കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ മാവിലായികാവിൽ നടത്തിവരുന്ന ഒരു ചടങ്ങാണ് അടിഉത്സവം. മലയാള മാസം മേടം രണ്ടിന് കച്ചേരികാവിലും മേടം നാലിന് മൂന്നുപാലത്തിനു സമീപം നാലാഞ്ചിറ വയലിലുമാണ് അടി ഉത്സവം കൊണ്ടാടുന്നത്.

അടിഉത്സവംഅടിഉത്സവം

ഒരു ബ്രാഹ്മണസമുദായത്തിൽ പെട്ട വ്യക്തി , തീയ്യർ പ്രമാണിയിൽനിന്നും അവിൽ വാങ്ങി ജനകൂട്ടത്തിനു നടുവിലേക്ക് എറിഞ്ഞു കൊടുക്കന്നതോട്കൂടി ചടങ്ങുകൾ ആരംഭിക്കുന്നു.മൂതകുർവാട്,ഇളയകുർവാട് എന്നിങ്ങനെ ആളുകൾ രണ്ടായിതിരിഞു കൈകൊളന്മാരുടെ ചുമലിൽ കയറിയിരുന്നു അന്യോനം പൊരുതുന്നു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഐതിഹ്യം

തിരുത്തുക

മാവിലായികാവിൽ നടത്തിവരുന്ന അടിഉത്സവത്തെ സംബന്ധിച്ചു രണ്ടു ഐതിഹ്യങ്ങൾ നിലവിലുണ്ട്.കണ്ണൂർ ജില്ലയിലെ ഇന്നത്തെ കടമ്പൂർ എന്ന സ്ഥലത്തെ അന്നത്തെ തമ്പുരാന് വണാതികണ്ടി തന്ടയാൻ എന്ന തീയ്യ പ്രമാണി എല്ലാ വിഷുപുലരിയിലും അവിൽ കാഴ്ചവെക്കുന്ന പതിവ് ഉണ്ടായിരുന്നു.ഒരിക്കൽ കാഴ്ചവെച്ച അവിലിനായി തമ്പുരാന്റെ രണ്ടുമക്കൾ തമ്മിൽ വഴക്ക് കൂടുകയും ഒടുവിൽ ഇവരുടെ വഴക്ക് അവസാനിപ്പിക്കുന്നതിന് വേണ്ടി തമ്പുരാൻ കുലദൈവമായ ദൈവത്താറെ വിളിച്ചു ധ്യാനിച്ചു.ദൈവത്താർ പ്രത്യക്ഷപെടുകയും കുട്ടികളുടെ വികൃതി അൽപനേരം ആസ്വദിച്ച ശേഷം അടി നിർത്തുവാൻ ആവശ്യപെടുകയും ചെയ്തു.തുടർന്ന് എല്ലാ വർഷവും അടിഉത്സവം നടത്താൻ അരുളി ചെയ്തശേഷം അപ്രത്യക്ഷമാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. മറ്റൊരു ഐതിഹ്യം മാവിലായി കാവിലെ ദൈവമായ ദൈവത്താർ ഉപക്ഷേത്രമായ കച്ചേരികാവിലും അടുത്തുള്ള ഇല്ലത്തും പതിവായി സന്ദർശനം നടത്താറുണ്ടായിരുന്നു.ഒരിക്കൽ സ്ഥലത്തെ തീയ്യർ പ്രമാണി തമ്പുരാന് ഒരു അവിൽ പൊതി കാഴ്ച വച്ചു.തമ്പുരാൻ അത് രണ്ടു നമ്പ്യാർ സഹോദരങ്ങൾക്ക് എറിഞ്ഞുകൊടുത്തു.ഈ സഹോദരങ്ങൾ പരസ്പരം അടിപിടി കൂടി.കണ്ടുനിന്ന ദൈവത്താർ പ്രോത്സാഹിപ്പിക്കുകയും അടി കാര്യ മായതോടെ നിർത്തുവാൻ ആവശ്യപെടുകയും ചെയ്തു.പക്ഷെ ഈ സഹോദരങ്ങളുടെ ഉള്ളിലുള്ള പക അടങ്ങിയിരുന്നില്ല.തുടർന്ന് അവർ വീണ്ടും രണ്ടു ദിവസം കഴിന്നു നാലാഞ്ചിറയിൽ വച്ച് വീണ്ടും അടിപിടി കൂടി.ഈ ചടങ്ങിൽ ദൈവത്താർ ഉണ്ടാകാറില്ല.

  • ആചാരാനുഷ്ഠാനകോശം -പി.സി. കർത്താ( ഡി . സി ബുക്സ് )
  • മാതൃഭൂമി വാർത്ത, 18 ഏപ്രിൽ 2009

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അടി_ഉത്സവം&oldid=3500728" എന്ന താളിൽനിന്ന് ശേഖരിച്ചത്