വിഷ്ണു സഖാറാം ഖാണ്ഡേക്കർ

ഇന്ത്യന്‍ രചയിതാവ്‌
(Vishnu Sakharam Khandekar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിഷ്ണു സഖാറാം ഖാണ്ഡേക്കർ (ജനുവരി 19, 1898സെപ്റ്റംബർ 2, 1976), ഒരു മറാഠി സാഹിത്യകാരനായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജനിച്ചു. ഇദ്ദേഹം ആകെ 16 നോവലുകളും, ആറ് നാടകങ്ങളും, 250-ഓളം ചെറുകഥകളും, 50 ദൃഷ്ടാന്ത കഥകളും, 100 ഉപന്യാസങ്ങളും, 200-ലധികം നിരൂപണങ്ങളും രചിച്ചിട്ടുണ്ട്.

വിഷ്ണു സഖാറാം ഖാണ്ഡേക്കർ
വിഷ്ണു സഖാറാം ഖാണ്ഡേക്കർ
വിഷ്ണു സഖാറാം ഖാണ്ഡേക്കർ
ദേശീയത ഇന്ത്യ
Periodജനുവരി 19, 1898 – സെപ്റ്റംബർ 2, 1976
ശ്രദ്ധേയമായ രചന(കൾ)യയാതി, ഉൽകാ, ഹിർവ ചാഫാ, പെഹ്‌ലെ പ്രേം, അശ്രു

കൃതികളും പുരസ്കാരങ്ങളും

തിരുത്തുക

യയാതി എന്ന നോവലാണ് ഏറ്റവും പ്രശസ്തമായ കൃതി. ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്കാരവും (1960), സാഹിത്യ അക്കാദമി പുര‍സ്കാരവും (1960)[1], ജ്ഞാനപീഠവും[1](1974) ലഭിച്ചു. ഉൽകാ (1934), ഹിർവ ചാഫാ (1938), പെഹ്‌ലെ പ്രേം(1940) അശ്രു തുടങ്ങിയയാണ് മറ്റ് ചില പ്രധാന കൃതികൾ. ഇദ്ദേഹത്തിന് 1968 ൽ പത്മഭൂഷൻ [2] ലഭിച്ചു.

  1. 1.0 1.1 ഇന്ത്യനെറ്റ് സോൺ, ഇംഗ്ലീഷ്
  2. പത്മഭൂഷൻ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

വി.എസ് ഖാണ്ഡേക്കർ.കോം Archived 2015-05-21 at the Wayback Machine.