കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്താണ് കണ്ണമംഗലം. 2000 ഒക്ടോബർ 2 നാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.[1]
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°5′12″N 75°58′51″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | ചെങ്ങാനി, മുതുവിൽകുണ്ട്, ചെറേക്കാട്, മേമാട്ടുപാറ, വി.കെ മാട്, ചേറൂർ, കിളിനക്കോട്, കാപ്പിൽ, കോട്ടമാട്, പൂച്ചോലമാട്, കൊവിലപ്പാറ, ചണ്ണയിൽ, പടപ്പറമ്പ്, എടക്കാപ്പറമ്പ്, അച്ചനമ്പലം, തോന്നിപുറായ, വാളക്കുട, തൊട്ടശ്ശേരിയറ, അംബേദ്ക്കർ ഗ്രാമം, ഇ.കെ പടി |
ജനസംഖ്യ | |
പുരുഷന്മാർ | • |
സ്ത്രീകൾ | • |
കോഡുകൾ | |
തപാൽ | • 673638 |
LGD | • 221592 |
LSG | • G101006 |
SEC | • G10076 |
അതിരുകൾ
തിരുത്തുക28.24 ച.കി.മീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക്: നെടിയിരുപ്പ്, പള്ളിക്കൽ പഞ്ചായത്തുകൾ. കിഴക്ക്: ഊരകം, നെടിയിരുപ്പ് പഞ്ചായത്തുകൾ, തെക്ക് : വേങ്ങര, ഊരകം പഞ്ചായത്തുകൾ. പടിഞ്ഞാറ് : എ.ആർ.നഗർ, തേഞ്ഞിപ്പലം പഞ്ചായത്തുകൾ എന്നിവയാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൂച്ചോലമാട്,ചേറൂർ,അച്ചനമ്പലം,മേമാട്ടുപാറ,പടപ്പറമ്പ്,എടക്കാപ്പറമ്പ്,എരണിപ്പടി,മുട്ടുമ്പുറം എന്നീ ഗ്രാമങ്ങൾ അടങ്ങുന്ന 20 വാർഡുകളാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്തിലുള്ളത്.[2] മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം,വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്.[3] കണ്ണമംഗലം പടപ്പറമ്പ് പ്രദേശത്തിൻറെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു അങ്ങാടിയാണ് അച്ചനമ്പലം, കണ്ണമംഗലംപഞ്ചായത്തിൻറെ ആസ്ഥാനം, പഞ്ചായത്താപീസ് എന്നിവ സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്
വാർഡുകൾ
തിരുത്തുക- ചെങ്ങാനി
- ചെറേക്കാട്
- മേമാട്ടുപാറ
- മുതുവിൽകുണ്ട്
- കിളിനക്കോട്
- കാപ്പിൽ
- വി.കെ.മാട്
- ചേറൂർ
- കോവിലപ്പാറ
- ചണ്ണയിൽ
- കോട്ടമാട്
- പൂച്ചോലമാട്
- അച്ചനമ്പലം
- തോന്നിപ്പുറായ
- പടപ്പറമ്പ്
- എടക്കാപറമ്പ്
- അംബ്ദേക്കർ ഗ്രാമം
- ഇ.കെ.പടി
- വാളക്കുട
- തോട്ടശ്ശേരിയറ
ചെരുപ്പടി മല
തിരുത്തുകകണ്ണമംഗലം പഞ്ചായത്തിലെ ഒരു പ്രദേശമാണു് ചെരുപ്പടി മല.സമുദ്ര നിരപ്പിൽ നിന്നും 1050 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം പ്രകൃതി ഭംഗിയാലും ജലസമ്പന്നതായാലും വേറിട്ട് നിൽക്കുന്നു. കരിങ്കൽ ക്വാറികളായി ഉപയോഗിക്കുന്ന ഈ പ്രദേശം വലിയ വലിയ കുന്നുകളും കുഴികളുമയി മാറിയിരിക്കുന്നു. പ്രകൃതി മനോഹരമായ ഒരു സ്ഥലം. ജില്ലയുടെ പകുതി ഭാഗവും ഇവിടെ നിന്നും കാണാം. കരിപ്പൂർ വിമാനത്താവളത്തിന്റെ മനോഹര കാഴ്ച ഇവിടെ നിന്നും ദർശിക്കാനാവും. വലിയ കരിങ്കൽ കുഴികളിൽ വെള്ളം നിറയുമ്പോൾ കുളിക്കാൻ വരുന്നവരും ധാരാളം. ഇവിടത്തെ ജലം കട്ടി കൂടിയതും നല്ല തണുപ്പുള്ളതുമാണു്. ഏറെ അപകടം നിറഞ്ഞ ഭാഗമാണു്. ഇവിടെ നിന്നും അല്പ്പം കൂടി ഉള്ളോട്ട് പോയിക്കെഴിഞ്ഞാല് മിനി ഊട്ടി എന്നറിയപ്പെടുന്ന ഒരു പ്രദേശവുമുണ്ട്.
കാപ്പിൽ
തിരുത്തുകകണ്ണമംഗലം പഞ്ചായത്തിൽ ചേറൂർ ഗ്രാമത്തിന്റെ വടക്ക് വശത്ത് സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണു കാപ്പിൽ, ഊരകം മലയുടെ അടിവാര പ്രദേശമാണിത്. ഇവിടെ അടുത്താണു കശ്മീർ അങ്ങാടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-30. Retrieved 2010-04-15.
- ↑ http://lsgkerala.in/kannamangalampanchayat/general-information/election-details/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://vengara.entegramam.gov.in/content/വേങ്ങര-ഗ്രാമ-പഞ്ചായത്ത്[പ്രവർത്തിക്കാത്ത കണ്ണി]