മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം

മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം അഥവാ മൊബെെൽ ഒ എസിലാണ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് . ആധുനിക മൊബെെൽ ഒ എസുകൾ മൊബെെലിനെ കമ്പ്യൂട്ടറുകൾക്ക് തുല്യമാക്കുന്നു. കൂടാതെ വീഡിയോ-മ്യൂസിക് പ്ലെയറുകൾ ,ടച്ച് സ്ക്രീൻ, റേഡിയോ, പ്രൊജക്ടർ, ടോർച്ച്, തുടങ്ങിയ നിരവധി ഉപകരണങ്ങളും ഇവ മൊബെെലിൽ ലഭ്യമാക്കുന്നു.

ചരിത്രംതിരുത്തുക

  • 1970-1979 ആദ്യ മൊബെെൽ, സ്മാർട്ട് ഫോൺ തുടങ്ങിയവ രംഗത്ത് വന്നു.
  • 1993 ആദ്യ സ്‌മാർട്ട് ഫോണായ എെ ബി എം സിമോൺ രംഗത്തെത്തി.
  • 1999 നോക്കിയ എസ് 40 ഒ എസ് വന്നു.
  • 2000 ആദ്യത്തെ ആധുനിക മൊബെെൽ ഒ എസ് ആയ സിംമ്പിയൻ വന്നു.
  • 2002 ബ്ളാക് ബെറി രംഗത്തെത്തി.
  • 2005 നോക്കിയ മീമോ.
  • 2007 എെഫോൺ.
  • 2008 ആൻഡ്റോയിഡ്.
  • 2009 സാംസങ് ബാഡ.
  • 2010 വിൻഡോസ് മൊബെെൽ ഒ എസ്.

പ്രധാന മൊബെെൽ ഒ എസുകൾതിരുത്തുക

ആൻഡ്രോയ്ഡ്തിരുത്തുക

പ്രധാന ലേഖനം: ആൻഡ്രോയ്ഡ്

സ്മാർട്ട് ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയ്ഡ് . ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത് . ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005 -ൽ ഏറ്റെടുത്തു . തുടർന്ന് 2005 നവംബർ 5-നു് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്വെയർ, സോഫ്റ്റ്‌വേർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. മിക്ക കോഡുകളും ഒരു ഓപ്പൺ സോഴ്സ് ലൈസൻസായ അപ്പാച്ചെ അനുമതിപത്രം അനുസരിച്ച് പുറത്തിറക്കിയിരിക്കുന്ന ആൻഡ്രോയ്ഡിന്റെ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് (AOSP) രൂപീകരിച്ചിട്ടുണ്ട് .

പ്രധാനമായും ആൻഡ്രോയ്ഡിൽ ലിനക്സ് കേർണൽ അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽ എഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള ജാവ അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ഡാൽവിക്ക് വിർച്വൽ മെഷീനും, ജാവ കോഡ് റൺ ചെയ്യുന്നതിനായി ജസ്റ്റ് ഇൻ ടൈം കമ്പൈലറും ഉപയോഗിക്കുന്നു . ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ആപ്ലിക്കേഷനുകൾ പ്രധാനമായും കസ്റ്റമൈസ്ഡ് ജാവയിലാണ് എഴുതിയിരിക്കുന്നത് . ഇത്തരത്തിലുള്ള രണ്ടര ലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ഇപ്പോൾ നിലവിലുണ്ട്. ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ എന്ന ഗൂഗിളിന്റെ ആപ്ലിക്കേഷൻ മാർക്കറ്റിൽ നിന്നോ മറ്റു സൈറ്റുകളിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാം.

എെ ഒ എസ്തിരുത്തുക

പ്രധാന ലേഖനം: ഐ.ഒ.എസ്.

ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐഒഎസ് (ജൂൺ 2010 വരെ ഐഫോൺ ഒഎസ് എന്ന് അറിയപ്പെട്ടിരുന്നു) . ഇതു ഐഫോൺ , ഐപോഡ് ടച്ച്, ഐപാഡ് , ആപ്പിൾ ടി.വി. എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾ ഐഒഎസ് ആപ്പിളിന്റെ ഹാർഡ്വെയറുകളിൽ ഉപയോഗിയ്ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. 2012 ന്റെ ഒന്നാം പാദത്തിലെ വില്പനയുടെ കണക്കനുസരിച്ച് സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ 23% വിപണിവിഹിതത്തോടെ ഐഒഎസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

വിൻഡോസ് ഫോൺതിരുത്തുക

മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത പ്രൊപ്പ്രൈറ്ററി സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് ഫോൺ (ചുരുക്കത്തിൽ WP). വിൻഡോസ് മൊബൈലിന്റെ പിൻഗാമിയാണ് ഇത്. എന്നിരുന്നാലും പഴയ പ്ലാറ്റ്ഫോമുമായി പൊരുത്തപ്പെടാത്തതാണ് (Incompatible)വിൻഡോസ് ഫോൺ. മുൻപതിപ്പിൽ നിന്നും വ്യത്യസ്തമായി, സംരംഭകർക്കു പകരം ഉപഭോക്താക്കളെയാണ് ഈ പതിപ്പ് ലക്ഷ്യം വെച്ചത്. ഒക്ടോബർ 2010 ൽആണ് ഇത് ആദ്യമായി പുറത്തിറക്കിയത്. ഇതിന്റെ തുടർച്ചയായി 2011 ൽ ഏഷ്യയിലും വിൻഡോസ് ഫോൺ പുറത്തിറക്കി.

ബ്ളാക്ബെറിതിരുത്തുക

പ്രധാന ലേഖനം: ബ്ലാക്ക്ബെറി

1997 ലാണ് ബ്ലാക്ക്ബെറി ഒ.എസ് കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ (RIM) വിപണിയിലിറക്കുന്നത്. ഏറെ കാലതാമസം കൂടാതെ തന്നെ ബ്ലാക്ക്ബെറി ബ്രാൻഡ് ലോകപ്രശസ്തമായി. സ്മാർട്ട് ഫോൺ ഉപഭോഗം പൂർണമായും ഇതിലൂടെ സാധ്യമാണ്. ഇന്റർനെറ്റ് സേവനങ്ങളിലെ മികവാണ് ബ്ലാക്ക്ബെറിയെ വ്യത്യസ്തമാക്കുന്നത്. B.E.S(ബ്ലാക്ക്ബെറി എന്റെർപ്രൈസ് സർവ്വീസ്)ആണു ഇതിനു സഹായകരമായിരിക്കുന്നത്. പുഷ് മെയിൽ ബ്ലാക്ക്ബെറിയുടെ മറ്റൊരു സവിശേഷതയാണ്. അതായത് ഉപയോക്താവിൻറെ മെയിൽ ബോക്സിൽ വന്നു കൊണ്ടിരിക്കുന്ന മെയിലുകൾ മൊബൈൽ മെമ്മറിയിലേക്ക് എത്തിക്കൊണ്ടിരിക്കും. നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റവും,ബ്ലാക്ക്ബെറിയും തമ്മിലുള്ള ആശയവിനിമയമാണു ഇതിനു സഹായകരമായിരിക്കുന്നത്. ഉപയോക്താവ് 'ഇ-മെയിൽ' ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്നതാണിതിന്റെ ഗുണം.[അവലംബം ആവശ്യമാണ്]

അവലംബംതിരുത്തുക