തുർക്കി, അർമീനിയ, അസർബെയ്ജാൻ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു നദിയാണ് അറാസ് അല്ലെങ്കിൽ അറാക്‌സസ് (Aras or Araxes). ലെസ്സർ കോക്കസസ് പർവതത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. പിന്നീട് ലെസ്സർ കോക്കസസിന്റെ വടക്ക് ഭാഗത്ത് വെച്ച് കുറ നദിയിൽ ലയിക്കുന്നു. 1072 കിലോമീറ്റർ ( 666 മൈൽ) ആണ് അറാസ് നദിയുടെ ആകെ നീളം. 102,000 ചതുരശ്ര കിലോമീറ്റർ ( 39,000 ചതുരശ്ര മൈൽ) പ്രദേശത്ത് കൂടി പരന്ന് ഒഴുകുന്ന ഈ നദി യൂറോപ്പ്-ഏഷ്യ അതിർത്തി മേഖലയായ കോക്കസസ് പ്രദേശത്തെ വലിയ നദികളിൽ ഒന്നാണ്.

അറാസ്‌
Jolfa-Aras2.jpg
The Aras river, Nakhchivan, Azerbaijan to the right and Iran to the left.
Arasrivermap.jpg
Aras River highlighted on a map of the Kura River watershed
Physical characteristics
പ്രധാന സ്രോതസ്സ്Erzurum Province, Turkey
നദീമുഖംKura river
നീളം1,072 കി.മീ (666 മൈ)

പേരുകൾതിരുത്തുക

പുരാതന കാലത്ത് ഗ്രീക്കുകാർക്കിടയിൽ ഈ നദി അറാക്‌സസ് (ഗ്രീക്ക്: Αράξης) എന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക അർമീനിയൻ ഭാഷയിൽ അറാക്‌സ് Araks or Arax (Armenian: Արաքս) എന്നാണ് അറിയപ്പെടുന്നത്. പുരാതന അർമീനിയൻ ഭാഷയിൽ യെരാസ്ഖ് Yeraskh എന്നായിരുന്നു ഇതിന്റെ പേര്. പഴയ ജോർജിയൻ ഭാഷയിൽ രാക്ശി Rakhsi (რახსი) എന്നാണ് ഈ നദിയുടെ പേര്. തുർക്കി ഭാഷയിൽ അറാസ് (തുർക്കിഷ്: Aras), പേർഷ്യൻ ഭാഷയിൽ അറസ് (പേർഷ്യൻ: ارس Aras) , കുർദിഷ് ഭാഷയിൽ ഇറെസ് (കുർദിഷ്: Erez), അസർബെയ്ജാനി ഭാഷയിൽ അരസ് (Azerbaijani: Araz) എന്നുമാണ് ഈ നദി അറിയപ്പെടുന്നത്.[1]

വിവരണംതിരുത്തുക

കിഴക്കൻ തുർക്കിയിലെ പ്രധാന നഗരമായ ഇർസുറുമിന് അടുത്താണ് അറാസ് നദിയുടെ പ്രഭവ കേന്ദ്രം. തുർക്കി-അർമീനിയൻ അതിർത്തിയോട് വളരെ അടുത്തുള്ള ദിഘൂർ ജില്ലയുടെ തെക്കുകിഴക്കൻ ഭാഗത്തായി അഖൂരിയൻ നദയുമായി അറാസ് നദി കൂടിച്ചേരുന്നു.

അവലംബംതിരുത്തുക

  1. "Aras River". Encyclopædia Britannica. ശേഖരിച്ചത് 29 October 2013.
"https://ml.wikipedia.org/w/index.php?title=അറാസ്‌_നദി&oldid=3784773" എന്ന താളിൽനിന്ന് ശേഖരിച്ചത്