ഖുർആനിലെ ഏഴാം അദ്ധ്യായമാണ്‌ അഅ്റാഫ് (ഉന്നതസ്ഥലങ്ങൾ). അവതരണം:മക്കയിൽ അവതരണ ക്രമം:39 സൂക്തങ്ങൾ:206 ഖണ്ഡികകൾ:24

Al-A'raf
الأعراف
വർഗ്ഗീകരണംമക്കി
പേരിന്റെ അർത്ഥംഉന്നതസ്ഥാനം
സ്ഥിതിവിവരങ്ങൾ
സൂറ ‍സംഖ്യ7
ആയത്തുകളുടെ എണ്ണം206
ജുസ്‌അ്' നമ്പർ8 to 9
ഹിസ്ബ് നമ്പർ16 to 18
സജ്ദകളുടെ എണ്ണം1 (verse 206)
മുൻപുള്ള സൂറAl-An'am
അടുത്ത സൂറAl-Anfal

ഈ അധ്യായത്തിലെ 46-48 വാക്യങ്ങളിൽ സ്വർഗത്തിൻറെയും നരകത്തിൻറെയും ഇടയിലുള്ള ഒരുന്നത സ്ഥാനത്തെ കുറിച്ച് പരാമർശിക്കുന്നു. ഇതാണ് അഅ്റാഫ്. അഅ്റാഫിനെയും അഅ്റാഫുകാരെയും സംബന്ധിച്ച പ്രതിപാദനമുള്ളതുകൊണ്ടാണ് ഇതിനു ഈ നാമം സിദ്ധിച്ചത്.

അവതരണകാലം

തിരുത്തുക

ഉള്ളടക്കം ഏതാണ്ട് തൊട്ടുമുമ്പുള്ള `അൽഅൻആമി`ന്റെ അവതരണകാലത്താണ് ഇതും അവതരിച്ചതെന്നു വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു. ആദ്യം അവതരിച്ചത് അതോ, ഇതോ എന്നുറപ്പിച്ചു പറയാൻ പ്രയാസം. പക്ഷേ, ആ ഘട്ടത്തോട് ബന്ധപ്പെട്ടതാണ് ഈ അധ്യായവുമെന്ന് ഇതിന്റെ പ്രഭാഷണശൈലിയിൽനിന്ന് നല്ലപോലെ വ്യക്തമാകുന്നുണ്ട്.

ഉള്ളടക്കം

തിരുത്തുക

പ്രവാചകത്വ വിശ്വാസത്തിലേക്കുള്ള ക്ഷണമാണ് ഈ സൂറത്തിലെ സുപ്രധാനമായ ഉള്ളടക്കം. ദൈവത്താൽ നിയുക്തനായ പ്രവാചകനെ അനുഗമിക്കുവാൻ ശ്രോതാക്കളെ പ്രേരിപ്പിക്കുകയെന്നതാണ് പ്രഭാഷണത്തിന്റെ പരമമായ ലക്ഷ്യം. എന്നാൽ പ്രതിപാദനശൈലിയിൽ മുന്നറിയിപ്പിന്റെയും താക്കീതിന്റെയും സ്വരമാണ് കൂടുതൽ മുഴച്ചുനിൽക്കുന്നത്. അതിന് കാരണമുണ്ട്, അഭിസംബോധിതരായ മക്കയിലെ ബഹുദൈവാരാധകരുടെ കാര്യം ഗ്രഹിപ്പിക്കാനുള്ള ശ്രമത്തിൽ നബി(സ) ദീർഘമായ ഒരു ഘട്ടം വിനിയോഗിച്ചു കഴിഞ്ഞു; എന്നിട്ടും അവർ അന്ധമായ പിടിവാശിയും ശാഠ്യബുദ്ധിയും എതിർപ്പും പരമാവധി തുടരുകയാണ്. ആകയാൽ അടുത്തഭാവിയിൽ അവരോടുള്ള സംബോധനം നിർത്തി മറ്റൊരു ജനവിഭാഗത്തെ അഭിമുഖീകരിക്കാനായി തിരുനബിക്ക് ദൈവത്തിൽ നിന്നുള്ള നിർദ്ദേശം ആസന്നമായിരിക്കുന്നു. അതിനാൽ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുവാൻ ഉദ്ബോധനപരമായ ശൈലിയിൽ അവരെ ക്ഷണിക്കുന്നതോടൊപ്പം,ഒരന്ത്യശാസനത്തിന്റെ രൂപത്തിൽ അവർക്ക് താക്കീത് നൽകേണ്ടതും ആവശ്യമായിരുന്നു. അതുകൊണ്ട്, `നിങ്ങളിലേക്കു നിയുക്തനായ പ്രവാചകന്നെതിരിൽ നിങ്ങൾ കൈക്കൊണ്ടിട്ടുള്ള അനാശാസ്യ നയമുപേക്ഷിക്കുക; ഇതേനയം സ്വീകരിച്ചിരുന്ന പൂർവസമുദായങ്ങളുടെ പരിണാമം നിങ്ങൾക്കൊരു പാഠമായിരിക്കട്ടെ` എന്നിങ്ങനെ അവരെ താക്കീത് ചെയ്യുകയാണ്. മക്കാവാസികളെ സംബന്ധിച്ചിടത്തോളം `ഹുജ്ജത്ത്` (ന്യായസ്ഥാപനം) ഏതാണ്ട് പൂർത്തീകരിക്കപ്പെട്ടിരുന്നു. അതിനാൽ പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് പ്രബോധനത്തിന്റെ മുഖം മക്കയിലെ ബഹുദൈവാരാധകരിൽനിന്നു വേദക്കാരിലേക്കു തിരിഞ്ഞതായി കാണാം. ഒരിടത്ത് ലോകത്തെങ്ങുമുള്ള മനുഷ്യരെ പൊതുവായി അഭിസംബോധനചെയ്തതായും കാണാവുന്നതാണ്. സമീപവർത്തികളായ ജനതയോടുതന്നെ പ്രബോധനം ചെയ്തുകൊണ്ടിരിക്കുകയെന്ന ഘട്ടം ഏതാണ്ടവസാനിച്ചുവെന്നും ഹിജ്റ ആസന്നമായിരിക്കുകയാണെന്നുമത്രെ ഇതെല്ലാം സൂചിപ്പിക്കുന്നത്. പ്രഭാഷണമധ്യേ വേദക്കാരായ ജൂതരെയും അഭിമുഖീകരിച്ചിട്ടുള്ളതായിക്കാണാം. അതുമുഖേന, പ്രവാചകനിൽ വിശ്വസിച്ചതിനു ശേഷം അദ്ദേഹത്തോടു കപടനയം കൈക്കൊള്ളുകയും, അനുസരണപ്രതിജ്ഞയെടുത്ത ശേഷം ധിക്കാരപൂർവം ആ പ്രതിജ്ഞ ലംഘിക്കുകയും, സത്യവും അസത്യവും വിവേചിച്ചറിഞ്ഞതിനു ശേഷം അസത്യസേവനത്തിൽ ആമഗ്നമാവുകയും ചെയ്യുന്നതിന്റെ ഭവിഷ്യൽഫലമെന്തെന്ന ഒരുവശം കൂടി ഈ അധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സൂറത്തിന്റെ അവസാനത്തിൽ, നബിക്കും സഹാബത്തിനും ആദർശത്തിന്റെ യുക്തിയുക്തമായ പ്രബോധനം സംബന്ധിച്ച ചില പ്രധാന നിർദ്ദേശങ്ങളും നൽകുന്നുണ്ട്. എതിരാളികളിൽനിന്നുള്ള പ്രകോപനങ്ങളെയും മർദ്ദനങ്ങളെയും ക്ഷമയോടും വിവേകത്തോടും കൂടി നേരിടുക, വികാര വിക്ഷോഭങ്ങൾക്ക് വശംവദരായി സാക്ഷാൽ ലക്ഷ്യത്തെ ക്ഷതപ്പെടുത്തുന്ന യാതൊന്നും ചെയ്യാതിരിക്കുക എന്നിവ അക്കൂട്ടത്തിൽ പ്രത്യേകം ഊന്നിപ്പറഞ്ഞിരിക്കുന്നു.


 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അഅ്റാഫ് എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
അൻആം
ഖുർആൻ അടുത്ത സൂറ:
അൻഫാൽ
സൂറത്ത് (അദ്ധ്യായം) 7

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഅ്റാഫ്&oldid=2295754" എന്ന താളിൽനിന്ന് ശേഖരിച്ചത്