മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഒരു ഫയൽ ഹോസ്റ്റിംഗ് സേവനമാണ് വൺ-ഡ്രൈവ്. ആവശ്യമായ ഫയലുകൾ മൈക്രോസോഫ്റ്റിന്റെ സെർവർ കംപ്യൂട്ടറിൽ സൂക്ഷിക്കാനും, ആവശ്യമുള്ളപ്പോൾ എവിടെനിന്നും ഏതു കമ്പ്യൂട്ടറിൽ നിന്നും ഇന്റർനെറ്റ്‌ സഹായത്തോടെ ആ ഫയലുകൾ ഉപയോഗിക്കാനും ഉപയോക്താവിനെ സഹായിക്കുന്ന ഒരു സേവനം ആണിത്. മൈക്രോസോഫ്റ്റ് അക്കൗണ്ട്‌ ഉള്ള ഏതൊരു ഇന്റർനെറ്റ്‌ ഉപയോക്താവിനും ഈ സേവനം ലഭ്യമാണ്.

OneDrive.com
വിഭാഗം
ഫയൽ ഹോസ്റ്റിംഗ് സേവനം
ലഭ്യമായ ഭാഷകൾ94 ഭാഷകൾ
ഉടമസ്ഥൻ(ർ)മൈക്രോസോഫ്റ്റ്
യുആർഎൽonedrive.com

ആദ്യകാലത്ത് സ്കൈഡ്രൈവ് എന്നും പിന്നീട് വിൻഡോസ് ലൈവ് സ്കൈ‌ഡ്രൈവ് എന്നും അതിനു ശേഷം വിൻഡോസ് ലൈവ് എന്നിങ്ങനെ പേരുണ്ടായിരുന്ന ഈ സേവനത്തിനു വൺ-ഡ്രൈവ് എന്ന് നാമകരണം ചെയ്യപ്പെട്ടത് 2014 ജനുവരി -ൽ ആണ്.[1]

അവലംബം തിരുത്തുക

  1. Gavin, Ryan (2014-01-27). "OneDrive for Everything in Your Life". The OneDrive Blog. Microsoft. Archived from the original on 2014-05-14. Retrieved 30 June 2014.
"https://ml.wikipedia.org/w/index.php?title=വൺ-ഡ്രൈവ്&oldid=3830276" എന്ന താളിൽനിന്ന് ശേഖരിച്ചത്