വിൻഡോസ് ഫോൺ 8
ഓപ്പറേറ്റിങ് സിസ്റ്റം
മൈക്രോസോഫ്റ്റ് വിൻഡോസ് ഫോൺ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൂന്നാം തലമുറയാണ് വിൻഡോസ് ഫോൺ 8. 2012 ഒക്ടോബർ 22 -നു പുറത്തിറങ്ങിയ ഇതിന്റെ പ്രധാന ആകർഷണം മോഡേൺ യൂസർ ഇന്റെർഫെയ്സ് ആയിരുന്നു.
Developer | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ |
---|---|
OS family | വിൻഡോസ് ഫോൺ |
Source model | ക്ലോസ്ഡ് സോഴ്സ് |
Latest release | അപ്ഡേറ്റ് 3 (ബിൽഡ് 8.0.10532.166) / ഏപ്രിൽ 14, 2014[1] |
License | വാണിജ്യസംബന്ധമായ പ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയർ |
Preceded by | വിൻഡോസ് ഫോൺ 7 (2011) |
Succeeded by | വിൻഡോസ് ഫോൺ 8.1 (2014) |
Official website | www |
Support status | |
മുഖ്യധാരാ പിന്തുണ ജനുവരി 12, 2016 -നു നിർത്തലാക്കും.[2] |
വിൻഡോസ് ഫോൺ 7 -ന്റെ പിൻഗാമിയായി വന്ന ഇതിന്റെ ഘടന വളരെ അധികം വ്യത്യസ്തമാണ്. അതിനാൽ വിൻഡോസ് ഫോൺ 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് വിൻഡോസ് ഫോൺ 8 അപ്ഡേഷൻ ലഭ്യമല്ല. മാത്രവുമല്ല, വിൻഡോസ് ഫോൺ 8 -നു വേണ്ടി സജ്ജമാക്കിയിട്ടുള്ള ആപ്ലിക്കേഷനുകൾ ഒന്നും തന്നെ വിൻഡോസ് ഫോൺ 7 -ൽ പ്രവർത്തിക്കില്ല. വിഷ്വൽ സ്റ്റുഡിയോ ഉപയോഗിച്ചാണ് വിൻഡോസ് ഫോൺ 7 -നും വിൻഡോസ് ഫോൺ 8 -നും വേണ്ടിയുള്ള ആപ്ലിക്കേഷനുകൾ തയ്യാറാക്കുന്നത്.[3]
നോക്കിയ, എച്ച് ടി സി, സാംസങ്ങ്, ഹുവായ് എന്നീ മൊബൈൽ നിർമ്മാണ കമ്പനികളാണ് വിൻഡോസ് ഫോൺ 8 മൊബൈലുകൾ പുറത്തിറക്കുന്നത്.[4]
അവലംബം
തിരുത്തുക- ↑ http://blogs.windows.com/windows_phone/b/windowsphone/archive/2013/10/14/announcing-our-third-windows-phone-8-update-plus-a-new-developer-preview-program.aspx
- ↑ "Microsoft Support Lifecycle: Windows Phone 8". Microsoft Support. Microsoft Corporation. Retrieved 22 January 2014.
- ↑ Rubino, Daniel. (October 29, 2012). Overview and Review of Windows Phone 8
- ↑ Nokia, Samsung, HTC, and Huawei will have first Windows Phone 8 devices. The Verge. June 20, 2012