യാത്ര (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Yathra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ യാത്ര. ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്.[1] മമ്മൂട്ടി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്.

യാത്ര
സംവിധാനംബാലു മഹേന്ദ്ര
നിർമ്മാണംജോസഫ് അബ്രഹാം
കഥജോൺപോൾ
തിരക്കഥ
  • ബാലു മഹേന്ദ്ര
  • സംഭാഷണം:
  • ജോൺപോൾ
അഭിനേതാക്കൾമമ്മൂട്ടി
അടൂർ ഭാസി
ശോഭന
തിലകൻ
സംഗീതംഇളയരാജ
കെ. രാഘവൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
പി. ഭാസ്കരൻ
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഡി. വാസു
സ്റ്റുഡിയോപ്രക്കാട്ട് ഫിലിംസ്
റിലീസിങ് തീയതി1985 സെപ്റ്റംബർ 20
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം124 മിനിറ്റ്

കുറ്റവാളിയായ ഉണ്ണികൃഷ്ണൻ (മമ്മൂട്ടി) ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാളചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി തുറന്നുകാട്ടി. ജപ്പാനീസ് ക്ലാസിക് ചിത്രമായ ദി യെല്ലോ ഹാൻകർചീഫ് എന്ന ചലച്ചിത്രത്തിൽ നിന്ന് കടംകൊണ്ടതാണ് യാത്രയുടെ കഥ.

കഥാസംഗ്രഹം

തിരുത്തുക

അനാഥനും വനം ഉദ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണൻ തന്റെ ജോലിസ്ഥലത്തിനടുത്ത് താമസിക്കുന്ന തുളസി (ശോഭന) എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. വിവാഹിതരാവാൻ തീരുമാനിച്ച അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവാഹകാര്യം അറിയിക്കാനായി യാത്ര തിരിക്കുന്നുണ്ട്. യാത്ര കഴിഞ്ഞു മടങ്ങുന്ന ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഉണ്ണികൃഷ്ണന് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയുമായി കാഴ്ചയിൽ സാമ്യതതോന്നിയതിനാൽ ഇതു തന്നെയാണ്‌ കുറ്റവാളി എന്ന സംശയത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതാണ്‌. ഈ സമയത്ത് യാദൃച്ഛികമായി ഒരു പോലീസുകാരൻ ഉണ്ണികൃഷ്ണന്റെ കൈയ്യാൽ കൊല്ലപ്പെടാനിടവരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു. ജയിലിലെ ആദ്യകാലങ്ങളിൽ ഉണ്ണികൃഷ്ണൻ തുളസിക്കെഴുതുന്ന ഒരു കത്തിൽ തന്നെ മറന്നുകൊള്ളാൻ പറയുന്നുണ്ട്. ജയിൽ ശിക്ഷ അവസാനിക്കാറായ സമയത്ത് ഉണ്ണികൃഷ്ണൻ തുളസിക്കെഴുതിയ മറ്റൊരു കത്തിൽ തുളസി ജീവിച്ചിരിപ്പുണ്ടെങ്കിൽ തനിക്ക് വേണ്ടി ദീപം തെളിക്കാൻ ആവശ്യപ്പെടുന്നു. നീണ്ട ജയിൽവാസത്തിനൊടുവിൽ മോചിതനായ ഉണ്ണികൃഷ്ണൻ തന്റെ തുളസിയെ കാണാൻ വേണ്ടി പോകുവുകയാണ്‌. അവൾ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിപ്പുണ്ടോ? ഉണ്ണികൃഷ്ണന്റെ സഹയാത്രികരുടെ കൂടി ചോദ്യമാണിത്.

അഭിനേതാക്കൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

ഈ ചിത്രത്തിലെ അഭിനയത്തിന്‌ 1985 ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡും ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാർഡും മമ്മൂട്ടിയെ തേടിയെത്തി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യാത്ര_(ചലച്ചിത്രം)&oldid=4140372" എന്ന താളിൽനിന്ന് ശേഖരിച്ചത്