അർമേനിയയിലെ രണ്ടാമത്തെ വലിയ നഗരവും രാജ്യത്തിന്റെ വടക്കുപടഞ്ഞറൻ ഭാഗത്തുള്ള ഷിരാക് പ്രവിശ്യയുടെ തലസ്ഥാനവുമാണ് ഗ്യൂമ്രി (Armenian: Գյումրի [gjumˈɾi]). പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഈ നഗരം അലക്സാണ്ട്രോപോൾ എന്ന് അറിയപ്പെട്ടിരുന്നകാലത്ത്, യെറിവാൻ നഗരത്തിലേതിനു തുല്യമായ ജനസംഖ്യയുള്ള റഷ്യൻ ഭരണത്തിലുള്ള കിഴക്കൻ അർമീനിയയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിൽ ഈ നഗരത്തിൻറെ പേര് ലെനിനാകാൻ എന്നാക്കി മാറ്റിയിരുന്നു.

ഗ്യൂമ്രി
From top left: Gyumri skyline • Mother Armenia Cathedral of Gyumri • Sev Berd Fortress Independence Square • Dzitoghtsyan Museum Vartanants Square and Gyumri City Hall
പതാക ഗ്യൂമ്രി
Flag
Official seal of ഗ്യൂമ്രി
Seal
Nickname(s): 
Hayrakaghak ("Father-city")
ഗ്യൂമ്രി is located in Armenia
ഗ്യൂമ്രി
ഗ്യൂമ്രി
Location of Gyumri in Armenia
Coordinates: 40°47′22″N 43°50′51″E / 40.78944°N 43.84750°E / 40.78944; 43.84750
Country അർമേനിയ
MarzShirak
Founded as Kumayri by the Cimmerians8th century BC
Rebuilt as Alexandropol by Nicholas I of Russia1837
ഭരണസമ്പ്രദായം
 • MayorSamvel Balasanyan
വിസ്തീർണ്ണം
 • ആകെ[[1 E+7_m²|54 ച.കി.മീ.]] (21 ച മൈ)
ഉയരം
1,509 മീ(4,951 അടി)
ജനസംഖ്യ
 (2011 census)
 • ആകെ121,976
 • ജനസാന്ദ്രത2,300/ച.കി.മീ.(5,900/ച മൈ)
Demonym(s)Gyumretsi
സമയമേഖലUTC+4 (AMT)
Postal code
3101-3126
ഏരിയ കോഡ്(+374) 312
വാഹന റെജിസ്ട്രേഷൻ45 am
ClimateDfb
വെബ്സൈറ്റ്www.gyumricity.am
Sources: Population[1]

1988-ലെ സ്പിറ്റക് ഭൂകമ്പത്തിൽ നഗരം തകരുന്നതിനു മുമ്പുള്ള കണക്കെടുപ്പിൽ നഗരത്തിലെ ജനസംഖ്യ 200,000-ത്തിനു മുകളിലായിരുന്നു. 2011 ലെ സെൻസസ് പ്രകാരം നഗരത്തിൽ 121,976 ആളുകളാണ് ഉണ്ടായിരുന്നത്. ഇത് 2001 ലെ സെൻസസിലെ 150,917 എന്ന സംഖ്യയേക്കാൾ കുറവായിരുന്നു. അർമേനിയൻ അപ്പോസ്റ്റോലിക് ചർച്ച് ഉൾപ്പെടുന്ന ഷിരാക്ക് രൂപതയുടെ ആസ്ഥാനമാണ് ഗ്യൂമ്രി.

പേരിൻറെ ഉത്ഭവം തിരുത്തുക

ആധുനിക ഗ്യൂമ്രിയുടെ പ്രദേശം ഉരാർട്ടു സാമ്രാജ്യത്തിൻറെ കാലത്ത് കുമായിരി എന്ന് അറിയപ്പെട്ടിരുന്നു. ഈ പ്രദേശം കീഴടക്കി കുടിയേറ്റകേന്ദ്രം സ്ഥാപിച്ച സിമ്മേറിയൻസിൽനിന്നാണ് ആ പേര് വന്നത് എന്ന് അനുമാനിക്കപ്പെടുന്നു. തുർക്കി ഗോത്രവർഗ്ഗത്തിൻറെ മേൽക്കോയ്മയ്ക്കു കീഴിൽ കുമായിരി എന്നത് തുർക്കി ഭാഷാന്തരമായി ഗുംരു എന്നായിത്തീർന്നു. 1837-ൽ കുമായിരിയുടെ പേര്, സാർ നിക്കോളാസ് ഒന്നാമൻറെ ഭാര്യ അലെക്സാണ്ട്ര ഫിയോഡോറോവ്നയുടെ പേരിനെ ആസ്പദമാക്കി അലക്സാണ്ട്രോപോൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1924 നും 1990 നും ഇടയിൽ വ്ലാഡിമിർ ലെനിന്റെ ബഹുമാനാർത്ഥം ലെനിനാകൻ എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്. സോവിയറ്റ് യൂണിയനിൽനിന്നുള്ള സ്വാതന്ത്ര്യത്തിനു ശേഷം, ഗ്യൂമ്രി എന്ന എന്ന പേര് തെരഞ്ഞെടുക്കപ്പെടുന്നതുവരെ കുമായിരി എന്ന യഥാർത്ഥ പേര് 1992 വരെ ഉപയോഗിച്ചിരുന്നു.

ചരിത്രം തിരുത്തുക

സോവിയറ്റ് കാലഘട്ടത്തിൽ നടന്ന ആർക്കിയോളജിക്കൽ ഗവേഷണ ഫലങ്ങൾ, ആധുനികകാല ഗുമ്രിയിൽ ഏകദേശം ബി.സി. മൂന്നാം സഹസ്രാബ്ദം മുതൽ മനുഷ്യവാസമുണ്ടായിരുന്നുവെന്നാണ്. ക്രിസ്തുവിനു മുമ്പ് എട്ടാം നൂറ്റാണ്ടിലെ ചരിത്രപരമായ യൂരാർഷ്യൻ ലിഖിതങ്ങളിൽ ഈ സ്ഥലത്തെ കുമായിരി എന്ന് പരാമർശിച്ചിട്ടുണ്ട്. ക്രി.മു. 720-ൽ സിമ്മേറിയക്കാർ ഈ പ്രദേശം കീഴടക്കുകയും, കുമായിരി അവരുടെ കുടിയേറ്റ കേന്ദ്രമാക്കുകയും ചെയ്തു. പുരാതന അർമേനിയക്കാർ സിമ്മേറിയക്കാരെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന പദത്തിൻറെ സ്വരസൂചകമായ സാദൃശ്യം ഇതിനുണ്ട്.[2] കരിങ്കടലിലേയ്ക്കുള്ള തന്റെ തിരിച്ചുപോക്കിൻറെ സമയത്ത് പുരാതന ഗ്രീക്ക് തത്ത്വചിന്തകനും സോക്രട്ടീസിൻറെ ശിഷ്യനുമായിരുന്ന സെനഫോൺ കുമായിരിയിലൂടെ കടന്നുപോയിരിക്കാമെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു, ഈ അനശ്വരയാത്ര സെനഫോൺ തൻറെ അനാബാസിസ് എന്ന കൃതിയിൽ വിവരിച്ചിട്ടുണ്ട്.[3]

ക്രി.മു. ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉരാർട്ടു രാജവംശം ക്ഷയിച്ചപ്പോൾ കുമായിരി അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ഗ്യൂമ്രിയുടെ തെക്ക്, ബെന്യാമിൻ ഗ്രാമത്തിനു സമീപം കണ്ടുപിടിക്കപ്പെട്ട അഞ്ചാം നൂറ്റാണ്ട് മുതൽ ക്രി.മു. 2 വരെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള രാജവംശത്തിന്റെ അവശിഷ്ടങ്ങൾ, ഈ പ്രദേശത്തെ അക്കീമെനിഡി സ്വാധീനത്തിന്റെ പ്രധാനപ്പെട്ട ഉദാഹരണമാണ്. എന്നാൽ ബി.സി അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഒറോണ്ടിഡ് രാജവംശത്തിനു കീഴിൽ അർമേനിയിലെ സത്രാപി മേഖലയുടെ ഭാഗമായി കുമായിരി മാറി. എന്നാൽ ഒരു ബദൽ സിദ്ധാന്തം സൂചിപ്പിക്കുന്നത് ക്രി.മു. അഞ്ചാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ (ഏകദേശം 401 ബി.സി.) ഗ്രീക്ക് കോളനിസ്റ്റുകൾ ഇതൊരു, ഒരു നാഗരിക കുടിയേറ്റകേന്ദ്രമായി  വികസിപ്പിച്ചെടുത്തതാണെന്നാണ്.[4]

പിന്നീട് ക്രി.മു. 331-ൽ, ശിരാക് കാന്റന്റെ ഭാഗമായി ഈ പ്രദേശം മുഴുവനായി, പുരാതന അർമീനിയൻ രാജ്യത്തിലെ അയ്‍രാരാത് പ്രവിശ്യയിൽ ഉൾപ്പെടുത്തി. 190 BC യ്ക്കും 1 നും ഇടയിൽ കുമായാരി അർമേനിയയിലെ അർട്ടാക്സിയാഡ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ, ശിരാക്ക്, കംസരാക്കാൻ കുടുംബത്തിന് നൽകപ്പെടുകയും ഇവർ അർസാസിഡ് രാജവംശത്തിന്റെ കാലത്ത് കുമയൂരിയിൽ ഭരണം നടത്തിയിരുന്നു.

അവലംബം തിരുത്തുക

  1. "Armstats : Population" (PDF). Armstat.am. Retrieved 15 December 2014.
  2. "Kumayri infosite". Cimmerian. Archived from the original on 6 November 2012. Retrieved 14 June 2015.
  3. "#1 Internet Site for Gyumri Armenia". Gyumritown.com. Archived from the original on 2014-12-17. Retrieved 15 December 2014.
  4. "Gyumri Armenia Britannica.com". Encyclopædia Britannica. Retrieved 14 June 2015.
"https://ml.wikipedia.org/w/index.php?title=ഗ്യൂമ്രി&oldid=3935943" എന്ന താളിൽനിന്ന് ശേഖരിച്ചത്