എം. ഉമ്മർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(അഡ്വ.എം.ഉമ്മർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനാണ് എം. ഉമ്മർ (ജനനം: ജൂലൈ 1 1953). കേരളനിയമസഭയിൽ മഞ്ചേരി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണിദ്ദേഹം. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എം. മൊയ്‌ദീൻ ഹാജി-ആയിഷാ ദമ്പദികളുടെ മകനായി 1953 ജൂലൈ 1ന് കരുവാരക്കുണ്ടിൽ ജനിച്ചു. എൽ.എൽ.ബി. ബിരുദം പൂർത്തിയാക്കി.

എം. ഉമ്മർ
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 13 2011 – മേയ് 3 2021
മുൻഗാമിപി.കെ. അബ്ദുറബ്ബ്
പിൻഗാമിയു.എ. ലത്തീഫ്
മണ്ഡലംമഞ്ചേരി
ഓഫീസിൽ
മേയ് 13 2006 – മേയ് 13 2011
മുൻഗാമിഎം.കെ. മുനീർ
പിൻഗാമിപി. ഉബൈദുല്ല
മണ്ഡലംമലപ്പുറം
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-07-01) 1 ജൂലൈ 1953  (71 വയസ്സ്)
കരുവാരക്കുണ്ട്
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിസാഹിറ കെ.
കുട്ടികൾമൂന്ന് മകൾ
മാതാപിതാക്കൾ
  • എം. മൊയ്‌ദീൻ ഹാജി (അച്ഛൻ)
  • ആയിഷാ (അമ്മ)
വസതിമഞ്ചേരി
As of ജൂലൈ 7, 2020
ഉറവിടം: നിയമസഭ

വഹിച്ച പദവികൾ

തിരുത്തുക

കേരള സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു എം. ഉമ്മർ. ജില്ലാ പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കരുവരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ട്രഷറർ; കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് വർക്കിംഗ് കമ്മിറ്റി അംഗം, കെ.എം.എം.എൽ. അംഗം, വക്കഫ് ബോർഡ്; ദാരുൽ നജത്ത് അനാഥാലയവും അനുബന്ധ സ്ഥാപനങ്ങളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്[1].

  1. "നിയമസഭ". Archived from the original on 2013-08-24. Retrieved 7 ജൂലൈ 2020.
"https://ml.wikipedia.org/w/index.php?title=എം._ഉമ്മർ&oldid=3765584" എന്ന താളിൽനിന്ന് ശേഖരിച്ചത്