ഫർദീൻ ഖാൻ
ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഫർദീൻ ഖാൻ (ഹിന്ദി: फ़र्दीन ख़ान, ഉർദു: فردین خان, ജനനം: 8 മാർച്ച് 1974).
ഫർദീൻ ഖാൻ फ़र्दीन ख़ान فردین خان | |
---|---|
മറ്റ് പേരുകൾ | ഫർദീൻ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1998 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | നതാഷ മാധ്‌വാനി (2005 - ഇതുവരെ) |
മാതാപിതാക്ക(ൾ) | ഫിറോസ് ഖാൻ സുന്ദരി ഖാൻ |
ആദ്യ ജീവിതം
തിരുത്തുകപ്രമുഖ നടനും സംവിധായകനുമായ ഫിറോസ് ഖാന്റെ പുത്രനാണ് ഫർദീൻ. പിതാവ് ഒരു അഫ്‌ഗാൻ മുസ്ലിമാണ്[1][2]. ഫർദീൻ ഖാൻ ജനിച്ചത് ബാംഗ്ലൂർ ആണെങ്കിലും പഠിച്ചത് വിദേശത്താണ്. അഭിനയം പഠിച്ചത് കിഷോർ നമിത് കപൂറിന്റെ അഭിനയ കോളേജിൽ നിന്നാണ്.
സിനിമജീവിതം
തിരുത്തുകസിനിമയിലേക്കുള്ള ആദ്യ് ചുവട് 1998 ൽ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിന്റെ സംവിധാനം ചെയ്തത് സ്വന്തം പിതാവായിരുന്നു. ഇത് ബോക്സ് ഓഫിസിൽ ഒരു ശരാശരി ചിത്രമായിരുനു. 2005 ൽ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രത്തിൽ നന്നായി അഭിനയിച്ചു. ഇത്ൊരു വിജയ ചിത്രമായിരുന്നു. 2007 ലെ ഹേ ബേബി എന്ന ചിത്രവും നന്നയി വിജയിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുകഫർദീൻ ഖാന്റെ കുടുംബപശ്ചാത്തലം സിനിമയോട് ബന്ധപ്പെട്ടത് തന്നെയാണ്. പിതാവ് ഫിറോസ് ഖാൻ സംവിധായകനും, അമ്മാവനായ സഞ്ജയ് ഖാൻ അഭിനേതാവുമാണ്. ബന്ധുക്കളായ സയ്യദ് ഖാൻ മറ്റൊരു അഭിനേതാവാണ്. ഫർദീൻ വിവാഹം ചെയ്തിരിക്കുന്നത് മുൻ അഭിനേത്രിയായിരുന്ന മുംതാസിന്റെ മകളായ നതാഷ മാധ്‌വാനിയെ ആണ്. 2005 ൽ ഇവരുടെ വിവാഹം കഴിഞ്ഞു.
അവലംബം
തിരുത്തുക- ↑ "Biography for Feroz Khan". IMDB.com. Retrieved 2008-06-02.
- ↑ Fardeen Khan (Born 1974)