അഖുറിയൻ നദി
തെക്കൻ കോക്കസസിലെ ഒരു നദിയാണ് അഖൂര്യൻ അല്ലെങ്കിൽ അർപച്ചേ (Azerbaijani: Qərbi Arpaçay; തുർക്കിഷ്: Arpaçay)[1][2] എന്നുമറിയപ്പെടുന്ന അഖുറിയൻ നദി. ഇത് അർമേനിയയിൽ നിന്ന് ഉത്ഭവിച്ച് ആർപി തടാകത്തിൽ നിന്ന് തുർക്കിയുമായുള്ള അടച്ച അതിർത്തിയിലൂടെ ഒഴുകുന്നു. ബഗാരന് സമീപമുള്ള ഇടത് പോഷകനദിയായി അറാസ് നദിയിലേക്ക് ഒഴുകുന്നതുവരെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്ര അതിർത്തിയുടെ ഭാഗമായി ഇത് മാറുന്നു. ഏകദേശം 9,500 ചതുരശ്ര കിലോമീറ്റർ (3,700 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള അഖുറിയൻ നദിയുടെ മൊത്തം നീളം 186 കിലോമീറ്റർ (116 മൈൽ) ആണ്.
അഖുറിയൻ | |
---|---|
നദിയുടെ പേര് | Ախուրյան Arpaçay Ахурян |
Country | Armenia and Turkey |
Physical characteristics | |
പ്രധാന സ്രോതസ്സ് | Lake Arpi, Shirak, Armenia 2,023 മീ (6,637 അടി) |
നദീമുഖം | Near Bagaran, Armenia |
നീളം | 186 കി.മീ (610,000 അടി) |
അർമേനിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്യുമ്രി നദിയുടെ കിഴക്കേ കരയിലാണ് സ്ഥിതിചെയ്യുന്നത്. അർമേനിയയിലെ ചരിത്രപരമായ പന്ത്രണ്ട് തലസ്ഥാനങ്ങളിൽ അനി, ബഗരൻ, യെർവന്ദഷാറ്റ്, യെരസ്ഗാവോർസ് തുടങ്ങിയ നാല് തലസ്ഥാനങ്ങളിലും ഈ നദി ഒഴുകുന്നു.
ചരിത്രം
തിരുത്തുക1041-ൽ ബൈസന്റൈൻ സൈന്യം ഷിറാക്ക് പ്രവിശ്യയിൽ എത്തിയപ്പോൾ, പ്രാദേശിക അർമേനിയൻ പ്രഭുക്കന്മാർ (നഖാറാർ) പഹ്‌ലവൂണി ജനറൽ വഹ്രം പഹ്‌ലവൗണിയുടെ നേതൃത്വത്തിൽ അവർക്കെതിരെ ഒത്തുകൂടി. തുടർന്ന് 30,000 കാലാൾപ്പടയും 20,000 കുതിരപ്പടയും ഉള്ള ഒരു സംഘത്തെ വഹ്രാം തിരഞ്ഞെടുത്തു, ബൈസന്റൈൻസിനെതിരെ പോരാടാൻ മൂന്ന് ഡിവിഷനുകൾ രൂപീകരിച്ചു. [3] ഒരു യുദ്ധം നടന്നപ്പോൾ ആക്രമണകാരികൾ വലിയ കൂട്ടക്കൊല നടത്തി. അഖുറിയൻ നദിയിലേക്ക് ഒഴുകിയ രക്തം അതിന്റെ ജലത്തെ പൂർണമായും ചുവപ്പിച്ചതായി പറയപ്പെടുന്നു.[4][5] ബൈസന്റൈൻസ് 21,000 പേർ മരിച്ചു. ഈ വിജയം അർമേനിയയിലെ ഗാഗിക് രണ്ടാമനെ രാജാവായി കിരീടമണിയിക്കാനും പിന്നീട് വെസ്റ്റ് സർകിസിന്റെ കൈകളിലുണ്ടായിരുന്ന അനി കോട്ട പിടിച്ചെടുക്കാനും കാതോലിക്കോസ് പെട്രോസ് ഗ്വാഡാർട്ട്സിനൊപ്പം വഹ്രാം പഹ്‌ലവൂനിക്കും അനുവാദം നൽകി. ഗാഗിക് രണ്ടാമൻ ബഗ്രാത്തൂണി രാജവംശത്തിലെ അവസാന അർമേനിയൻ രാജാവായിരുന്നു. ഗാഗിക് രണ്ടാമൻ അനിയിലെ രാജാവ് എന്നറിയപ്പെടുന്നു (അക്കാലത്ത് അനി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു). 1041-ൽ സ്ംബത് മൂന്നാമന്റെ അനന്തരാവകാശിയായി കിരീടധാരണത്തിന് ഗാഗിക് രണ്ടാമനെ വഹ്രം പഹ്‌ലവൗനി തെരഞ്ഞെടുക്കുമ്പോൾ പഹ്‌ലവൗനിക്ക് അക്കാലത്ത് പതിനാലു വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
അനി നഗരം സ്ഥിതിചെയ്യുന്നത് ത്രികോണാകൃതിയിലാണ്. കാഴ്ചയിൽ നാടകീയവും സ്വാഭാവികമായും പ്രതിരോധാത്മകവുമാണ്. കിഴക്ക് ഭാഗത്ത് അഖുറിയൻ നദിയുടെ മലയിടുക്കിലൂടെയും പടിഞ്ഞാറ് ഭാഗത്ത് ബോസ്റ്റാൻലാർ അല്ലെങ്കിൽ റ്റാഖ്‌കോട്ട്സാഡ്‌സർ താഴ്വരയിലൂടെയും ഈ നഗരം സംരക്ഷിച്ചിരിക്കുന്നു. [6]അറക്സ് നദിയുടെ ഒരു ശാഖയാണ് അഖുറിയൻ. ഇത് നിലവിൽ തുർക്കിക്കും അർമേനിയയ്ക്കും ഇടയിലുള്ള അതിർത്തിയുടെ ഭാഗമാണ്. 1,340 മീറ്റർ (4,400 അടി) ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[7]
ശീതയുദ്ധകാലത്ത്, അഖുറിയൻ തുർക്കി-സോവിയറ്റ് യൂണിയൻ അതിർത്തിയിലെ ഒരു ഭാഗവും ഇരുമ്പ് തിരശ്ശീലയുടെ ഒരു ഭാഗവും ആയി.1945-ലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതൽ 1991 ലെ ശീതയുദ്ധത്തിന്റെ അവസാനം വരെ യൂറോപ്പിനെ രണ്ട് വ്യത്യസ്ത മേഖലകളായി വിഭജിക്കുന്ന ഭൗതികേതര അതിർത്തിയായിരുന്നു അയൺ കർട്ടൻ.
പാലങ്ങൾ
തിരുത്തുകഅഖുറിയൻ നദിക്ക് മുകളിലൂടെ നിരവധി മധ്യകാല പാലങ്ങൾ നിലവിലുണ്ടായിരുന്നു. അനിയിലെ പാലം ബാഗ്രതുനി രാജവംശത്തിന്റെ കാലഘട്ടത്തിലേതാണ്. [8] മിക്കവാറും ഇത് പതിമൂന്നാം നൂറ്റാണ്ടിലാണ്. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാലത്തോടുള്ള സമീപനത്തിലാണ് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന് സമീപത്ത് നിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ പറയുന്നു.[9]
പാലത്തിന്റെ ഒരൊറ്റ കമാനം നിലംപതിച്ചു. ഒരുപക്ഷേ ഉറപ്പുള്ള ഗേറ്റിന്റെ ഭാഗമായിരുന്ന ഉയരമുള്ള അബുട്ട്മെന്റുകൾ മാത്രം അവശേഷിക്കുന്നു. [9]പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രക്കാർ പാലത്തിനടുത്തുള്ള ഒരു ഗാർഡ് ഹൗസ് റിപ്പോർട്ട് ചെയ്തെങ്കിലും ഇത് ഇല്ലാതായി.[9]
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Karimov, Mahmud (2007). National Encyclopedia of Azerbaijan (PDF). Baku: Azerbaijan National Academy of Sciences. ISBN 978-9952-441-01-7.
- ↑ "Arpaçay Nehri". 2012 Yılı Kars İli ÇED Raporu (PDF). 2012. Archived (PDF) from the original on ജനുവരി 8, 2015. Retrieved മേയ് 5, 2019.
- ↑ History of Armenia by Father Michael Chamich from B.C. 2247 to the Year of Christ 1780, or 1229 of the Armenian era – Page 124 by Mik'ayel Ch'amch'yants'
- ↑ History of Armenia by Father Michael Chamich from B.C. 2247 to the Year of Christ 1780, or 1229... – Page 124 by Mik'ayel Ch'amch'yants'
- ↑ History of Armenia: From B.C. 2247 to the Year of Christ 1780, Or 1229 of the Armenian Era – Page 124 by Michael Chamich, John Audall, Mikʻayel Chʻamchʻyantsʻ, Hovhannēs Avdaleantsʻ – 1827
- ↑ "Scribner, Charles, (26 Jan. 1890–11 Feb. 1952), President: Charles Scribner's Sons New York, NY, since 1932; Charles Scribner's Sons, Ltd, London, England; Director, Grosset & Dunlap, Inc., Bantam Books, Inc", Who Was Who, Oxford University Press, 2007-12-01, retrieved 2019-11-12
- ↑ "Chisholm, Hugh, (22 Feb. 1866–29 Sept. 1924), Editor of the Encyclopædia Britannica (10th, 11th and 12th editions)", Who Was Who, Oxford University Press, 2007-12-01, retrieved 2019-11-12
- ↑ A system of geography, popular and scientific: or A physical, political, and statistical account... – Page 143 by James Bell – 1832
- ↑ 9.0 9.1 9.2 VirtualAni: The Bridge Over the Akhurian River