മദ്ധ്യമാവതി

കർണാടകസംഗീതത്തിലെ ജന്യരാഗം
(മധ്യമാവതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യരാഗമണ്‌ മദ്ധ്യമാവതി. ചാരുകേശി, നഠഭൈരവി, ഹരികാംബോജി ഇവയുടെ ഗാന്ധാരം, ധൈവതം എന്നീ സ്വരസ്ഥാനങ്ങൾ മാറ്റിയാലും മദ്ധ്യമാവതി എന്ന ജന്യരാഗം ഉണ്ടാവുന്നു. ഈ രാഗം ഒരു ഔഡവരാഗമാണ്.[1]

ഘടന, ലക്ഷണം തിരുത്തുക

 
Madhyamavati scale with Shadjam at C

ഈ രാഗത്തിൽ ഗാന്ധാരമോ ധൈവതമോ ഉണ്ടായിരിക്കുകയില്ല.

  • ആരോഹണം സ രി2 മ1 പ നി2 സ
  • അവരോഹണം സ നി2 പ മ1 രി2 സ

(ചതുശ്രുതിഋഷഭം, ശുദ്ധമദ്ധ്യമം, പഞ്ചമം, കൈശികിനിഷാദം)

കൃതികൾ തിരുത്തുക

കൃതി കർത്താവ്
ജയമംഗളം നാരായണതീർത്ഥർ
കോസലേന്ദ്ര സ്വാതിതിരുനാൾ
രാമകഥാസുധാരസ ത്യാഗരാജ സ്വാമികൾ

ചലച്ചിത്രഗാനങ്ങൾ തിരുത്തുക

ഗാനം ചലച്ചിത്രം
ഒരിക്കൽ നീചിരിച്ചാൽ അപ്പു
മാനസ ലോലാ മരതകവർണ്ണാ നീലക്കുറുഞ്ഞി
നീർമിഴിപ്പീലിയിൽ വചനം

കഥകളിപദങ്ങൾ തിരുത്തുക

  • അംഗനേ ഞാൻ - രണ്ടാം ദിവസം
  • ധീരധീര - സന്താനഗോപാലം
  • യാമി യാമി ഭൈമീ - മൂന്നാം ദിവസം
  • നല്ലതു വരിക - ദേവയാനീചരിതം

അവലംബം തിരുത്തുക

  1. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=4&programId=1073752867&BV_ID=@@@&contentId=9478355&contentType=EDITORIAL&articleType=Malayalam%20News[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേകുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മദ്ധ്യമാവതി&oldid=3640110" എന്ന താളിൽനിന്ന് ശേഖരിച്ചത്