ പാസ് എന്ന ചിത്രത്തിലൂടെയാണ് അമൃത തന്റ്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പക്ഷേ തന്റെ സിനിമ ജീവിതത്തിലെ ഒരു വിജയിച്ച ചിത്രം എന്നു പറയാനായി ആദ്യ്മായി അഭിനയിച്ച ആവാര പാഗൽ ദീവാന എന്ന ചിത്രമായിരുന്നു. 2004 ൽ ഇറങ്ങിയ ഗേൾ ഫ്രണ്ട് എന്ന ചിത്രം വളരെയധികം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രേമത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ഇഷ ഗോപികർ എന്ന നടിയോടൊപ്പമാണ് അമൃത അഭിനയിച്ചത്.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമൃത_അറോറ&oldid=3694747" എന്ന താളിൽനിന്ന് ശേഖരിച്ചത്