അനന്ത സിങ്
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവക്കാരനുമായിരുന്നു അനന്ത ലാൽ സിങ് (1903 ഡിസംബർ 1 - 1979 ജനുവരി 25). 1930-ൽ സൂര്യ സെന്നിന്റെ നേതൃത്വത്തിൽ നടന്ന സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാല ആക്രമണത്തിൽ പങ്കെടുത്തിരുന്നു.[1] പിന്നീട് റെവല്യൂഷനറി കമ്മ്യൂണിസ്റ്റ് കൌൺസിൽ ഓഫ് ഇന്ത്യ എന്ന തീവ്ര ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് കൂട്ടായ്മ സ്ഥാപിച്ചു.
അനന്ത ലാൽ സിങ് | |
---|---|
ജനനം | ചിറ്റഗോങ്, ബംഗാൾ, ബ്രിട്ടീഷ് രാജ് (ഇപ്പോളത്തെ ബംഗ്ലാദേശ്) | 1 ഡിസംബർ 1903
മരണം | 25 ജനുവരി 1979 | (പ്രായം 75)
തൊഴിൽ | സ്വാതന്ത്ര്യസമര സേനാനി |
ദേശീയത | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ് |
ആദ്യകാലജീവിതം
തിരുത്തുക1903 ഡിസംബർ 1-നു ചിറ്റഗോങ്ങിലാണ് അനന്ത സിങ് ജനിച്ചത്.സിങിന്റെ പൂർവ്വികർ ആഗ്രയിൽ നിന്നും കുടിയേറ്റം ചെയ്ത ചിറ്റാഗോങിൽ താമസിച്ചിരുന്ന പഞ്ചാബി രജപുത്രന്മാരായിരുന്നു. ചിറ്റഗോംഗ് മുനിസിപ്പൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം സൂര്യ സെൻയെ കണ്ടുമുട്ടി.
വിപ്ലവ പ്രസ്ഥാനം
തിരുത്തുകഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ സിങ് ഇടപെട്ടത് 1921 ൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഒപ്പമാണ്. പ്രക്ഷോഭത്തിൽ ചേരാൻ തന്റെ സഹപാഠികളെ പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വ്യക്തിപരമായി പ്രസ്ഥാനത്തിൽ വിശ്വാസമർപ്പിച്ചില്ല. 1923 ഡിസംബർ 14 ന് അദ്ദേഹവും നിർമ്മൽ സെനും ആസാം ബംഗാൾ റെയിൽവേ കമ്പനി ട്രഷറി ഓഫീസ് സൂര്യ സെൻ നിർമ്മിച്ച പദ്ധതി പ്രകാരം കവർച്ച നടത്തി. ഡിസംബർ 24 ന് കവർച്ചയ്ക്ക് ശേഷം പോലീസുമായി ഏറ്റുമുട്ടി. കവർച്ചക്ക് ശേഷം അദ്ദേഹം കൊൽക്കത്തയിലേക്ക് ഓടി രക്ഷപ്പെട്ടു. വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും എന്നാൽ ഉടനെ വിട്ടയക്കുകയും ചെയ്‌തു. 1924-ൽ വീണ്ടും അറസ്റ്റിലാവുകയും നാലുവർഷം തടവിലാക്കപ്പെടുകയും ചെയ്തു
ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിൽ, സൂര്യ സെന്നും മറ്റു വിപ്ലവകാരുടെ ഒപ്പം 1930 ഏപ്രിൽ 18 ന് അദ്ദേഹം പങ്കെടുത്തു. ഈ പോരാത്തതിന് ശേഷം അദ്ദേഹം ചിറ്റഗോംഗിൽ നിന്ന് കൊൽക്കത്തയിലേക്ക് വിപ്ലവകാരായ ആനന്ദ ഗുപ്ത, ജിബാൻ ഘോഷാൽ. ഗണേഷ് ഘോഷ് എന്നീ അംഗങ്ങളുമായി പലായനം ചെയ്തു. ഫെനി റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് സംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായി. പക്ഷേ, ഒടുവിൽ ഘോഷാലും സംഘവും ഒരു ചെറിയ ഏറ്റുമുട്ടലിനു ശേഷം രക്ഷപെട്ടു. പലായനം ചെയ്ത് ഹൂഗ്ലിയിലെ ചന്ദൻ നഗറിൽ അഭയം പ്രാപിച്ചു. ജയിലിൽ കഴിയുന്ന തന്റെ വിപ്ലവകാരികൾ നേരിടുന്ന പീഡനത്തെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, 1930 ജൂൺ 28 ന് കൽക്കട്ടയിൽ പോലീസിന് കീഴടങ്ങി വിചാരണ നേരിട്ടു. വിചാരണക്കു ശേഷം 1932- ൽ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലേക്ക് സിങനെ നാടുകടത്തുകയും ചെയ്തു. 1932 ൽ സെല്ലുലാർ ജയിലിൽ ഒരു നീണ്ട നിരാഹാര സമരം നടന്നു. തുടർന്ന് മഹാത്മാഗാന്ധിയും രബീന്ദ്രനാഥ് ടാഗോറും ചേർന്ന് മുൻകൈയെടുത്ത് സിങനെയും നിരവധി സഹ തടവുകാരെയും കൂട്ടാളികളോടൊപ്പം ഒരു സാധാരണ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു. 1946 ൽ അവസാനമായി പുറത്തിറങ്ങിയ ശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു.
സ്വാതന്ത്ര്യത്തിന് ശേഷം
തിരുത്തുക1947 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം മോട്ടോർ വാഹനങ്ങൾ, സിനിമ നിർമ്മാണത്തിലും സിങ് പ്രധാനമായും ഉൾപ്പെട്ടു. 60-കളുടെ തുടക്കത്തിൽ അദ്ദേഹം മാൻ മണി-ഗൺ (എം.എം.ജി.) എന്ന ഒരു പുതിയ രാഷ്ട്രീയ സംഘം സ്ഥാപിച്ചു.[2] പിന്നീട് കൊൽക്കത്തയിലെ റെവല്യൂഷനറി കമ്യൂണിസ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റി. ആയുധങ്ങളും ആയുധങ്ങളും വാങ്ങുന്നതിനായി ഫണ്ട് ശേഖരിക്കാനായി ഈ സംഘത്തിലെ അംഗങ്ങൾ കൽക്കത്തയിൽ നിരവധി ബാങ്ക് കവർച്ചക്കൾ സംഘടിപ്പിച്ചു. അറുപതുകളുടെ അവസാനത്തിൽ കൽക്കട്ടയിൽ വിവിധ ബാങ്കുകളിൽ പതിവ് കവർച്ച ഉണ്ടായിരുന്നു. അവിടെ അനന്ത സിങിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു.[3] ഒടുവിൽ സംഘത്തിന്റെ മിക്ക അംഗങ്ങളോടും കൂടെ, 1969 ൽ ജാർഗുഡയിൽ ഇന്നത്തെ ഝാർഖണ്ഡ് സമീപമുള്ള വനപ്രദേശത്ത് നിന്നാണ് പോലീസ് പിടിയിലായത്. 1977 വരെ ജയിലിലായിരുന്നു. ജയിൽ കാലഘട്ടത്തിൽ ഹൃദയാഘാതത്തെത്തുടർന്ന് അസുഖം പിടിപെട്ട് അദ്ദേഹം വിട്ടയച്ച ശേഷം കുറച്ചു നാളിനുള്ളിൽ മരണമടഞ്ഞു.
അവലംബങ്ങൾ
തിരുത്തുക- ↑ Sengupta, Subodh Chandra (ed.) (1988) Sansad Bangali Charitabhidhan (in Bengali), Kolkata: Sahitya Sansad, p.14
- ↑ Snigdhendu Bhattacharya. "Top Maoist ideologue Narayan Sanyal passes away in Kolkata". hindustantimes.com. Retrieved September 9, 2017.
- ↑ "Revealed: Inside story of the 1968-69 Calcutta robberies". timesofindia.indiatimes.com. July 16, 2015. Retrieved September 9, 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)