ലോക ഹൃദയ ദിനം
ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്. ഹൃദയത്തെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കാനായി വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്‌എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കിൽ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്.
ഇന്ത്യയും കേരളവും
തിരുത്തുകലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക് ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ് (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക് 4 ശതമാനത്തിൽ കുറവാണ്.
രോഗ നിദാനം
തിരുത്തുകഹൃദ്രോഗ സാധ്യത അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു തന്നെ ആരംഭിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഗർഭാശയത്തിലായിരിക്കുമ്പോൾ സംഭവിക്കുന്ന പോഷകാഹാരക്കുറവ്, കുട്ടികൾക്ക് ശാരീരിക വൈകല്യങ്ങൾക്കും അതുവഴി ഭാവിയിൽ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന കുട്ടികൾക്ക് പിൽക്കാലത്ത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മസ്തിഷ്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഹൃദയാരോഗ്യ സംരക്ഷണം
തിരുത്തുക- ആരോഗ്യ പൂർണമായ ജീവിതരീതി
- ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക;
- ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക.
- നല്ല പോഷണം ,
- ദുർമ്മേദസ്സ് ഒഴിവാക്കൽ ,
- പതിവായി വ്യായാമം
തെറ്റായ ആരോഗ്യ ശീലങ്ങൾ
തിരുത്തുകകിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ് നമ്മൾ. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്? വായ്ക്ക രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു.
നിർദ്ദേശങ്ങൾ
തിരുത്തുകമാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നീ ഘടകങ്ങൾ നിശ്ചിത അനുപാതത്തിൽ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്. ഈ അനുപാതത്തിന്റെ അളവു തെറ്റിയാൽ നമ്മുടെ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുമ്പോൾ ദുർമ്മേദസ്സും കുടവയറും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു.
കൊളസ്ട്രോൾ
തിരുത്തുകഹൃദ്രോഗികൾക്ക് ഭീഷണിയാകുന്ന കൊളസ്ട്രോൾ ശരീരകലകളിലും രക്തത്തിലുമുള്ള കൊഴുപ്പു പോലുള്ള പദാർത്ഥമാണ്. കൊളസ്ട്രോളിന്റെ അളവ് മനുഷ്യ ശരീരത്തിൽ നിശ്ചിത പരിധികഴിഞ്ഞാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി ചെറുതാവുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതാണ് നെഞ്ചുവേദനയുടേയും ഹാർട്ടറ്റാക്കിന്റേയും തുടക്കം.
വ്യായാമനിരത ജീവിതം
തിരുത്തുകഎണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നൽകുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികൾ ഇന്നു നന്നേ വിരളമാണ്.
വ്യായാമങ്ങൾ
തിരുത്തുകഹൃദയത്തിനോ, ശ്വാസകോശങ്ങൾക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കിൽ കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തിൽ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിൾ ചവിട്ടുക, ഡാൻസ് ചെയ്യുക തുടങ്ങിയ വ്യായാമ രീതികളാണ് വേണ്ടത്. ഇതിന് മാരത്തോൺ ഓട്ടക്കാരനാകണമെന്നില്ല. കൃത്യമായി മേൽപ്പറഞ്ഞ വ്യായാമ മുറകൾ അരമണിക്കൂറെങ്കിലും ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു. ഭൂരിപക്ഷം ആൾക്കാർക്കും വൈദ്യനിർദ്ദേശം കൂടാതെ വ്യായാമ പദ്ധതിയിലേർപ്പെടാം.
ഡോക്ടറുടെ നിർദ്ദേശം ആവശ്യമുള്ളവർ
തിരുത്തുകഡോക്ടറുടെ നിർദ്ദേശം തീർച്ചയായും തേടേണ്ട ചില സാഹചര്യങ്ങളുണ്ട്. ആയാസപ്പെടുമ്പോൾ നെഞ്ചുവേദന ഉണ്ടാകുന്നവർ, ഹൃദ്രോഗമുണ്ടെന്ന് രോഗനിർണയം ചെയ്യപ്പെട്ടവർ, ബൈപ്പാസ് സർജറി കഴിഞ്ഞവർ, ഇടക്കിടെ തലകറക്കമോ ബോധക്ഷയമോ ഉണ്ടാകുന്നവർ, ശ്വാസം മുട്ടൽ അനുഭവപ്പെടുന്നവർ, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവുമുള്ളവർ, പ്രായം ചെന്നവർ ഇക്കൂട്ടരെല്ലാം വൈദ്യനിർദ്ദേശ പ്രകാരം മാത്രമേ വ്യായാമത്തിലേർപ്പെടാവൂ.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ
തിരുത്തുകപുകവലി നിർത്തുക, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മനോസംഘർഷം ലഘൂകരിക്കുക, മദ്യപാനം വർജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാൻ നമ്മെ സഹായിക്കും. ==ലോക ഹൃദയ ദിനം 2010 ==, "ജോലി സ്ഥലത്തെ ആരോഗ്യം : നിങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക്"' (" Workplace wellness: Take responsibility for your own heart health ") എന്നാണ് 2010 സെപ്റ്റംബർ 26 - ഞായർ ആചരിക്കുന്ന ലോക ഹൃദയ ദിനത്തിന്റെ സന്ദേശം. ലോക ഹൃദയ ദിനത്തിൽ ഓരോരുത്തരും ഹൃദയാരോഗ്യം കാത്തു സുക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദി ത്വമായി ഏറ്റെടുക്കണമെന്ന് വേൾഡ് ഹാർട്ട് ഫൌണ്ടേഷൻ ആഹ്വാനം ചെയ്യുന്നു. ഓരോരുത്തരും പറയണം: " ഞാൻ ഹൃദയത്താൽ ജോലി ചെയ്യുന്നു " (I work with heart ). ആരോഗ്യ ദായകമായ ഭക്ഷണം, പതിവായി വ്യായാമം , എന്നെന്നേക്കുമായി പുകയില വർജ്ജനം എന്നിവ ശീലമാക്കുന്നത് നല്ല ആരോഗ്യത്തിലെക്കുള്ള ചവിട്ടു പടികൾ ആണ്.
ലോക ഹൃദയ ദിനം 2011
തിരുത്തുക2011 ലെ ലോക ഹൃദയ ദിനം സെപ്റ്റംബർ 29 വ്യാഴാഴ്ച ആചരിക്കപ്പെട്ടു
- വിഷയം
- "ഒരു ലോകം, ഒരു വീട്, ഒരു ഹൃദയം" .
- വേൾഡ് ഹാർട്ട് ഫൌണ്ടേഷൻ ആഹ്വാനം ചെയ്യുന്നു
- സൈക്കിൾ യാത്ര, നടത്തം, തുറസായ സ്ഥലത്തെ കളികൾ എന്നിവ കുടുംബത്തിൽ എല്ലാവരുമായി ചേർന്നാവട്ടെ ,
- നിങ്ങളും വീട്ടിലെല്ലാവരും ദിവസം 2 മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്.
മറ്റ് ലിങ്കുകൾ
അവലംബം: