വിൻഡോസ് മൊബൈൽ

ഓപ്പറേറ്റിങ്‌ സിസ്റ്റം

അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രൊപ്പ്രൈറ്ററി സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആണ് വിൻഡോസ് മോബൈൽ.

വിൻഡോസ് മൊബൈൽ
പ്രമാണം:Winmo65.PNG
വിൻഡോസ് മൊബൈൽ 6.5.3 സ്ക്രീൻഷോട്ട്
നിർമ്മാതാവ്മൈക്രോസോഫ്റ്റ്
പ്രോഗ്രാമിങ് ചെയ്തത് C++[1]
തൽസ്ഥിതി:പിന്തുടർച്ച വിൻഡോസ് ഫോൺ
പ്രാരംഭ പൂർണ്ണരൂപംApril 19, 2000; 22 വർഷങ്ങൾക്ക് മുമ്പ് (April 19, 2000)
നൂതന പൂർണ്ണരൂപം6.5.3 / February 2, 2010; 12 വർഷങ്ങൾക്ക് മുമ്പ് (February 2, 2010)
നൂതന പരീക്ഷണരൂപം:6.5.5
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
മൊബൈൽ ഉപകരണങ്ങൾ
പുതുക്കുന്ന രീതിഅഡാപ്റ്റേഷൻ കിറ്റ് അപ്ഗ്രേഡ്
കേർണൽ തരംഹൈബ്രിഡ്
യൂസർ ഇന്റർഫേസ്'ഗ്രാഫിക്കൽ
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Proprietary software licensed to OEMs
Preceded byവിൻഡോസ് സി.ഇ and പോക്കറ്റ് പി.സി
Succeeded byവിൻഡോസ് ഫോൺ

1996 ഇൽ പുറത്തു വന്ന വിൻഡോസ്‌ CE ആണ് പൊതുവേ വിൻഡോസ്‌ മൊബൈലിന്റെ മുൻഗാമിയായി കരുതപ്പെടുന്നത്. വിൻഡോസ്‌ മൊബൈൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 2000ആം ആണ്ടിൽ ഇറങ്ങിയ പോക്കറ്റ്‌ പി സി 2000 ഇൽ ആയിരുന്നു എങ്കിലും 2003 ഇൽ ആണ് ഔദ്യോഗികമായി ആ പേര് അംഗീകരിക്കപ്പെടുന്നത്. 2007 - 2008 കാലഘട്ടത്തിൽ ബ്ലാക്ക്ബെറിയെ പിന്തള്ളി വിൻഡോസ്‌ മൊബൈൽ അമേരിക്കൻ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഒന്നാമതെത്തി. തുടർന്നുള്ള വർഷങ്ങളിൽ ഉപയോക്താക്കൾക്കിടയിൽ വിൻഡോസിനുള്ള പ്രചാരം ശക്തമായ തകർച്ച നേരിട്ട്. ഐ ഫോൺ, ആൻഡ്രോയിഡി മുതലായവയിൽ നിന്നുള്ള മത്സരം മൂലമായിരുന്നു ഇത്. 2010 ഫെബ്രുവരിയിൽ, മൈക്രോസോഫ്ട്‌ വിൻഡോസ്‌ മൊബൈൽ എന്ന പേര് പരിഷ്കരിച്ച് "വിൻഡോസ് ഫോൺ" എന്നാക്കുകയുണ്ടായി. വിൻഡോസ്‌ മൊബൈലിന്റെ അവസാന പതിപ്പ് 6.5.5 ആണ്. തുടർന്ന് വന്ന പതിപ്പുകൾ വിൻഡോസ്‌ ഫോൺ എന്ന വ്യാവസായിക നാമത്തിൽ ആണ് വിപണിയിൽ ലഭ്യമാവുന്നത്.

അവലംബംതിരുത്തുക

  1. Lextrait, Vincent (February 2010). "The Programming Languages Beacon, v10.0". ശേഖരിച്ചത് February 12, 2010.
"https://ml.wikipedia.org/w/index.php?title=വിൻഡോസ്_മൊബൈൽ&oldid=3280127" എന്ന താളിൽനിന്ന് ശേഖരിച്ചത്