ഇഷ കോപികർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ഇഷ ഗോപികർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായും ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഇഷ ഗോപികർ (ഹിന്ദി: ईशा कोपिकर) (ജനനം: സെപ്റ്റംബർ 19, 1976). ഹിന്ദി കൂടാതെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.

ഇഷ ഗോപികർ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം1998-ഇതുവരെ
ഉയരം5'11"
ജീവിതപങ്കാളി(കൾ)ഇല്ല

ആദ്യ ജീ‍വിതം

തിരുത്തുക

ഇഷ ജനിച്ചത് മുംബൈയിലാണ്. ഇഷയുടെ കുടുംബം ഒരു മംഗളൂർ പശ്ചാത്തലത്തിലുള്ളതാണ്. ഒരു ചെറിയ സഹോദരനുണ്ട്. ഇഷ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലെ രാംനാരായൺ റൂയിയ കോളെജിൽ നിന്നാണ്.

കോളെജിൽ പഠിക്കുന്ന കാലത്ത് തന്നെ ഇഷക്ക് മോഡലിംഗിൽ അവസരം ലഭിച്ചു. ആ സമയത്ത് തന്നെ പല പരസ്യ ചിത്രങ്ങളിൽ ഇഷ അഭിനയിക്കുകയും മോഡലാവുകയും ചെയ്തു. 1995 ലെ മിസ്സ്. ഇന്ത്യ മ്ത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

സിനിമ ജീ‍വിതം

തിരുത്തുക

1997 ലെ എക് താ ദിൽ എക് തി ധടകൻ എന്ന ചിത്രമാൺ ഇഷയുടെ ആദ്യ ചിത്രം. ആദ്യ കാലങ്ങളിൽ കൂടുതൽ തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ഇഷ അഭിനയിച്ചത്. 2000 ൽ ഹിന്ദി ചിത്രമായ ഫിസയിൽ കരിഷ്മ കപൂർ, ഹ്രിതിക് രോഷൻ എന്നിവരുടെ കൂടെ അഭിനയിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇഷ_കോപികർ&oldid=2331915" എന്ന താളിൽനിന്ന് ശേഖരിച്ചത്