കരുവാരക്കുണ്ട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ നിലമ്പൂർ തലൂക്കിൽ കാളികാവ് ബ്ലോക്കിൽ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലാണ് കരുവാരക്കുണ്ട് എന്ന അർദ്ധ നഗര പ്രദേശം. കരു എന്നാൽ ഇരുമ്പെന്നാണർത്ഥം. ഇരുമ്പ് ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രശസ്തമായ ഈ ഗ്രാമം ബ്രിട്ടീഷ് ഭരണ കാലത്ത് ദക്ഷിണേന്ത്യയിലെ ജംഷഡ്പൂർ എന്നറിയപ്പെട്ടു. പുതിയകാലത്ത് ടൂറിസ്റ്റ് ആകർഷണങ്ങളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും പേരിൽ പ്രശസ്തമാണ്.

Karuvarakundu

Cherumbu Desam
Semi Urban Area
Karuvarakundu
Karuvarakundu
Nickname(s): 
Tourism Hub of Malappuram District
Karuvarakundu is located in Kerala
Karuvarakundu
Karuvarakundu
Location in Kerala, India
Karuvarakundu is located in India
Karuvarakundu
Karuvarakundu
Karuvarakundu (India)
Coordinates: 11°7′0″N 76°20′0″E / 11.11667°N 76.33333°E / 11.11667; 76.33333
Country India
StateKerala
DistrictMalappuram
വിസ്തീർണ്ണം
 • ആകെ64.20 ച.കി.മീ.(24.79 ച മൈ)
ജനസംഖ്യ
 (2001)[2]
 • ആകെ44,434
 • ജനസാന്ദ്രത690/ച.കി.മീ.(1,800/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676523
Telephone code04931
വാഹന റെജിസ്ട്രേഷൻKL-71,KL-10.
Lok Sabha constituencywayanad
Vidhan Sabha constituencyWandoor
Climate15 to 40 C (Köppen)
വെബ്സൈറ്റ്karuvarakundu.in
ചെറുമ്പ് ഇക്കോ ടൂറിസം വില്ലേജ്
സൈലെന്റ് വാലി ദേശീയ ഉദ്യാനം: ചെറുമ്പ് ഇക്കോ ടൂറിസം വില്ലേജിൽ നിന്നുള്ള കാഴ്ച
ചെറുമ്പ് ഇക്കോ ടൂറിസം


ഒരു മലയോര പ്രദേശമായ ഇവിടെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.പശ്ചിമ ഘട്ടത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിര്ത്തികൂടിയാണ്. കരുവാരക്കുണ്ട്, കേരള എസ്റേറ്റ് വില്ലേജുകളിലായി 64.2 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമം വടക്ക് അമരമ്പലം, ചോക്കാട്, പുതൂർ (പാലക്കാട് ജില്ല) പഞ്ചായത്തുകളുമായും കിഴക്ക് പുതൂർ (പാലക്കാട് ജില്ല) പഞ്ചായത്തുമായും പടിഞ്ഞാറ് കാളികാവ്, തുവ്വൂർ, ചോക്കാട് പഞ്ചായത്തുകളുമായും തെക്ക് അലനല്ലൂർ (പാലക്കാട് ജില്ല), എടപ്പറ്റ പഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്നു.ഒരു കാർഷിക മേഖലയായ ഈ ഗ്രാമത്തിൽ റബ്ബർ, തെങ്ങ്, കമുക്, മരച്ചീനി, വാഴ, പച്ചക്കറികൾ, സുഗന്ധവിളകളായ ഗ്രാമ്പൂ, ജാതി, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷികൾ. ഒലിപ്പുഴയും കല്ലംപുഴയുമാണ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴകൾ.[3]

പഴയകാലത്ത് ഇരുമ്പ് ഖനനത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് മലബാറിലെ ടൂറിസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രമാണ്.

പ്രധാന ആകർഷണങ്ങൾ

കേരളംകുണ്ട് വെള്ളച്ചാട്ടം

ചേറുമ്പ് ഇക്കോ വില്ലേജ്

വട്ടമല

ബറോഡാ വെള്ളച്ചാട്ടം

സ്വപ്നക്കുണ്ട്

ചങ്ങലപ്പാറ

ജിഎച്ച്എസ്എസ് കരുവാരകുണ്ട്

പുറംകണ്ണികൾ

തിരുത്തുക
  1. "Table 1 - Demographic Particulars - 1991" (PDF). Panchayat Statistics. Government of Kerala. Archived from the original (PDF) on 2009-01-07. Retrieved 29 May 2009.
  2. "Panchayat wise Population Details (2001 census)". Malappuram district official website. Retrieved 29 May 2009.[പ്രവർത്തിക്കാത്ത കണ്ണി]
  3. https://web.archive.org/web/20191223031824/http://lsgkerala.in/karuvarakundupanchayat/about/. Archived from the original on 2019-12-23. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കരുവാരക്കുണ്ട്&oldid=4077152" എന്ന താളിൽനിന്ന് ശേഖരിച്ചത്