വീനസ് ബുക്സ്, കോന്നി

(Veenus Books, Konni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യകാല മലയാള പ്രസാധകരാണ് കോന്നിയിലെ വീനസ് ബുക്സ് ഡിപ്പോ & പബ്ലിഷിംഗ് കമ്യുൺ. സ്വാതന്ത്ര്യലബ്ധിക്കും മുൻപ്‌ പുസ്തകപ്രസിദ്ധീകരണം ആരംഭിച്ചു. കോന്നി പത്തനാപുരം റൂട്ടിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ റോഡ്‌ സൈഡിലെ ഇരുനിലക്കെട്ടിടത്തിലായിരുന്നു വീനസ്‌ ബുക്സിന്റെ കെട്ടിടം. കല്ലറ കൃഷ്ണൻ നായർ മെമ്മോറിയൽ സ്കൂൾ എന്ന കോന്നി കെ. കെ.എൻ.എം ഹൈസ്കൂൾ ഉടമസ്ഥനും കല്ലറ കൃഷ്ണൻ നായരുടെ മകനുമായ ഇ.കെ. ശേഖർ എന്ന കോന്നിയിലെ ആദ്യകാല എഞ്ചിനീയറിംഗ്‌ ബിരുദധാരിയാണ് എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച്‌ വീനസ്‌ ബുക്സ്‌ പുസ്തകപ്രസാധനശാലയ്ക്ക്‌ തുടക്കമിടുന്നത്‌.[1]ഇപ്പോൾ വീനസ്‌ ബുക്സ്‌ സ്ഥാപകൻ ഇ കെ ശേഖറിന്റെ കൊച്ചുമകളായ ഉണ്ണിമായയാണ് വീനസ്‌ ബുക്സിന്റെയും പ്രസ്സിന്റെയും ഉടമസ്ഥയും മാനേജിംഗ്‌ ഡയറക്റ്ററും.

പ്രധാന എഴുത്തുകാർ

തിരുത്തുക

ഇ.കെ. നായനാർ, ഗുരു നിത്യ ചൈതന്യയതി, ജഗതി എൻ.കെ. ആചാരി, എൻ.പി. ചെല്ലപ്പൻ പിള്ള, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ , വേളൂർ കൃഷ്ണൻ കുട്ടി, വി.കെ. മാധവൻ കുട്ടി , പ്രൊഫ: കോന്നിയൂർ മീനാക്ഷിയമ്മ, സി.പി. നായർ ഐ.എ. എസ്‌, പമ്മൻ തുടങ്ങി നിരവധി പേരുടെ രചനകൾ വീനസിലൂടെയാണ് പുറത്തു വന്നത്.

  1. https://www.konnivartha.com/2021/06/19/konnivenus-books-leading-the-ancient-through-reading-grandmother-of-the-book-publisher/
"https://ml.wikipedia.org/w/index.php?title=വീനസ്_ബുക്സ്,_കോന്നി&oldid=4136941" എന്ന താളിൽനിന്ന് ശേഖരിച്ചത്